<strong>എ ടി എം ൽ പണം നിറച്ച പേടകം ഉപയോഗിക്കുന്ന രീതി നടപ& - ആർബിഐ - Reserve Bank of India
എ ടി എം ൽ പണം നിറച്ച പേടകം ഉപയോഗിക്കുന്ന രീതി നടപ്പിലാക്കൽ
ആർബിഐ/2017-18/162 ഏപ്രിൽ 12, 2018 ചെയർമാൻ/ മാനേജിങ് ഡയറക്ടർ/ മാന്യരേ, എ ടി എം ൽ പണം നിറച്ച പേടകം ഉപയോഗിക്കുന്ന രീതി നടപ്പിലാക്കൽ 2016 ഒക്ടോബർ 04 ലെ പണനയ പ്രസ്താവന പതിനഞ്ചാം ഖണ്ഡികയിൽ സൂചിപ്പിച്ചിട്ടുള്ളത് പോലെ പണം കൊണ്ട് പോകുന്നതിനുള്ള സുരക്ഷിതത്ത്വം സമഗ്രമായി അവലോകനം ചെയ്യുന്നതിനായി ശ്രി ഡി കെ മൊഹന്തിയുടെ (എക്സിക്യൂട്ടീവ് ഡയറക്ടർ) അധ്യക്ഷതയിൽ ബാങ്ക്, കമ്മിറ്റി ഓൺ കറൻസി മൂവ്മെന്റ് (സി.സി.എം) രൂപീകരിക്കുകയുണ്ടായി. കമ്മിറ്റിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി ATMൽ പണം പരസ്യമായി നിറക്കുമ്പോളുണ്ടായേക്കാവുന്ന സുരക്ഷാ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനായി പൂട്ടി വയ്ക്കാവുന്ന ലോഹ പേടകങ്ങളിൽ പണം നിറച് കാലിയായവയ്ക്കു പകരമായി ATM ൽ വയ്ക്കാമെന്ന നിർദ്ദേശം ബാങ്കുകൾക്ക് പരിഗണിക്കാവുന്നതാണ്. 2. മുകളിൽ സൂചിപ്പിച്ച രീതി ഘട്ടം ഘട്ടമായി നടപ്പിലാക്കി വർഷത്തിൽ കുറഞ്ഞത് ആകെ ATMന്റെ മൂന്നിലൊന്നെങ്കിലും ഈ രീതിയിലേക്ക് മാറ്റി 2021 മാർച്ച് 31 ന് എല്ലാ ATMഉം പേടകങ്ങൾ വച്ചു മാറുന്ന രീതി നടപ്പിലാക്കേണ്ടതാണ്. 3. ജൂൺ 30, 2018 മുതൽ എല്ലാ ബാങ്കുകളും ത്രൈമാസ റിപ്പോർട്ട് (ഫോർമാറ്റ ഉള്ളടക്കം ചെയ്തിരിക്കുന്നു) അവരുടെ ഹെഡ് ഓഫീസിന്റെ പ്രവർത്തനപരിധിയിലുള്ള റീജിയണൽ ഓഫീസിന്റെ ഇഷ്യൂ ഡിപ്പാർട്മെന്റിലേക്ക് ഓരോ ത്രൈമാസവും അവസാനിച് 15 ദിവസത്തിനകം ഇ-മെയിൽ ആയി സമർപ്പിക്കേണ്ടതാണ്. വിശ്വസ്തതയോടെ (അവിരൽ ജയിൻ) Encl: മുകളിൽ സൂചിപ്പിച്ചതു പോലെ |