<font face="mangal" size="3">നിലവിലുള്ള <span style="font-family:Arial;">₹</span>500, <span style="font-family:Arial;">₹</span>1000 എന്നീ സ്‌പെസിഫ" - ആർബിഐ - Reserve Bank of India
നിലവിലുള്ള ₹500, ₹1000 എന്നീ സ്പെസിഫൈഡ് ബാങ്ക് നോട്ടു (SBNS) കളുടെ നിയമപരമായ വിനിമയ സാധുത പിൻവലിക്കൽ - വിവാഹാവശ്യങ്ങൾക്കുള്ള പണം പിൻവലിക്കാം
RBI/2016-2017/145 നവംബർ 21, 2016 പൊതുമേഖലാ ബാങ്കുകൾ / സ്വകാര്യമേഖലാ ബാങ്കുകൾ / വിദേശബാങ്കുകൾ പ്രിയപ്പെട്ട സർ, നിലവിലുള്ള ₹500, ₹1000 എന്നീ സ്പെസിഫൈഡ് ബാങ്ക് നോട്ടു (SBNS) കളുടെ നിയമപരമായ വിനിമയ സാധുത പിൻവലിക്കൽ - വിവാഹാവശ്യങ്ങൾക്കുള്ള പണം പിൻവലിക്കാം. മുകളിൽ കാണിച്ചിരിക്കുന്ന വിഷയത്തിലുള്ള, ഞങ്ങളുടെ, 2016 നവംബർ 08-ലെ DCM (Plg) No. 1226/10.27.00/2016-17-ാം നമ്പർ സർക്കുലർ പരിഗണിക്കുക. 2. പൊതുജനങ്ങൾക്ക്, അവരുടെ മക്കളുടെ വിവാഹങ്ങൾ നടത്താനും ആഘോഷിക്കാനും, ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുകളിൽ നിന്നും, വിവാഹ സംബന്ധമായ ചിലവുകൾക്കുവേണ്ടി, പണം പിൻവലിക്കുന്നതിന് ഉയർന്ന പരിധികൾ അനുവദിക്കാൻ തിരുമാനിച്ചിട്ടുണ്ട്. എന്നിരുന്നാലും, വിവാഹച്ചിലവുകൾ നടത്താൻ, കുടുംബങ്ങളെ, ചെക്കുകൾ / ഡ്രാഫ്റ്റുകൾ, ക്രെഡിറ്റ് / ഡബിറ്റ്കാർഡുകൾ, പ്രീ പെയ്ഡ് കാർഡുകൾ, മൊബൈൽ ട്രാൻസ്ഫറുകൾ, ഇന്റർനെറ്റ് ബാങ്കിംഗ് ചാനലുകൾ, NEFT/RTGs തുടങ്ങിയ ഉപാധികൾ എന്നിവ ഉപയോഗിക്കുവാൻ ബാങ്കുകൾ പ്രോത്സാഹിപ്പിക്കേണ്ടതാണ്. അതിനാൽ, ബാങ്കുകൾ പണം പിൻവലിക്കാൻ അനുവദിക്കുന്ന സമയത്ത്, രൊക്കം പണം, അപ്രകാരം മാത്രം ചെയ്യേണ്ടിവരുന്ന ചിലവുകൾക്കായി ഉപയോഗിക്കണമെന്ന് പൊതുജനങ്ങളെ ഉപദേശിക്കേണ്ടതാണ്. പണം പിൻവലിക്കുന്നത് താഴെപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായിരിക്കണം. (i) 2016 ഡിസംബർ 30 വരെ, ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുകളിൽ 2016 നവംബർ 8-ാം തീയതി ബാങ്കിംഗ് ബിസിനസ്സ് തീരുന്ന സമയത്തുണ്ടായിരുന്ന ക്രെഡിറ്റ് ബാലൻസ് തുകയിൽ നിന്നും ഏറ്റവും കൂടുതൽ 250000/- പിൻവലിക്കാൻ അനുവദിക്കാവുന്നതാണ്. (ii) കെവൈസി പ്രക്രിയ പൂർത്തിയാക്കപ്പെട്ട അക്കൗണ്ടുകളിൽ നിന്നും മാത്രമേ പിൻവലിക്കൽ അനുവദിക്കാവൂ. (iii) വിവാഹത്തീയതി 2016, ഡിസംബർ 30 ന് മുമ്പായിരുന്നാൽ മാത്രമേ തുക പിൻവലിക്കാൻ അനുവദിക്കാവൂ. (iv) രക്ഷകർത്താക്കളിൽ ഒരാളേയോ, വിവാഹിതൻ / വിവാഹിത ആകുന്ന ആൾക്കോ മാത്രമേ പണം പിൻവലിക്കാൻ അനുവാദമുള്ളു. (ഒരാൾക്കുമാത്രമേ പിൻവലിക്കൽ അനുവദിക്കപ്പെട്ടിട്ടുള്ളൂ.) (v) പണം രൊക്കമായി കൊടുക്കുവാൻ വേണ്ടിയാണ് പിൻവലിക്കൽ അനുവദിക്കുന്നു എന്നുള്ളതുകൊണ്ട് പണം സ്വീകരിക്കുന്ന ആളിന് ഒരു ബാങ്ക് അക്കൗണ്ടില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. (vi) പിൻവലിക്കലിനുള്ള അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകൾ ഉണ്ടായിരിക്കണം.
3. ബാങ്കുകൾ തെളിവുകളുടെ രേഖകൾ സൂക്ഷിച്ചുവയ്ക്കുകയും ആവശ്യം വരുമ്പോൾ അധികാരികളുടെ പരിശോധനയ്ക്ക് സമർപ്പിക്കുകയും വേണം. ഈ പദ്ധതി, അതിന്റെ നിർവ്യാജമായതും, ആധികാരികമായതുമായ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ പുനരവലോകനം ചെയ്യപ്പെടുന്നതാണ്. വിശ്വാസപൂർവ്വം, (പി. വിജയ കുമാർ) encl. പിൻവലിക്കുന്ന ആളിന്റെ പേര് : പിൻവലിക്കേണ്ട തുക : പാൻ നമ്പർ (ഫോട്ടോകോപ്പി വയ്ക്കണം) : മേൽവിലാസം : വധുവിന്റെയും വരന്റേയും പേരുകൾ : വധുവിന്റെയും വരന്റെയും തിരിച്ചറിയൽ രേഖകൾ : (സാധുവായ തിരിച്ചറിയൽ രേഖകൾ വയ്ക്കണം) വധുവിന്റെ മേൽവിലാസം : വരന്റെ മേൽവിലാസം : വിവാഹ തീയതി : പ്രതിജ്ഞാപത്രം ഞാൻ ............................................................... (പേര്), വരന്റേയോ / വധുവിന്റേയോ (പ്രസക്തമല്ലാത്തത് വെട്ടിക്കളയുക) കുടുംബത്തിലെ മറ്റൊരംഗവും, താങ്കളുടെ ബാങ്കിൽ നിന്നോ, മറ്റേതെങ്കിലും ബാങ്കിൽ നിന്നോ, ഇതേ വിവാഹത്തിനുവേണ്ടി പണം പിൻവലിക്കുന്നില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇതോടൊപ്പം നൽകിയിട്ടുള്ള വിവരങ്ങളും രേഖകളും സത്യവും കൃത്യവുമാണെന്ന് ഇതിനാൽ പ്രഖ്യാപിക്കുന്നതോടൊപ്പം, എതെങ്കിലും കളവായവിവരങ്ങൾ നൽകുന്നത് എനിക്കെതിരെ നടപടികളെടുക്കുന്നതിനു കാരണമാവുമെന്ന് എനിക്ക് ബോദ്ധ്യമുണ്ടെന്നു അറിയിക്കുകയും ചെയ്യുന്നു. അപേക്ഷകന്റെ ഒപ്പ് പേര് : തീയതി : പരിശോധിച്ച ആളിന്റെ ഒപ്പ്, ആഫീസ് മുദ്ര (ഇത് ബാങ്ക് ശാഖാ മാനേജറിൽ കുറയാത്ത ഒരാളായിരിക്കണം.) |