RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78511220

ബാങ്കുകളുടെ പണം കൈകാര്യം ചെയ്യുന്ന പ്രവർത്തനങ്ങൾ- സേവനദാതാക്കളെയും ഉപ കരാറുകാരെയും നിയോഗിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ

ആർബിഐ/2017-18/152
ഡിസിഎം(പിഎൽജി)No.3641/10.25.007/2017-18

ഏപ്രിൽ 06, 2018

ചെയർമാൻ/ മാനേജിങ് ഡയറക്ടർ/
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
പൊതുമേഖലാ ബാങ്കുകൾ/ സ്വകാര്യ ബാങ്കുകൾ/ വിദേശ ബാങ്കുകൾ/
ഗ്രാമീണ ബാങ്കുകൾ/പ്രാഥമിക(അർബൻ) സഹകരണ ബാങ്കുകൾ/ സംസ്ഥാന
സഹകരണ ബാങ്കുകൾ/ ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകൾ

മാന്യരേ,

ബാങ്കുകളുടെ പണം കൈകാര്യം ചെയ്യുന്ന പ്രവർത്തനങ്ങൾ- സേവനദാതാക്കളെയും ഉപ കരാറുകാരെയും നിയോഗിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് പണം എത്തിച്ചു കൊടുക്കുന്ന പ്രക്രിയക്ക് ബാങ്കുകൾ ഉയർന്ന തോതിൽ സേവനദാതാക്കളെയും ഉപകരാറുകാരെയും പുറം കരാർ അടിസ്ഥാനത്തിൽ നിയോഗിക്കുമ്പോൾ, അവർ പാലിക്കേണ്ട ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങൾ നിർദ്ദേശിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ പണം കൈകാര്യം ചെയുന്ന പ്രവർത്തനങ്ങൾക്കായി സേവനദാതാക്കളെയും ഉപ കരാറുകാരെയും നിയോഗിക്കുമ്പോൾ ബാങ്കുകൾ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണെന്നു തീരുമാനിച്ചിരിക്കുന്നു. വിശദാംശങ്ങൾ അനെക്സിൽ നൽകിയിരിക്കുന്നു. ഈ വിജ്ഞാപനത്തിന്റെ തീയതി മുതൽ 30 ദിവസത്തിനകം നിലവിലുള്ള പുറം കരാർ സംവിധാനങ്ങൾ പുനഃ പരിശോധനയ്ക്കു വിധേയമാക്കി അവയെ പുതിയ നിബന്ധനകൾക്ക് അനുസൃതമായി മാറ്റണമെന്ന് എല്ലാ ബാങ്കുകളെയും അറിയിക്കുന്നു.

2. മാത്രമല്ല, സേവനദാതാക്കളുടെയും ഉപ കരാറുകാരുടെയും കൈവശമുള്ള പണം ബാങ്കിന്റെ ആസ്തി ആയതിനാലും അതിന്റെ എല്ലാ ഉത്തരവാദിത്വവും ബാങ്കിനായതിനാലും ആകസ്മികമായി എന്തെങ്കിലും സംഭവിച്ചാൽ നേരിടാനായി അനുയോജ്യമായ ബോർഡ് അംഗീകൃത ബിസിനെസ്സ് കണ്ടിന്യൂറ്റി പ്ലാൻ ഉണ്ടായിരിക്കേണ്ടതാണ്.

വിശ്വസ്തതയോടെ

(അവിരൽ ജയിൻ)
ജനറൽ മാനേജർ


സേവനദാതാക്കളെയും ഉപ കരാറുകാരെയും നിയോഗിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ

