<font face="mangal" size="3px">കള്ള (കൃത്രിമ) കറൻസി നോട്ടുകൾ - പബ്ലിക് നോട്ടീ - ആർബിഐ - Reserve Bank of India
കള്ള (കൃത്രിമ) കറൻസി നോട്ടുകൾ - പബ്ലിക് നോട്ടീസ്
ഒക്ടോബർ 26, 2016 കള്ള (കൃത്രിമ) കറൻസി നോട്ടുകൾ - പബ്ലിക് നോട്ടീസ് എളുപ്പം വിശ്വസിക്കുന്ന, സംശയങ്ങൾ ഉയർത്താത്ത പൊതുജനങ്ങളിൽ ചിലരുടെ സ്വഭാവം മുതലെടുത്തുകൊണ്ട് എന്തും ചെയ്യാൻ മടിയില്ലാത്ത ചിലർ, ഉയർന്ന ഡിനോമിനേഷനിലുള്ള കൃത്രിമ കറൻസി നോട്ടുകൾ പ്രചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കാര്യമായ പരിശോധനയ്ക്ക് ശേഷമേ നോട്ടുകൾ സ്വീകരിക്കാവൂ എന്ന് ഞങ്ങൾ പൊതുജനങ്ങളെ ഓർമ്മപ്പെടുത്തുന്നു. ഉയർന്ന ഡിനോമിനേഷനിലുള്ള ഇൻഡ്യൻ കറൻസി നോട്ടുകൾക്ക്, കൃത്രിമങ്ങളെ ചെറുക്കുന്ന തരത്തിലുള്ള സുരക്ഷാസ്വഭാവങ്ങളുണ്ട്. കള്ളനോട്ടുകളെ സൂക്ഷ്മപരിശോധനയിൽ തിരിച്ചറിയാം. ഈ ബാങ്ക് നോട്ടുകളുടെ സുരക്ഷാസ്വഭാവങ്ങളെ സംബന്ധിച്ച വിശദവിവരങ്ങൾ ഞങ്ങളുടെ വെബ്‌സൈറ്റായ /en/web/rbi/rbi-kehta-hai/know-your-banknotes ൽ നിന്നും ലഭിക്കുന്നതാണ്. ഈ സുരക്ഷാ സ്വഭാവങ്ങൾ, പൊതുജനങ്ങൾ സ്വയം പരിചിതമാക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും വേണം. പൊതുജനങ്ങൾ സാധാരണഗതിയിൽ ദൈനംദിന ഇടപാടുകൾക്ക് നോട്ടുകൾ സ്വീകരിക്കുമ്പോൾ വ്യാജ ഇൻഡ്യൻ കറൻസി നോട്ടുകൾ തടയുന്നതിനായി അവയെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നത്, ഒരു ശീലമാക്കേണ്ടതാണ്. വ്യാജ കറൻസിനോട്ടുകൾ നിർമ്മിക്കുക, കയ്യിൽ വയ്ക്കുക, വിനിമയം ചെയ്യുക, സ്വീകരിക്കുക, പ്രചരിപ്പിക്കുക അല്ലെങ്കിൽ അത്തരം പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുക എന്നിവ, ഇൻഡ്യൻ പീനൽകോഡ് അനുസരിച്ച് കുറ്റമാണെന്നും കഠിന ശിക്ഷയ്ക്ക് കാരണമാവുമെന്നും റിസർവ് ബാങ്ക് ബന്ധപ്പെട്ടവരെ അറിയിക്കുന്നു. ഇൻഡ്യൻ കറൻസിനോട്ടുകളുടെ വർദ്ധിച്ച ഉപയോഗത്തിനു വേണ്ടി കൂടുതൽ തിരിച്ചറിവടയാളങ്ങളുടെ ആവശ്യകതയെ സംബന്ധിച്ച്, റിസർവ് ബാങ്ക് പരിഗണിച്ചു വരികയാണ്. പൊതുജനങ്ങളും, പൊതുഅധികാരികളും, കള്ളനോട്ടുകൾ പ്രചരിക്കുന്നത് നിയന്ത്രണവിധേയമാക്കുന്നതിനുവേണ്ടി റിസർവ് ബാങ്കിനോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വിശാലമായ പൊതുതാല്പര്യം മുൻനിർത്തിയും, മുൻകരുതൽ വേണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ടുമാണ് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഈ നോട്ടീസ് പുറപ്പെടുവിക്കുന്നത്. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/1037 |