<font face="mangal" size="3">സമ്പര്‍ക്കരഹിതമായ കാർഡ് ഇടപാടുകൾ - - പ്രാമാണീ - ആർബിഐ - Reserve Bank of India
സമ്പര്ക്കരഹിതമായ കാർഡ് ഇടപാടുകൾ - - പ്രാമാണീകരണത്തിനായി വീണ്ടുമൊരു ഘടകത്തിന്റെ ആവശ്യകതയിൽ ഇളവ്
ആർബിഐ /2020-21/71 ഡിസംബർ 04, 2020 ചെയർമാൻ/ മാനേജിങ് ഡയറക്ടർ/ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാഡം / പ്രിയപ്പെട്ട സർ, സമ്പര്ക്കരഹിതമായ കാർഡ് ഇടപാടുകൾ - - പ്രാമാണീകരണത്തിനായി വീണ്ടുമൊരു ഘടകത്തിന്റെ ആവശ്യകതയിൽ ഇളവ് മെയ് 14, 2015 ൽ ഭാരതീയ റിസർവ് ബാങ്ക് പുറപ്പെടുവിച്ച സർക്കുലർ ഡിപിഎസ്എസ്.സിഓ.പിഡി.നം..2163/02.14.003/2014-2015 പ്രകാരം വ്യാപാരകേന്ദ്രങ്ങളിൽ 2,000/- രൂപ വരെയുള്ള സമ്പര്ക്കരഹിതമായ കാർഡ് ഇടപാടുകളുടെ പ്രാമാണീകരണത്തിനായി വീണ്ടുമൊരു ഘടകത്തിന്റെ (AFA) ആവശ്യകതയിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഈ തുകയിൽ കൂടുതലായ സമ്പര്ക്കരഹിതമായ കാർഡ് ഇടപാടുകൾക്ക് പ്രാമാണീകരണത്തിനായി വീണ്ടുമൊരു ഘടകത്തിന്റെആവശ്യകത പിന്നീട് വ്യക്തമാക്കിയിരുന്നു. 2. കാർഡ് ഇടപാടുകളുടെ സുരക്ഷ വർധിപ്പിക്കൽ എന്ന വിഷയത്തിൽ റിസർവ് ബാങ്കിന്റെ ജനുവരി 15, 2020 ലെ സർക്കുലറിൽ (DPSS.CO.PDNo.1343/02.14.003/2019-20) സമ്പര്ക്കരഹിതമായ കാർഡ് ഇടപാടുകാർക്ക് ഉൾപ്പെടെ കാർഡ് പ്രവർത്തിപ്പിക്കുവാനും പ്രവർത്തനം നിർത്തുവാനും കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് പരിധി നിര്ണയിക്കുവാനുമുള്ള സ്വാതന്ത്ര്യം നൽകിയിരുന്നു. ഒക്ടോബർ 1, 2020 ൽ പ്രാബല്യത്തിൽ വന്ന ഈ നിബന്ധനകൾ കാർഡ് ഉടമകൾക്ക് കാർഡിൽ തങ്ങളുടെ താല്പര്യത്തിനനുസരിച്ച് ആവശ്യമായ പരിധിയും ഉപയോഗവും നിശ്ചയിക്കുവാനുള്ള അധികാരം ലഭ്യമാക്കുന്നതിനാൽ ഇടപാടുകൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുവാൻ കഴിയുന്നു. 3. കോവിഡ്-19 മഹാമാരിയുടെ ഈ അവസ്ഥയിൽ സമ്പര്ക്കരഹിത ഇടപാടുകളുടെ പ്രയോജനം വളരെ പ്രധാനപെട്ടതാണ്. ഡിസംബർ 4, 2020 ലെ ഡെവലപ്മെന്റൽ ആൻഡ് റെഗുലേറ്ററി പോളിസീസ് പ്രസ്താവനയിൽ AFA ഇളവോടുകൂടിയ സമ്പര്ക്കരഹിത കാർഡ് ഇടപാടുകളുടെ പരിധി വർദ്ധിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. അതിനാൽ, ഇടപാടുകാർക്ക് നിലവിലുള്ള സുരക്ഷിതത്വം കണക്കിലെടുത്ത് ഓരോ ഇടപാടിന്റേയും പരിധി 5000 രൂപയായി നിശ്ചയിച്ചിരിക്കുന്നു. ഇടപാടുകൾ സമ്പര്ക്കരഹിതമാണോ അതോ PIN ഉപയോഗിച്ചുള്ളതാണോ എന്ന കാർഡ് ഉടമയുടെ വിവേചനാധികാരം ഉൾപ്പെടെ മറ്റെല്ലാ നിബന്ധനകളും തുടർന്നും ബാധകമായിരിക്കും. 4. ജനുവരി 1, 2021 ലെ പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമം, 2007 (2007 ലെ നിയമം 51) വകുപ്പുകൾ 10 (2), 18 അനുസരിച്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിശ്വസ്തതയോടെ, (പി. വാസുദേവൻ) |