<font face="mangal" size="3">നിക്ഷേപം സ്വീകരിക്കാവുന്ന വിഭാഗത്തിൽ നിന്& - ആർബിഐ - Reserve Bank of India
നിക്ഷേപം സ്വീകരിക്കാവുന്ന വിഭാഗത്തിൽ നിന്നും നിക്ഷേപം സ്വീകരിക്കാത്ത വിഭാഗത്തിലേയ്ക്കുള്ള മാറ്റം - M/s സീജേയ് ഫിനാൻസ് ലിമിറ്റഡ്
ജൂലൈ 7, 2016 നിക്ഷേപം സ്വീകരിക്കാവുന്ന വിഭാഗത്തിൽ നിന്നും നിക്ഷേപം സ്വീകരിക്കാത്ത റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് 1934 - ലെ 45-IA വകുപ്പു പ്രകാരം, റിസർവ് ബാങ്കിൽ (ബാങ്ക്) നിക്ഷിപ്തമായിട്ടുള്ള അധികാരമനുസരിച്ച്, സീജേയ് ഫിനാൻസ് ലിമിറ്റഡ് (CIN No. L65910GJ1993PLCO19090) സി.ജെ. ഹൗസ്, മോട്ടാപൂർ, നഡിയാഡ്, ഗുജറാത്ത് - 378 001 - ന്, 2007 സെപ്തം ബർ 27 ന് A.01.00400 നമ്പരുള്ള നിക്ഷേപങ്ങൾ സ്വീകരിക്കാവുന്ന നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയായി നൽകിയിരുന്ന ലൈസൻസ് റദ്ദാക്കിയി രിക്കുന്നു. കമ്പനിയ്ക്ക് ഇനിമേൽ നിക്ഷേപങ്ങൾ സ്വീകരിക്കാൻ അനുവാദ മില്ലാത്ത ഒരു നോൺ ഡിപ്പോസീറ്റ് ടേക്കിങ്ങ് നോൺ ബാങ്കിംഗ് ഫിനാഷ്യൽ കമ്പനി (NBFC-D) ആയി മാത്രമേ പ്രവർത്തനം നടത്താനാവുകയുള്ളൂ. ഇതനുസരിച്ച്, കമ്പനി നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനീസ് അക്‌സെപ്റ്റൻസ് ഓഫ് പബ്ലിക് ഡിപ്പോസിറ്റ്‌സ് (റിസർവ് ബാങ്ക്) ഡയറക്ഷൻസ്, 1998, ഖണ്ഡിക 2 (xii) - യിൽ നിർവചിക്കപ്പെട്ടിട്ടുള്ള പൊതുജന നിക്ഷേപ ങ്ങൾ സ്വീകരിക്കാൻ പാടില്ല. അനിരുദ്ധ ഡി. ജാദവ് പ്രസ്സ് റിലീസ് 2016-2017/63 |