<font face="mangal" size="3px">RTGS സമയ ജാലകത്തില്‍ വരുത്തിയ മാറ്റങ്ങള്‍</font> - ആർബിഐ - Reserve Bank of India
RTGS സമയ ജാലകത്തില് വരുത്തിയ മാറ്റങ്ങള്
RBI/2015-16/168 September 1, 2015 RTGS - ല് പങ്കെടുക്കുന്ന സ്ഥാപനങ്ങളിലെ മാഡം / സര് RTGS സമയ ജാലകത്തില് വരുത്തിയ മാറ്റങ്ങള് സെപ്തംബര് 1-ാം തീയതി മുതല് നടപ്പില് വരുന്ന രണ്ടും നാലും ശനിയാഴ്ചകളിലെ ബാങ്ക് അവധി ദിനങ്ങളെയും, പ്രവൃത്തി ശനിയാഴ്ചകളില് നടത്തുന്ന ആര് ബി ഐ അനുബന്ധ സേവനങ്ങളെയും സംബന്ധിച്ച് 2015, ആഗസ്റ്റ് 28-ാം തീയതി പുറപ്പെടുവിച്ച 2015-2016 / 528-ാം നമ്പര് പ്രസ്സ് റിലീസിലേയ്ക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. 2. ഇതിന്പ്രകാരം, രണ്ടും നാലും ശനിയാഴ്ചകളില് RTGS പ്രവര്ത്തിക്കുന്നതല്ല. എന്നാല് പ്രവൃത്തി ശനിയാഴ്ചകളില് മുഴുവന് സമയവും പ്രവര്ത്തിക്കും. വരാന് പോകുന്ന ഒരു തീയതിയില് മൂല്യവത്താകുന്ന (Future Value date), രണ്ടും നാലും ശനിയാഴ്ചകളില് RTGS വഴി നടക്കേണ്ടുന്ന ഇടപാടുകള് ആ ശനിയാഴ്ചകളില് നടക്കുന്നതല്ല. 3. 2015 സെപ്തംബര് 1 മുതല് RTGS സമയജാലകം താഴെ കാണിച്ചിരിക്കുന്ന വിധത്തിലായിരിക്കും.
4. 2007 - ലെ പേയ്മെന്റ് & സെറ്റില്മെന്റ് സിസ്സ്റ്റംസ് ആക്ട്, സെക്ഷന് 10(2) അനുസരിച്ച് പുറപ്പെടുവിക്കുന്ന സര്ക്കുലര്. 5. ഇത് കൈപ്പറ്റിയ വിവരമറിയിക്കുക. വിശ്വാസപൂര്വ്വം നീലിമാ രംറ്റേകെ |