RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78502314

മുൻഗണനാ മേഖലയ്ക്ക് വായ്പ നൽകുന്നതിനായി ബാങ്കുകളും എൻ.ബി.എഫ്.സികളും ചേർന്നുളള വായ്പകളുടെ കോ-ഒറിജിനേഷൻ

ആർ.ബി.ഐ/2018-19/49
എഫ്.ഐ.ഡി.ഡി.സി.ഒ.പ്ളാൻ.ബി.സി.08/04.09.01/2018-19

സെപ്ററംബർ 21, 2018

ചെയർമാൻ / മാനേജിങ് ഡയറക്ടർ / ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
എല്ലാ ഷെഡ്യൂൾഡ് വാണിജൃബാങ്കുകളും
(ആർ.ആർ.ബികൾ, എസ്.എഫ്.ബികൾ എന്നിവയൊഴിച്ച്)
എല്ലാ എൻ.ബി.എഫ്.സി-എൻ.ഡി-എസ്.ഐകളും

പ്രിയ സർ / മാഡം,

മുൻഗണനാ മേഖലയ്ക്ക് വായ്പ നൽകുന്നതിനായി ബാങ്കുകളും
എൻ.ബി.എഫ്.സികളും ചേർന്നുളള വായ്പകളുടെ
കോ-ഒറിജിനേഷൻ

ആഗസ്ത് 1, 2018 ൻറെ മൂന്നാം ദ്വൈമാസിക മോണിറ്ററി പോളിസി പ്രസ്താവനയിലെ സ്റേറററ്മെൻറ് ഓഫ് ഡവലപ്മെൻറ് ആൻറ് റെഗുലേറ്ററി പോളിസിയിൽ മുൻഗണനാ മേഖലയ്ക്ക് മത്സരാധിഷ്ഠിത വായ്പ നല്കുന്നതിനായി ബാങ്കുകളും, നോൺ ബാങ്കിംഗ് ഫിനാനൻസ് കമ്പിനികൾ-നിക്ഷേപം സ്വീകരിക്കാത്തവ-വ്യവസ്ഥാപിതമായി പ്രാധാന്യമുളളവയും (എൻ.ബി.എഫ് .സി - എൻ.ഡി - എസ്.ഐകൾ) ചേർന്നുളള വായ്പയുടെ കോ-ഒറിജിനേഷൻ മോഡൽ അവതരിപ്പിക്കുന്ന ഖണ്ഡിക 3 കാണുക. ഇക്കാര്യത്തിലെ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ചുവടെയുണ്ട്.

2. എല്ലാ ഷെഡ്യൂൾഡ് വാണിജൃ ബാങ്കുകൾക്കും (റീജിയണൽ റൂറൽ ബാങ്കുകളും സ്മാൾ ഫിനാനൻസ് ബാങ്കുകളും ഒഴികെയുള്ള) മുൻഗണനാ മേഖലകളിൽ ആസ്തികൾ സൃഷ്ടിക്കുന്നതിന് എൻ.ബി.എഫ്.സി - എൻ.ഡി - എസ്.ഐകളുമായി (ഇനിമുതൽ എൻ.ബി.എഫ്.സി. എന്ന് വിളിക്കുന്നു) ചേർന്ന് വായ്പകൾ (കോ-ഒറിജിനേഷൻ) നൽകാവുന്നതാണ്. രണ്ട് വായ്പാദാതാക്കളുടേയും സംയുക്തവായ്പ എന്ന നിലയിലുളള സംവിധാനമായാണ് ഈ വായ്പകൾ നൽകേണ്ടത്. ബാങ്കും എൻ ബി എഫ് സിയും തമ്മിൽ പരസ്പരം തീരുമാനിച്ച കരാർ അനുസരിച്ച്, അനുബന്ധം 1-ൽ പറഞ്ഞിട്ടുളളതുപോലെ അവരവരുടെ ബിസിനസ്സ് ലക്ഷ്യങ്ങൾക്ക് ഉചിതമായ രീതിയിൽ റിസ്കുകളും റിവാർഡുകളും പങ്കിടുന്നതുൾപ്പെടെയുളള കാര്യങ്ങൾ തീരുമാനിച്ചാണ് ഈ വായ്പകൾ നൽകുക.

