<font face="mangal" size="3">ഗോകുല്‍ സഹകരണ അര്‍ബന്‍ ബാങ്ക് ലിമിറ്റഡ് സെക" - ആർബിഐ - Reserve Bank of India
ഗോകുല് സഹകരണ അര്ബന് ബാങ്ക് ലിമിറ്റഡ് സെക്കന്തരാബാദിന് ബാങ്കിംഗ് പ്രവര്ത്തനം നടത്താനുള്ള ലൈസന്സ് റദ്ദാക്കുന്നു
ജൂണ് 30, 2017 ഗോകുല് സഹകരണ അര്ബന് ബാങ്ക് ലിമിറ്റഡ് ബാങ്കിംഗ് റഗുലേഷന് നിയമം 1949 (സഹകരണസൊസൈറ്റികള്ക്ക് ബാധകമായതുപ്രകാരം) വകുപ്പ് 22, ബാങ്കിംഗ് റഗുലേഷന് നിയമം 1949, വകുപ്പ് 56 എന്നിവയനുസരിച്ച് ഗോകുൽ സഹകരണ അര്ബൻ ബാങ്ക് ലിമിറ്റഡ്, 7-2-148 മോണ്ട മാര്ക്കറ്റ്, സെക്കന്തരാബാദ് - 500003 ന് ബാങ്കിംഗ് പ്രവര്ത്തനം നടത്താൻ നല്കിയിരുന്ന ലൈസന്സ് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദു ചെയ്യുന്നതായി പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ വിജ്ഞാപനം ചെയ്യുന്നു. ഇതിന്പ്രകാരം ബാങ്കിംഗ് റഗുലേഷൻ നിയമം 1949 (സഹകരണ ബാങ്കുകള്ക്കു ബാധകം) സെക്ഷന് 5 (ബി) നിഷ്കര്ഷിച്ചിട്ടുള്ള നിക്ഷേപം സമാഹരിക്കലും, തിരിച്ചു നൽകലുമടക്കമുള്ള ബാങ്കിംഗ് പ്രവര്ത്തനം നടത്തുന്നതിൽ നിന്നും ബാങ്കിനെ വിലക്കിയിരിക്കുന്നു. അജിത് പ്രസാദ് പത്രപ്രസ്താവന: 2016-2017/3547 |