<font face="mangal" size="3">എസ്ബിബിജെ, എസ്ബിഎഛ്, എസ്ബിഎം, എസ്ബിപി, എസ്ബിറ - ആർബിഐ - Reserve Bank of India
എസ്ബിബിജെ, എസ്ബിഎഛ്, എസ്ബിഎം, എസ്ബിപി, എസ്ബിറ്റി എന്നിബാങ്കുകളുടെ ശാഖകൾ 2017 ഏപ്രിൽ 1 മുതൽ, എസ്ബിഐയുടെ ശാഖകളായി പ്രവർത്തിക്കുന്നു
മാർച്ച് 20, 2017 എസ്ബിബിജെ, എസ്ബിഎഛ്, എസ്ബിഎം, എസ്ബിപി, എസ്ബിറ്റി സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പൂർ (SBBJ), സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് (SBH), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ (SBM), സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല (SBP), സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (SBT) എന്നിവയുടെ ശാഖകൾ 2017, ഏപ്രിൽ 1 മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ശാഖകളായി പ്രവർത്തിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്നീബാങ്കുകളിലെ നിക്ഷേപകരുൾപ്പെടെയുള്ള ഇടപാടുകാരെ 2017 ഏപ്രിൽ 1 മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ഇടപാടുകാരായി കരുതപ്പെടും. ഇൻഡ്യാ ഗവൺമെന്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിർ ആൻഡ് ജയ്പൂർ ഏറ്റെടുക്കൽ 2017, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് ഏറ്റെടുക്കൽ 2017, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ ഏറ്റെടുക്കൽ 2017, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല ഏറ്റെടുക്കൽ 2017, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഏറ്റെടുക്കൽ 2017 എന്നീ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇൻഡ്യാഗവൺമെന്റ് 2017 ഫെബ്രുവരി 22-ാം തീയതി പുറപ്പെടുവിച്ച ഉത്തരവുകൾ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട്, 1995 (23/1955) സെക്ഷൻ 35-ന്റെ ഉപവകുപ്പ് അനുസരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്നീ ബാങ്കുകളെ ഏറ്റെടുത്തത് അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഗസറ്റ് ഓഫ് ഇൻഡ്യയുടെ അസാധാരണ വിഭാഗം II, സെക്ഷൻ 3 സബ്‌സെക്ഷൻ i-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അല്പനാ കില്ലാവാല പ്രസ്സ് റിലീസ് 2016-2017/2504 |