3. കോ-ഒറിജിനേഷൻ കരാറിൽ ഏർപ്പെടുന്നതിനാൽ ബാങ്കിന് അവരുടെ വായ്പാഷെയർ മുൻഗണനാവായ്പയായി ക്ളെയിം ചെയ്യാൻ കഴിയും. എന്നിരുന്നാലും, ബാങ്കിൻറെ ബുക്കിലുള്ള മുൻഗണനാ മേഖലയിലെ ആസ്തികൾ എല്ലായ്പ്പോഴും എൻ ബി എഫ് സിയുമായി ബാദ്ധ്യതയില്ലാത്ത നിലയിലായിരിക്കും. കൂടാതെ, വിദേശ ബാങ്കുകളുടെ കോ-ഓർജിനേഷൻ ചട്ടക്കൂടിൻകീഴിലുള്ള വായ്പകൾ, മുൻഗണനാ മേഖലാ ആസ്തികൾക്ക് യോഗ്യമാക്കുന്ന വായ്പകൾക്ക് മാത്രമായി പരിമിതപ്പെടുത്തണം.

4. നിശ്ചിത പലിശ നിരക്കുകളിൽ നൽകുന്ന വായ്പയുടെ കാര്യത്തിൽ, ബന്ധപ്പെട്ട പലിശനിരക്കും, റിസ്ക് പങ്കാളിത്തത്തിൻറെ അനുപാതവും അനുസരിച്ച്, ആത്യന്തിക വായ്പക്ക് രണ്ടും ചേർന്ന ഒരൊറ്റ പലിശ നിരക്കാകണം ഇടപാടുകാരന് നൽകേണ്ടത്. ഫ്ളോട്ടിംഗ് പലിശനിരക്കാ ണെങ്കിൽ, ബന്ധപ്പെട്ട വായ്പാ തുകയുടെ അനുപാതമായ ബെഞ്ച്മാർക്ക് പലിശനിരക്കുകളുടെ ശരാശരി നൽകണം. തങ്ങൾ നൽകിയ വായ്പയുടെ ഭാഗത്തിന് ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക്, വായ്പകളുടെ പലിശ നിരക്കുകളെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കു വിധേയമായിരിക്കും. കൂടാതെ, എൻ.ബി.എഫ്.സി - എൻ.ഡി - എസ്.ഐകൾ എന്ന് തരം തിരിക്കുന്ന എൻ.ബി.എഫ്.സി-എം.എഫ്.ഐകളും, സംയുക്തമായി നൽകിയ വായ്പയിലെ തങ്ങളുടെ ഭാഗത്തെ സംബന്ധിച്ച്, "യോഗ്യതാ അസറ്റുകൾ" എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന വായ്പകൾക്കുള്ള വായ്പയുടെ വിലനിർണ്ണയവും, മറ്റ് മാർഗ്ഗനിർദ്ദേശങ്ങളും അനുസരിക്കേണ്ടതും ആവശ്യമാണ്. ബാങ്കുകളിൽ നിന്നുള്ള കുറഞ്ഞ ഫണ്ടിൻറെ ഗുണവും, എൻ.ബി.എഫ്.സിയുടെ കുറഞ്ഞ പ്രവർത്തന ചെലവിൻറെ പ്രയോജനവും സംയുക്തനിരക്ക് / വെയ്റ്റഡ് ശരാശരിനിരക്ക് വഴി ആത്യന്തിക ഗുണഭോക്താവിന് ലഭ്യമാക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. ഈ രീതിയിൽ ബാങ്കുകളും, എൻ.ബി.എഫ്.സികളും വായ്പാ വിശദാംശങ്ങൾ, പലിശ നിരക്ക്, മറ്റ് ചാർജുകൾ, റിസ്ക് പങ്കിടൽ ക്രമീകരണം തുടങ്ങിയവയെ സംബന്ധിച്ച എല്ലാവിവരങ്ങളും റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ചോദിച്ചാലുടൻതന്നെ നൽകേണ്ടതാണ്.