A. യോഗ്യതകൾ:

(1) നെറ്റ് വർത്ത്* ഏറ്റവും കുറഞ്ഞത് നൂറു കോടി രൂപ എങ്കിലും ഉണ്ടായിരിക്കണം. ഇത് എപ്പോഴും നിലനിർത്തേണ്ടതാണ്. [ഈ നിബന്ധന ഉടനെ ഫലത്തിൽ വരുന്നതിനാൽ ബാങ്കുകൾ ഇന്നു മുതൽ ഒപ്പു വയ്ക്കുന്ന എല്ലാ പുറം കരാർ സമ്മതപത്രങ്ങൾക്കും ഉയർന്ന നെറ്റ് വർത്ത് ബാധകമാണ്. നിലവിലുള്ള കരാറുകളിൽ 2019 മാർച്ച് 31 നു മുൻപ് (ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റ് 2019 ജൂൺ 30 നു മുൻപ് ബന്ധപ്പെട്ട ബാങ്കിന് സമർപ്പിക്കേണ്ടതാണ്) ഈ നിബന്ധന കരാറുകാർ പാലിയ്ക്കുമെന്നു ബാങ്കുകൾ ഉറപ്പാക്കേണ്ടതാണ്]

B. ഭൗതിക/ സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ

(1) പണം കൊണ്ട് പോകാൻ പ്രത്യേകം രൂപകൽപന ചെയ്ത വാഹനങ്ങൾ ഏറ്റവും കുറഞ്ഞത് 300 എണ്ണം (സ്വന്തം/ വാടകയ്ക്ക്)

(2) സേവനദാതാവിന്റെ സ്വന്തം/ വാടകയ്‌ക്കെടുത്ത വാഹനങ്ങളിലോ അല്ലെങ്കിൽ അവരുടെ ഒന്നാം നിര ഉപ കരാറുകാരുടെ വാഹനങ്ങളിലോ മാത്രമേ പണം കൊണ്ട് പോകാവൂ. പണം കൊണ്ട് പോകാൻ ഉപയോഗിക്കുന്ന ഓരോ വാഹനവും പ്രത്യേക മാതൃകയിൽ രൂപകൽപന ചെയ്ത, പണം സൂക്ഷിക്കുന്നതിനും യാത്രക്കാർക്കും വ്യത്യസ്ത മുറികളും CCTV സൗകര്യവും ഉള്ള, ലഘു വാണിജ്യ വാഹനങ്ങൾ ആയിരിക്കണം

(3) ഡ്രൈവറെ കൂടാതെ രണ്ടു ആയുധധാരികളായ സുരക്ഷാ ഭടന്മാർക്കും രണ്ടു പണം സൂക്ഷിപ്പുകാർക്കും യാത്ര ചെയ്യാനുള്ള സൗകര്യം വാഹനത്തിലെ യാത്ര മുറിയിലുണ്ടാകണം. സായുധ ഭടന്മാർ ഒരുക്കുന്ന സുരക്ഷ ഇല്ലാതെ പണം അടങ്ങുന്ന വാഹനം യാത്ര ചെയ്യാൻ പാടില്ല.

(4) സുരക്ഷാ ഭടന്മാർ ഉപയോഗ സജ്ജമായ ആയുധങ്ങളും സാധുതയുള്ള ലൈസൻസും കരുതേണ്ടതാണ്. അത്തരം സുരക്ഷാ ഭടന്മാരുടെ വിവരങ്ങളടങ്ങിയ പട്ടിക സേവനദാതാക്കളും ഉപ കരാറുകാരും ബന്ധപ്പെട്ട പോലീസ് അധികാരികൾക്ക് നൽകേണ്ടതാണ്.

(5) ജിയോ ഫെൻസിങ് മാപ്പിംഗ് നിരീക്ഷിക്കാനും അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാൻ ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന്റെ സാന്നിധ്യം കണ്ടു പിടിക്കാനും കഴിയുന്ന GPS സംവിധാനം ഓരോ പണവാഹനത്തിലും ഉണ്ടായിരിക്കണം.

