<font face="mangal" size="3">സ്‌പെസിഫെഡ് ബാങ്കുനോട്ടുകളുടെ നിയമപരമായ സ&# - ആർബിഐ - Reserve Bank of India
സ്പെസിഫെഡ് ബാങ്കുനോട്ടുകളുടെ നിയമപരമായ സാധുത പിൻവലിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പണം പിൻവലിക്കാനുള്ള പരിധി
RBI/2016-17/142 നവംബർ 21, 2016 പൊതുമേഖലാ ബാങ്കുകൾ / സ്വകാര്യ മേഖലാ ബാങ്കുകൾ / വിദേശബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ / അർബൻ സഹകരണ ബാങ്കുകൾ / സംസ്ഥാന സഹകരണ ബാങ്കുകൾ / ജില്ലാകേന്ദ്രസഹകരണ ബാങ്കുകൾ എന്നിവയുടെ ചെയർമാൻ / മാനേജിംഗ് ഡയറക്ടർ / ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. പ്രിയപ്പെട്ട സർ, സ്പെസിഫെഡ് ബാങ്കുനോട്ടുകളുടെ നിയമപരമായ സാധുത പിൻവലിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പണം പിൻവലിക്കാനുള്ള പരിധി. ഞങ്ങളുടെ 2016 നവംബർ 14 ലെ നമ്പർ DCM (Plg) No. 1274/10.27.00/2016-17 സർക്കുലർ പ്രകാരം (പാര i- അഡീഷണൽ ഫെസിലിറ്റീസ് നോക്കുക) കറന്റ് അക്കൗണ്ട് ഇടപാടുകാർക്ക് (കഴിഞ്ഞ മൂന്നു മാസമോ അതിൽ കൂടുതൽ കാലത്തോ ഇടപാടുകൾ നടന്നിരുന്നവയ്ക്ക് ബാധകം), ഒരാഴ്ചയിൽ 50,000 രൂപ വരെ പിൻവലിക്കാൻ അനുവദിക്കപ്പെട്ടിരുന്നു. പുനരവലോകനത്തിൽ, ഈ സൗകര്യം ഓവർഡ്രാഫ്റ്റ്, കാഷ്ക്രെഡിറ്റ് എന്നീ അക്കൗണ്ടുകൾക്കും ബാധകമാക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതനുസരിച്ച്, കഴിഞ്ഞ മൂന്ന് മാസമോ അതിലധികമോ കാലം ഇടപാടുകൾ നടന്നിരുന്ന ഓവർഡ്രാഫ്റ്റ് / കാഷ് ക്രെഡിറ്റ് അക്കൗണ്ട് ഇടപാടുകാർക്ക്, ആഴ്ചയിൽ 50,000 രൂപ വരെ പണമായി പിൻവലിക്കാം. വ്യക്തിഗത ഓവർ ഡ്രാഫ്റ്റ് അക്കൗണ്ടുകൾക്ക് ഈ ഉയർത്തിയ പരിധി ബാധകമല്ല. 2. ഇത്തരം പണം പിൻവലിക്കലുകൾക്ക് മുഖ്യമായും ₹ 2000 വിഭാഗത്തിലുള്ള ബാങ്ക് നോട്ടുകൾ നൽകണം. വിശ്വാസപൂർവ്വം (സുമൻ റേ) |