5. സംയുക്ത വായ്പാസംവിധാനത്തിൽ ഏർപ്പെടുകയാണെങ്കിൽ, ബാങ്കുകളും, എൻ.ബി.എഫ്.സികളും ധനകാര്യസേവനങ്ങൾ ഔട്ട്സോഴ്സ് ചെയ്യുന്നതിന് നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കേണ്ടതാണ്. അതുപോലെ, ബാങ്കും എൻ ബി എഫ്.സിയും തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ എൻ.ബി.എഫ്.സികളുടെ സോഴ്സിംഗ് പ്രതീക്ഷിക്കുമെങ്കിലും, ബാങ്ക് അതിൻറെ ക്രെഡിറ്റ് അനുവദിക്കൽ ഭാഗം എൻ ബി എഫ്സിക്കു ഔട്ട്സോഴ്സ് ചെയ്യാൻ പാടില്ല.

6. പരാതികൾ പരിഹരിക്കുന്നതിനെ സംബന്ധിച്ച് എൻ ബി എഫ്സിക്കോ, ബാങ്കിനോ ലഭിക്കുന്ന പരാതികൾ പരസ്പരം കൈമാറേണ്ടതാണ് 30 ദിവസത്തിനുള്ളിൽ പരാതി പരിഹരിക്കപ്പെടുന്നി ല്ലെങ്കിൽ, വായ്പക്കാരന് ബാങ്കിംഗ് ഓംബുഡ്സ്മാൻ / എൻബിഎഫ്സി ഓംബുഡ്സ്മാന് പരാതിനൽകാം.

7. ബാങ്ക്/എൻ.ബി.എഫ്.സി എന്നിവ ബാങ്കുകളും, എൻ.ബി.എഫ്.സികളുമായി സംയുക്തവായ്പാഉടമ്പടികളിലേക്ക് പ്രവേശിക്കുന്നതിനുവേണ്ട ബോർഡ് അംഗീകൃത പോളിസിയെ രൂപപ്പെടുത്തേണ്ടതാണ്. കോ-ഒറിജിനേഷൻ കരാറിനുകീഴിലുള്ള വായ്പകളിൽ ആഭ്യന്തരമാർഗനിർദ്ദേശങ്ങൾ, കരാറിലെ നിബന്ധനകൾ, സാധുവായ റഗുലേറ്ററി ആവശ്യകതകൾ ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കാലാകാലങ്ങളിൽ ബാങ്കിൻറെ / എൻ ബി എഫ് സി യുടെ ഇൻറേറണൽ ഓഡിറ്റർമാർ ഈ വായ്പകൾ പരിശോധനാവിധേയമാക്കും.

വിശ്വസ്തതയോടെ,

(ഗൌതം പ്രസാദ് ബോറ)
ചീഫ് ജനറൽ മാനേജർ-ഇൻ ചാർജ്

അനുബന്ധം: മേൽസൂചനപോലെ


അനുബന്ധം 1

ബാങ്കുകളും എൻ.ബി.എഫ്.സി - എൻ.ഡി - എസ്.ഐകളും തമ്മിലുള്ള
കോ-ഒറിജിനേഷൻ മോഡലിൻറെ അവശ്യ ഫീച്ചറുകൾ

I. റിസ്കും റിവാർഡുകളും പങ്കുവയ്ക്കൽ: ഡയറക്ട് എക്സ്പോഷറിലൂടെ ക്രെഡിറ്റ് റിസ്കിന്റെ കുറഞ്ഞത് 20% വും കാലാവധി വരെ എൻ.ബിഎഫ് സിയുടെ പുസ്തകങ്ങളിൽ ആകണം, ബാലൻസ് ബാങ്കിന്റെ പുസ്തകങ്ങളിൽ ആയിരിക്കും. എൻ.ബി.എഫ്.സി വായ്പ തുകയിൽ നൽകിയ തങ്ങളുടെ ഭാഗം, ഒപ്പംസഹകരിക്കുന്ന ബാങ്കിൻറെയോ അല്ലെങ്കിൽ പാർട്ട്ണർ ബാങ്കിലെ മറ്റേതെങ്കിലും ഗ്രൂപ്പ് കമ്പനിയിൽനിന്നോ കടമെടുത്തതല്ല എന്ന ഒരു സത്യപ്രസ്താവന എൻ.ബി.എഫ്.സി ബാങ്കിനു നൽകേണ്ടതാണ്.