(6) ഓരോ പണ വാഹനത്തിലും ട്യൂബ് ഇല്ലാത്ത ടയറും ആശയ വിനിമയത്തിന് ഹൂട്ടർ ഉൾപ്പെടെയുള്ള മൊബൈൽ സംവിധാനവും ഉണ്ടായിരിക്കണം. ഒരേ മാർഗത്തിലും സമയത്തും പണവാഹനങ്ങൾ സഞ്ചരിക്കുന്നത് മുൻകൂട്ടി വിവരം ലഭ്യമാക്കാൻ സഹായിക്കും എന്നത് കൊണ്ട് അത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഓരോ യാത്രയിലും ജീവനക്കാരെ മാറ്റികൊണ്ടിരിക്കുകയും യാത്ര പുറപ്പെടുന്ന ദിവസം മാത്രം യാത്രയുടെ വിശദാംശങ്ങൾ നൽകേണ്ടതുമാണ്. സുരക്ഷയെ സംബന്ധിച്ചിടത്തോളം 2005 ലെ പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസിസ്‌ (റെഗുലേഷൻ ) നിയമത്തിലെ വ്യവസ്ഥകൾ കൂടാതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ പുറപ്പെടുവിക്കുന്ന മാർഗനിർദ്ദേശങ്ങളും പാലിക്കേണ്ടതാണ്

(7) പണവാഹനത്തിന്റെ രാത്രിസഞ്ചാരം നിരുത്സാഹപ്പെടുത്തേണ്ടതാണ്. എല്ലാ പണവാഹനയാത്രയും പകലായിരിക്കണം. പ്രദേശത്തെ ക്രമസമാധാന നിലയും തദ്ദേശ പോലീസിന്റെ ഉപദേശത്തെയും അടിസ്ഥാനമാക്കി വൻനഗരങ്ങളിലും മറ്റു നഗരങ്ങളിലും ഇതിനു അയവു വരുത്താവുന്നതാണ്. സംസ്ഥാനാന്തര യാത്രകളിൽ അതിർത്തിയിൽ പോലീസ് സേനയെ മാറ്റുന്നതിനുള്ള സംവിധാനം മുൻകൂട്ടി ഒരുക്കേണ്ടതാണ്.

(8) പണം അയക്കുന്ന ബാങ്കിന്റെ കത്ത് ഉൾപ്പെടെയുള്ള എല്ലാ രേഖകളും എല്ലാ സമയത്തും, പ്രത്യേകിച്ചും സംസ്ഥാനാന്തര യാത്രകളിൽ, സൂക്ഷിക്കേണ്ടതാണ്.

(9) ക്ലാസ് റൂം പഠനവും പരിശീലനവും പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ലഭിച്ച വ്യക്തികൾ മാത്രമേ ATM ൽ പണം നിറക്കുന്ന ജോലി ചെയ്യാവൂ. ക്യാഷ് -ഇൻ -ട്രാൻസിറ്റ് (CIT) കമ്പനികൾ/ ക്യാഷ് റീപ്ളേനിഷ്മെന്റ് ഏജൻസികൾ (CRAs) എന്നിവരുടെ സ്വയം നിയന്ത്രിത സംഘടന പരിശീലനത്തിന്റെ ഉള്ളടക്കം തീരുമാനിക്കുകയും അവർ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷനുമായി യോജിച് പരിശീലന പരിപാടികൾ നടപ്പിലാക്കുന്നതുമാണ്.

(10) പണം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മതിയായ പരിശീലനം നൽകി ഔദ്യോഗികമായ അംഗീകാരത്തിൽ കൂടി സാക്ഷ്യപ്പെടുത്തേണ്ടതാണ്. സ്വയം നിയന്ത്രിത സംഘടനയ്‌ക്കോ നിയോഗിക്കപ്പെട്ട മറ്റു ഏജൻസികൾക്കോ ഇതു ചെയ്യാവുന്നതാണ്.

(11) പണ വാഹനവുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരുടെയും സ്വഭാവവും മുൻകാല ചെയ്തികളും സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കണം. അത് ജീവനക്കാരുടെ കഴിഞ്ഞ രണ്ടു മേൽവിലാസത്തിൽ പോലീസ് പരിശോധന ഉൾപെടെയായിരിക്കും. ഇത്തരം പരിശോധനകൾ കാലാകാലം നടത്തുകയും ലഭിക്കുന്ന വിവരങ്ങൾ മേഖലയിലെ മുഴുവൻ ആളുകൾക്കും പ്രാപ്യമാക്കുകയും ചെയ്യേണ്ടതാണ്. സ്വയം നിയന്ത്രിത സംഘടനക്കു ഇക്കാര്യത്തിൽ വലിയ പങ്കു വഹിക്കുവാൻ കഴിയും. ജീവനക്കാരനെ പിരിച്ചു വിടുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട CIT/ CRA വശദാംശങ്ങൾ സഹിതം പോലീസിനെ ഉടൻ വിവരം അറിയിക്കേണ്ടതാണ്.

