<font face="Mangal" size="3">ബാങ്ക് എന്ന പദം പേരിൽ ഉപയോഗിക്കുന്ന സഹകരണ സ& - ആർബിഐ - Reserve Bank of India
ബാങ്ക് എന്ന പദം പേരിൽ ഉപയോഗിക്കുന്ന സഹകരണ സംഘങ്ങൾക്ക് താക്കീത്
നവംബർ 29, 2017 ബാങ്ക് എന്ന പദം പേരിൽ ഉപയോഗിക്കുന്ന ചില സഹകരണ സംഘങ്ങൾ തങ്ങളുടെ പേരിനോടൊപ്പം ബാങ്ക് എന്ന പദം ഉപയോഗിക്കുന്നതായി ഭാരതീയ റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽ പെട്ടിരിക്കുന്നു. ബാങ്കിങ് റെഗുലേഷൻ നിയമം, 1949(AACS) ലെ വകുപ്പ് ഏഴിന്റെ ലംഘനമാണിത്. മാത്രമല്ല, ചില സംഘങ്ങൾ, അംഗങ്ങൾ അല്ലാത്തവർ/നോമിനൽ അംഗങ്ങൾ/ അസ്സോസിയേറ്റ് അംഗങ്ങൾ എന്നിവരിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിക്കുന്നതായി മനസിലാക്കുന്നു. ഇതും ബാങ്കിങ് റെഗുലേഷൻ നിയമത്തിന്റെ ലംഘനമാണ്. ഇത്തരം സംഘങ്ങൾക്ക് ഭാരതീയ റിസർവ് ബാങ്ക് ലൈസൻസ് നൽകിയിട്ടില്ലെന്നും ബാങ്കിങ് ഇടപാടുകൾ നടത്തുവാൻ അവരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും പൊതുജനങ്ങളെ അറിയിക്കുന്നു. ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടീ കോർപ്പറേഷൻ നൽകുന്ന ഇൻഷുറൻസ് പരിരക്ഷ ഈ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് ലഭ്യമല്ല. ഇത്തരം സംഘങ്ങളുമായി ഇടപാടുകൾ നടത്തുന്നതിന് മുൻപ് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു. അജിത്പ്രസാദ് പത്രപ്രസ്താവന : 2017-2018/1467 |