II. പലിശ നിരക്ക്: എൻ.ബി.എഫ്.സിക്ക് അവരുടെ എക്സ്പോഷർ ഭാഗത്തിന് വില ന്ശചയിക്കാൻ സ്വാതന്ത്ര്യമുണ്ടായിരിക്കും. അതേസമയം, കടം വാങ്ങുന്നവരുടെ റിസ്ക് അനുപാതം / വിലയിരുത്തൽ എന്നിവ അനുസരിച്ചും, കാലാകാലങ്ങളിൽ ആർബിഐ പുറപ്പെടുവിച്ച റെഗുലേഷനും അനുസരിച്ച് അനുയോജ്യമായ രീതിയിൽ ആയിരിക്കണം ബാങ്ക് അതിൻറെ വില നിശ്ചയിക്കാൻ. സിംഗിൾ ബ്ളേൻഡഡ് / വെയ്റ്റഡ് ശരാശരിനിരക്ക് കണ്ടുപിടിക്കുന്നതിനുള്ള വ്യക്തമായ സൂചിക അനുബന്ധം 2 ൽ വിശദീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഒറ്റത്തവണ / വെയിറ്റ് ചെയ്യുന്ന ശരാശരി പലിശ നിരക്ക് നോക്കാതെ, തിരിച്ചടവ് / പലിശയുടെ തിരിച്ചടവ് ഇവ ബാങ്കും, എൻ.ബി.എഫ്.സിയും അവരുടെ വായ്പയും പലിശയും തമ്മിലുള്ള അനുപാതത്തിൻറെ അടിസ്ഥാനത്തിൽ പങ്കുവയ്ക്കേണ്ടതാണ്.

III. നിങ്ങളുടെ ഉപഭോക്താവിനെ അറിയുക (കെവൈസി): ബാങ്കിംഗ് റെഗുലേഷൻ (ഡിബിആർ) / നോൺ ബാങ്കിംഗ് റെഗുലേഷൻ (ഡിഎൻആർആർ) ഡിപ്പാർട്ട്മെൻറ്, കെവൈസി / എ.എം.എൽ മാർഗ്ഗനിർദ്ദേശങ്ങൾ ഡി.ആർ.ബി വിതരണം ചെയ്ത കെവൈസിൻറെ മാസ്റ്റർ നിർദ്ദേശങ്ങൾ എന്നിവ സംയുക്തവായ്പാദാതാക്കൾ പാലിക്കേണ്ടതാണ്.

IV. വായ്പ അനുവദിക്കൽ: സംയുക്ത വായ്പയ്ക്ക് പ്രസക്തമായ രീതിയിൽ ബാങ്ക് നിർദേശങ്ങൾക്കായി എൻ.ബി.എഫ്.സി വായ്പ ശുപാർശ ചെയ്യുന്നു. വായ്പക്കാർ അപേക്ഷകന്റെ വായ്പകൾക്കുള്ള റിസ്കുകളും ആവശ്യകതകളും രണ്ടുപേരും സ്വതന്ത്രമായി കണക്കാക്കേണ്ടതാണ്. വായ്പാ കരാർ മൂന്നുപേർ ചേർന്നുളളതായിരിക്കും. ബാങ്കും എൻ ബി എഫ്.സിയും വായ്പ നൽകുന്നവർ എന്ന നിലയിൽ വായ്പക്കാരനൊപ്പം കരാറിൽ കക്ഷികളായിത്തീരുന്നു.

