പല സഹകരണ സൊസൈറ്റികളും മെമ്പറല്ലാത്തവരില്‍ നിന്ന് നിക്ഷേപം കൈപ്പറ്റുന്നതിനെതിരായ മുന്നറിയിപ്പ്
ജൂണ്‍ 30, 2017 പല സഹകരണ സൊസൈറ്റികളും മെമ്പറല്ലാത്തവരില്‍ നിന്ന് നിക്ഷേപം ചില സഹകരണ സൊസൈറ്റികളും, പ്രാഥമിക സഹകരണവായ്പ സംഘങ്ങളും മെമ്പര്‍മാരല്ലാത്തവരിൽ നിന്നും നാമമാത്ര അംഗങ്ങളിൽ നിന്നും അസോസിയേറ്റ് മെമ്പര്‍മാരിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രദ്ധയില്‍പെട്ടിരിക്കുന്നു. ഇത്തരം സഹകരണസൊസൈറ്റികള്‍ക്ക് ബാങ്കിംഗ് റഗുലേഷന്‍നിയമം 1949 (സഹ കരണസംഘങ്ങള്‍ക്കു ബാധകമായവ) അനുസരിച്ച് ലൈസന്‍സ് നല്‍കു കയോ ബാങ്കിംഗ് പ്രവര്‍ത്തനം നടത്താൻ റിസര്‍വ് ബാങ്ക് അവരെ അനു വദിക്കുകയോ ചെയ്തിട്ടില്ല എന്ന് ഇതിനാൽ ബഹുജനങ്ങളെ അറിയിക്കുന്നു. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍റ് ക്രഡിറ്റ് ഗാരന്‍റി കോര്‍പ്പറേഷൻ (ഡി ഐ സി ജി സി) നല്‍കുന്ന നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഈ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നതല്ല. ഈ സ്ഥാപന ങ്ങളുമായി ഇടപെടുമ്പോള്‍ വളരെ ശ്രദ്ധയുണ്ടാകണമെന്നും സൂക്ഷിക്കണ മെന്നും പൊതുജനങ്ങളെ ഉപദേശിക്കുന്നു. അജിത് പ്രസാദ് പത്ര പ്രസ്താവന :2016-2017/3546 |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: