RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78473971

ടയര്‍ III മുതല്‍ VI വരെ കേന്ദ്രങ്ങളിലുള്ള വില്പന കേന്ദ്രങ്ങളില്‍ (Point of Sale - POS) പണം പിന്‍വലിക്കനുള്ള പരിധി വര്‍ദ്ധിപ്പിക്കല്‍

RBI/2015-16/164
DPSS.CO.PD.No.449/02.14.003/2015-16

August 27, 2015

എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കുകളുടെയും, റീജിയണല്‍ ഗ്രാമീണ ബാങ്കുകളുടെയും അര്‍ബന്‍ സഹകരണ ബാങ്കുകളുടെയും, സംസ്ഥാന സഹകരണബാങ്കുകളുടെയും ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകളുടെയും എല്ലാ കാര്‍ഡ് നെറ്റ്‌വര്‍ക്ക് സേവന ദാതാക്കളുടെയും അദ്ധ്യക്ഷന്മാര്‍ / മാനേജിംഗ് ഡയറക്ടര്‍, മുഖ്യ എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥന്‍

മാഡം / സര്‍

ടയര്‍ III മുതല്‍ VI വരെ കേന്ദ്രങ്ങളിലുള്ള വില്പന കേന്ദ്രങ്ങളില്‍
(Point of Sale - POS) പണം പിന്‍വലിക്കനുള്ള പരിധി വര്‍ദ്ധിപ്പിക്കല്‍.

2009 ജൂലൈ 22- തീയതിയിലെ DPSS.CO.PD.No. 147/02.14.003/2009-10, 2013 സെപ്റ്റംബര്‍ 5- തീയതിയിലെ DPSS.CO.PD.No.563/02.14.003/2003-14 എന്നീ സര്‍ക്കുലറുകളിലൂടെ ബാങ്കുകളുടെ എല്ലാ ഡെബിറ്റ് / ഓപ്പണ്‍ ലൂപ്പ് പ്രീപെയ്ഡ് കാര്‍ഡുകള്‍ വഴി ഒരു ദിവസം 1000 രൂപ വരെ, വില്പന കേന്ദ്ര ങ്ങളില്‍ (POS) നിന്ന്പണം പിന്‍വലിക്കാന്‍ അനുവദിച്ചിരുന്ന കാര്യം ശ്രദ്ധിക്കുമല്ലോ.

2. ഇക്കാര്യം പുനഃപരിശോധിച്ചതില്‍, ടയര്‍ III മുതല്‍ ടയര്‍ VI വരെ കേന്ദ്രങ്ങളില്‍, POS - ല്‍ ഒരു ദിവസം പണം പിന്‍വലിക്കുന്നത് (ഭാരതീയ ബാങ്കുകള്‍ വിതരണം ചെയ്തിട്ടുള്ള ഡെബിറ്റ് / ഓപ്പണ്‍ സിസ്റ്റം പ്രീപെയ്ഡ് കാര്‍ഡുകള്‍ വഴി) 1000 രൂപയില്‍ നിന്നും 2000 രൂപയായി, ഉടന്‍ പ്രാബല്യത്തില്‍ വരത്തക്കവണ്ണം, വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ടയര്‍ I - ഉം II -ഉം കേന്ദ്രങ്ങളില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള ദൈനംദിന പരിധിയില്‍ മാറ്റമില്ല.

3. എല്ലാ കേന്ദ്രങ്ങളിലും, 1000 / 2000 രൂപ എന്ന പരിധിവ്യത്യാസമില്ലാതെ, പണം പിന്‍വലിക്കുന്നതിന് ഈടാക്കാവുന്ന ചാര്‍ജ്, ഇടപാടുനടത്തുന്ന തുകയുടെ
1% - ത്തില്‍ കൂടുതലാകാന്‍പാടില്ല.

4. ഇങ്ങനെ പണം പിന്‍വലിക്കാനുള്ള സൗകര്യം ബാങ്കുകള്‍ താഴെപ്പറയുന്ന നിബന്ധനകള്‍ക്കുവിധേയമായി നല്‍കേണ്ടതാണ്.

i. ബാങ്കുകള്‍ വേണ്ടത്ര ശ്രദ്ധയോടെ, തെരഞ്ഞെടുത്തിട്ടുള്ള വ്യാപാര കേന്ദ്രങ്ങളില്‍ ഈ സൗകര്യം നല്കാം. ഈ സൗകര്യം ലഭിക്കുന്നതാണെന്നും, ഈടാക്കുന്ന ചാര്‍ജുകളുടെ വിവരം കാണിക്കുന്നതുമായ വിജ്ഞാപനം, ഇത്തരം വ്യാപാര കേന്ദ്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.

ii. കാര്‍ഡുടമസ്ഥന്‍ സാധനം വാങ്ങിയാലും ഇല്ലെങ്കിലും ഈ സൗകര്യം ലഭ്യമാക്കണം. ഈ സൗകര്യമുപയോഗിച്ച് സാധനം വാങ്ങുമ്പോള്‍ കൊടുക്കുന്ന രസീതില്‍, പിന്‍വലിച്ച തുക പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം.

iii. ഈ സൗകര്യം അനുവദിക്കുന്ന ബാങ്കുകളില്‍ ഫലപ്രദമായ ഒരു കസ്റ്റമര്‍ പരാതി പരിഹരണ രീതി ഉണ്ടായിരിക്കണം. ഇതുസംബന്ധമായ പരാതികള്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ പദ്ധതിയുടെ കീഴില്‍ വരുന്നതാണ്.

5. ഈ സൗകര്യം ലഭ്യമായ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ബാങ്കുകള്‍, ഇടപാടുകാര്‍ക്കിടയില്‍ ഇതുസംബന്ധമായി വേണ്ടത്ര ബോധവല്‍ക്കരണം നടത്തണം.

6. പണം പിന്‍വലിക്കുന്നതിനെ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ ത്രൈമാസിക റിപ്പോര്‍ട്ട് അടുത്ത പതിനഞ്ച് ദിവസത്തിനുള്ളില്‍ ഇതോടൊപ്പം വച്ചിട്ടുള്ള ഫോര്‍മാറ്റില്‍, ചീഫ് ജനറല്‍ മാനേജര്‍ക്ക് (പേയ്‌മെന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ്, മുംബയ് - 400001) അയക്കേണ്ടതാണ്.

7. e - പെയ്‌മെന്റുകള്‍, തല്‍സംബന്ധമായ മറ്റു പുരോഗമനപരമായ മാറ്റങ്ങള്‍ എന്നിവയുടെ വെളിച്ചത്തില്‍, മേല്‍പ്പറഞ്ഞ പദ്ധതി പുനഃപരിശോധിക്കുന്നതാണ്.

8. ഈ നിര്‍ദ്ദേശങ്ങള്‍ പെയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് 2007 (ആക്ട് 51/2007) - ലെ സെക്ഷന്‍ 10(2), സെക്ഷന്‍ 18 - മായി ബന്ധപ്പെടുത്തി പുറപ്പെടുവിക്കുന്നതാണ്.

വിശ്വാസപൂര്‍വ്വം

നന്ദ എസ്. ഡാവേ

ചീഫ് ജനറല്‍ മാനേജര്‍


അനക്‌സ്

വില്പന കേന്ദ്രത്തി (POS) ലെ പണം വലിക്കലിക്കുന്നത്‌ സംബന്ധിച്ച് ത്രൈമാസിക റിപ്പോര്‍ട്ട് DPSS.PD.No./449/02.14.003/2015-16 August 27, 2015

  POS ലഭിക്കുന്ന വ്യാപാര കേന്ദ്രങ്ങളുടെ
എണ്ണം (തുടര്‍ച്ചയായുള്ളവ)
(ON - US) (OFF - US)
ഈ ത്രൈമാസിക
ത്തിലെ ഇടപാടു
കളുടെ വോളിയം
ഈ ത്രൈമാസിക
ത്തില്‍ നടന്ന ഇടപാടുകളുടെ മൂല്യം (രൂപാ കണക്കില്‍)
ഈ ത്രൈമാസികത്തിലെ ഇടപാടു
കളുടെ വോളിയം
ഈ ത്രൈമാസിക
ത്തില്‍ നടന്ന ഇടപാടുകളുടെ മൂല്യം (രൂപാ
കണക്കില്‍)
ടയര്‍ i      
ടയര്‍ ii      
ടയര്‍ iii      
ടയര്‍ iv      
ടയര്‍ v      
ടയര്‍ vi      
മൊത്തം      

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?