(12) പണം കൈകാര്യം ചെയ്യുന്നതിനും സൂക്ഷിച്ചു വയ്ക്കുന്നതിനും സുരക്ഷിതവും 24 മണിക്കൂറും ഇലക്ട്രോണിക് നിരീക്ഷണമുള്ളതും ആവശ്യത്തിന് വലുപ്പമുള്ളതുമായ കെട്ടിടം. ഇവിടെയുള്ള വാൾട്ടുകൾക്കു റിസർവ് ബാങ്ക്, ചെസ്റ്റുകൾക്കു വേണ്ടി നൽകിയിട്ടുള്ള പ്രത്യക സാങ്കേതിക നിർദ്ദേശങ്ങളിൽ നിന്നും കുറവ് വരരുത്. വാൾട് പ്രവർത്തിപ്പിക്കുന്നത് കൂട്ടുത്തരവാദിത്വമുള്ള ഉദ്യോഗസ്ഥർ ഒരുമിച്ചായിരിക്കണം. വ്യത്യസ്തമായ തരത്തിലുള്ള സാധനങ്ങൾ സുഗമമായി സൂക്ഷിച്ചു വയ്ക്കുന്നതിനും പിൻവലിക്കുന്നതിനും പല നിറത്തിലുള്ള ബിൻ ഉപയോഗിക്കാവുന്നതാണ്.

(13) അഗ്നി സുരക്ഷാ സജ്ജീകരണങ്ങളും മറ്റു സുരക്ഷാ സജ്ജീകരണങ്ങളായ CCTV (കുറഞ്ഞത് 90 ദിവസത്തെ റെക്കോർഡിങ് ഉള്ളത്), എമർജൻസി അലാറം, ബർഗ്ലർ അലാറം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാനുള്ള ഹോട് ലൈൻ സംവിധാനം, പവർ ബാക് അപ് സംവിധാനം, പ്രവേശന കവാടങ്ങളുടെ ഇന്റർ ലോക്കിംഗ് എന്നിവ ഉണ്ടായിരിക്കണം.

(14) ജോലി ചെയ്യുന്ന സ്ഥലവും പണം സൂക്ഷിക്കുന്ന സ്ഥലവും വ്യത്യസ്തമായിരിക്കണം. കെട്ടിടം സായുധ സുരക്ഷാ ഭടന്മാരുടെ സംരക്ഷണയിലായിരിക്കണം. കുറഞ്ഞത് 5 പേരെങ്കിലും സുരക്ഷയ്ക്ക് ഉണ്ടായിരിക്കണം.

(15) ഇടപാടുകാരുടെ അക്കൗണ്ട് വിവരം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഭദ്രമായി സൂക്ഷിക്കണം. സ്വിച്ച് സെർവർ അഭിഗമ്യത ബാങ്കുകൾക്ക് മാത്രമായി നിയന്ത്രിച്ചിരിക്കുന്നു. ബാങ്ക് മറ്റാർക്കെങ്കിലും ഈ സംവിധാനം ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിൽ അത് അവർക്കാവശ്യമുള്ള വിവരങ്ങൾ മാത്രം ലഭ്യമാക്കാൻ ആയിരിക്കണം.


* അടച്ചു തീർത്ത ഓഹരി മൂലധനം, ഓഹരി പ്രീമിയം അക്കൗണ്ടിലെ തുക, ആസ്ഥി വിറ്റപ്പോൾ കിട്ടിയ ലാഭം (പുനർമൂല്യനിർണ്ണയം വഴി അല്ലാതെ) കരുതൽ ശേഖരം എന്നീ തുകയിൽ നിന്നും അമൂർത്തമായ ആസ്തിയുടെ തുകയും ഇതുവരെയുള്ള നഷ്ടത്തിന്റെ തുകയും കുറച്ചാൽ കിട്ടുന്നതാണ് നെറ്റ് വർത്ത്.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?