ബാങ്കിംഗ് റഗുലേഷൻ നിയമം 1949 വകുപ്പ് 36 (എ) ഉപവകുപ്പ് (2) അർത്ഥമാക്കുന്ന പ്രകാരം ഒരു ബാങ്കിംഗ് കമ്പിനിയായ “കോമൺവെൽത്ത് ബാങ്ക് ഒഫ് ആസ്ത്രേലിയ” പ്രവർത്തനം അവസാനിപ്പിക്കുന്നു
ആർ.ബി.ഐ.2017-18/84 നവംബർ 09, 2017 എല്ലാ നിയന്ത്രിത സ്ഥാപനങ്ങൾക്കും ബഹു. സർ/മാഡം, ബാങ്കിംഗ് റഗുലേഷൻ നിയമം 1949 വകുപ്പ് 36 (എ) ഉപവകുപ്പ് (2) അർത്ഥമാക്കുന്ന പ്രകാരം ഒരു ബാങ്കിംഗ് കമ്പിനിയായ “കോമൺവെൽത്ത് ബാങ്ക് ഒഫ് ആസ്ത്രേലിയ” പ്രവർത്തനം അവസാനിപ്പിക്കുന്നു 2017 ഒക്ടോബർ 28 – നവംബർ 5 ലെ ഇൻഡ്യൻ ഗസററ് വിജ്ഞാപനം (പാർട്ട് III – സെക്ഷൻ 4) പ്രകാരവും, ബാങ്കിംഗ് റഗുലേഷൻ നിയമം 1949 അനുസരിച്ചുളള 2017 സെപ്തംബർ 5 ലെ നോട്ടിഫിക്കേഷൻ ഡി.ബി.ആർ. / ഐ.ബി.ഡി. നം. 2224/23.13.127/ 2017-18 പ്രകാരവും ഒരു ബാങ്കിംഗ് കമ്പിനിയായ “കോമൺവെൽത്ത് ബാങ്ക് ഒഫ് ആസ്ത്രേലിയ” പ്രവർത്തനം അവസാനി പ്പിക്കുന്നതായി ഞങ്ങൾ അറിയിക്കുന്നു വിശ്വസ്തതയോടെ, എം. ജി. സുപ്രാഭട്ട് |