കര്‍ണ്ണാടക ബിഡാറിലെ ബിഡാര്‍ മഹിളാ സഹകരണ ബാങ്കിനുമേല്‍ പിഴചുമത്തി
ഫെബ്രുവരി 04, 2019 കര്‍ണ്ണാടക ബിഡാറിലെ ബിഡാര്‍ മഹിളാ സഹകരണ ബാങ്കിനുമേല്‍ പിഴചുമത്തി 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട് സെക്ഷന്‍ 47A ഒപ്പം സെക്ഷന്‍ 46(4) (സഹകരണ സംഘങ്ങള്‍ക്കു ബാധകമാം വിധം) എന്നിവയുടെ വ്യവസ്ഥകള്‍ പ്രകാരം റിസര്‍വ് ബാങ്ക് ഇന്‍ഡ്യയില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച് ബിഡാറിലെ, ബിഡാര്‍ മഹിളാസഹകരണ ബാങ്കിനുമേല്‍, ആര്‍.ബി.ഐ 50,000/- രുപയുടെ (രുപ അന്‍പതിനായിരം മാത്രം) പണപ്പിഴചുമത്തി.ബാങ്കിന്‍റെ ഡയറക്ടര്‍ മാര്‍ക്കും, നിർദ്ദിഷ്ട ബന്ധുക്കള്‍ക്കും വായ്പ അനുവദി ക്കുന്നതിനുള്ള റിസര്‍വ് ബാങ്കിന്‍റെ നിലവിലുള്ള വ്യവസഥകള്‍ ലംഘിച്ചതിനാണ് ഈ പിഴചുമത്തിയത്. സഹകരണ ബാങ്കിന്, റിസര്‍വ് ബാങ്ക് ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന്, ബാങ്ക് രേഖാമൂലം ഒരു മറുപടി നല്‍കി. കേസിന്‍റെ വസ്തുതകള്‍ പരിശോധിച്ചതില്‍, ലംഘനങ്ങള്‍ സാരവത്താണെന്നും പിഴചുമത്തേണ്ടത് ആവശ്യ മാണെന്നുമുള്ള നിഗമനത്തില്‍, ആര്‍ ബി ഐ എത്തുകയായിരുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/1830 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: