<font face="mangal" size="3">വില്പനയിടങ്ങളിൽ (POS) നിന്നും പണം പിൻവലിക്കൽ - പœ - ആർബിഐ - Reserve Bank of India
വില്പനയിടങ്ങളിൽ (POS) നിന്നും പണം പിൻവലിക്കൽ - പിൻവലിക്കൽ പരിധികളും, ഇടപാടുകാർക്കുള്ള ഫീസിലും ചാർജ്ജുകളിലും അയവുവരുത്തിയിരിക്കുന്നു
RBI/2016-17/140 നവംബർ 18, 2016 ആർ ആർ ബികൾ ഉൾപ്പെടെയുള്ള ഷെഡ്യൂൾഡ് വാണിജ്യബാങ്കുകൾ / അർബൻ പ്രിയപ്പെട്ടസർ / മാഡം, വില്പനയിടങ്ങളിൽ (POS) നിന്നും പണം പിൻവലിക്കൽ - പിൻവലിക്കൽ പരിധികളും, ഇടപാടുകാർക്കുള്ള ഫീസിലും ചാർജ്ജുകളിലും അയവുവരുത്തിയിരിക്കുന്നു. വില്പനയിടങ്ങൾ (POS) വഴി ബാങ്കുകൾ നൽകിയിട്ടുള്ളതും, വിവിധ സ്ഥലങ്ങളിലുള്ള പ്രതിദിന മൂല്യപരിധി നിശ്ചയിച്ചിട്ടുള്ളതുമായ എല്ലാ ഡബിറ്റ് കാർഡുകളേയും, ഓപ്പൺ ലൂപ്പ് പ്രീപെയ്ഡ് കാർഡുകളേയും സംബന്ധിച്ച 2009 ജൂലൈ 22 ലെ DPSS.CO.PD.No.147/02.14.003/2009-10, 2013 സെപ്തംബർ 5 ലെ DPSS.CO.PD.No. 563/02.14.003/2013-14, 2015 ആഗസ്റ്റ് 27 ലെ DPSS.CO.PD.No. 449/02.14.003/2015-16 സർക്കുലറുകൾ പരിഗണിക്കുക. 2. 500 രൂപയുടേയും, 1000 രൂപയുടേയും നിയമപരമായ വിനിമയ സാധുതപിൻവലിക്കപ്പെട്ടതിനെ തുടർന്ന്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, 2016 നവംബർ 14-ാം തീയതിയിലെ DPSS.CO.PD.No. 1240/02.10.004/2016-2017-ാം നമ്പർ സർക്കുലർ പ്രകാരം എല്ലാ എടിഎമ്മുകളിലൂടെയും, സേവിംഗ്‌സ് ബാങ്ക് ഇടപാടുകാർ നടത്തുന്ന ഇടപാടുകൾക്ക്, പുനരവലോകനത്തിന് വിധേയമായി, എടിഎം ചാർജ്ജുകൾ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. 3. ഇടപാടുകാരെ ഉദ്ദേശിച്ച് താഴെപ്പറയുന്ന തീരുമാനങ്ങൾ കൂടി എടുത്തിരിക്കുന്നു. (i) വില്പനയിടങ്ങൾ (POS) വഴി (ഡബിറ്റ്കാർഡുകളും, ഇൻഡ്യയിൽ ബാങ്കുകൾ നൽകിയിട്ടുള്ള ഓപ്പൺ സിസ്റ്റം പ്രീ പെയ്ഡ് കാർഡുകളും ഉപയോഗിച്ച്) പണം പിൻവലിക്കുന്നതിനുള്ള പരിധി എല്ലാ കേന്ദ്രങ്ങളിലും (ടയർ I മുതൽ VI വരെ) ഈ സൗകര്യം ലഭിച്ചിട്ടുള്ള എല്ലാ വാണിജ്യസ്ഥാപനങ്ങൾക്കും 2000 രൂപയായി ഏകീകരിച്ചിരിക്കുന്നു. (ii) ഇത്തരം എല്ലാ ഇടപാടുകൾക്കും കസ്റ്റമർ ചാർജുകളൊന്നും ചുമത്താൻ പാടില്ല. 4. മുകളിൽ കാണിച്ച കാര്യങ്ങൾ, പുനരവലോകനത്തിന് വിധേയമായി, മുകൡ കാണിച്ച തീയതി മുതൽ 2016 ഡിസംബർ 30-ാം തീയതി വരെ പ്രാബല്യത്തിലുണ്ടായിരിക്കും. 5. നിലവിലിരിക്കുന്ന ഇതുസംബന്ധമായ മറ്റെല്ലാ നിർദ്ദേശങ്ങളും മാറ്റമില്ലാതെ തുടരും. 6. പെയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റം ആക്ട് (ആക്ട് 51 ഓഫ് 2007) ലെ സെക്ഷൻ 10(2), ഒപ്പം സെക്ഷൻ 18 എന്നിവ പ്രകാരം പുറപ്പെടുവിക്കുന്ന ഉത്തരവാണ് ഇത്. വിശ്വാസപൂർവ്വം, (നന്ദ എസ് ഡാവേ) |