V. പൊതു അക്കൗണ്ട്: ബാങ്കും, എൻ.ബി.എഫ്,സിയും ചേർന്ന് പൊതുവായി ഒരു എസ്ക്രോ രീതിയിലുളള അക്കൗണ്ട് തുടങ്ങി ഉചിതമായ വായ്പനൽകാനുളള ഭാഗം വായ്പാവിതരണത്തിനായി അതിൽ വരവുവയ്ക്കും. വായ്പ തിരിച്ചടയ്ക്കുന്നതിനും അതുപയോഗിക്കാം. മററു ഫണ്ടുകൾ അതിൽ കിടക്കേണ്ടതില്ല. വായ്പാ ബാലൻസുകളെസംബന്ധിച്ച് എൻ.ബി.എഫ്,സിയ്ക്കും, ബാങ്കിനും വ്യക്തിഗത വായ്പയുടെ അക്കൌണ്ടുകൾ നിലനിർത്താം. മാത്രമല്ല ബാങ്ക് / എൻ ബി എഫ്.സിയുമായി ആവശ്യമായ വിവരങ്ങളുടെ ഉചിതമായ പങ്കുവയ്ക്കലിലൂടെ ഇടപാടുകാരന് ഒരൊറ്റ യൂണിഫൈഡ് സ്റ്റേറ്റ്മെന്റ് നൽകാനും കഴിയും.

VI. മോണിറ്ററിംഗ് & റിക്കവറി: ഇരു ബാങ്കുകളും ദൈനംദിന അവലോകനത്തിനും, വായ്പ തിരിച്ചടവ് ഉറപ്പാക്കുന്നതിനും, പരസ്പര സമ്മതത്തോടെയുള്ളതുമായ ഒരു രീതിയുണ്ടാക്കും

VII. സെക്യൂരിറ്റി,ചാർജ്ക്രിയേഷൻ: പരസ്പരം സമ്മതമായ വ്യവസ്ഥയിൽ സെക്യൂരിറ്റി, ചാർജ് എന്നിവ രേഖപ്പെടുത്താൻ വായ്പനൽകിയവർ സംവിധാനമുണ്ടാക്കും.

VIII. പ്രൊവിഷനിംഗ് / റിപ്പോർട്ടിംഗ് ആവശ്യകതകൾ: ഓരോ വായ്പക്കാരും അവരവർക്കു ബാധകമായ റെഗുലേറ്ററി മാർഗനിർദേശങ്ങൾ അനുസരിച്ച് അക്കൗണ്ട് എൻ.പി.എ ആയി പ്രഖ്യാപിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അവരുടെ സ്വയം വ്യവസ്ഥകൾ പിന്തുടരും. ഓരോ വായ്പദായകനും അവരുടെ വായ്പാഭാഗത്തിനു ബാധകമായ നിയമങ്ങളും മാർഗനിർദ്ദേശങ്ങളും അനുസരിച്ച് ക്രെഡിറ്റ് ഇൻഫോർമേഷൻ കമ്പനികൾക്ക് റിപ്പോർട്ടുചെയ്യേണ്ടതടക്കമുളള അവരുടെ ചുമതല നിർവഹിക്കും.

IX. വായ്പാ പരിധിയിലെ അസൈൻമെന്റ് / മാറ്റം: ഇതിലെ ഏതെങ്കിലും വായ്പക്കാരന് ഏതെങ്കിലും വായ്പയെടുക്കുവാൻ വായ്പനൽകിയ രണ്ടുപേരുടെയും പരസ്പര സമ്മതം ആവശ്യമാണ്.

X. പരാതി പരിഹാരം: സ്വന്തം ഉല്പന്നവുമായി താരതമ്യപ്പെടുത്തുമ്പോൾ സംയുക്തവായ്പയിലൂടെ നൽകുന്ന ഉൽപ്പന്നങ്ങളുമായുളള വ്യത്യാസത്തെ സംബന്ധിച്ച് വിശദീകരിക്കുന്നതിൻറെ ഉത്തരവാദിത്തം എൻ.ബി.എഫ്,സികൾക്കാണ്. വായ്പക്കാരന് ആവശ്യമായ ഉപഭോക്തൃ സേവനവും പരാതി പരിഹാരവും പ്രദാനം ചെയ്യുന്നത് മുഖ്യമായും വായ്പനൽകുന്ന സ്ഥാപനത്തിൻറെ ഉത്തരവാദിത്വമായിരിക്കും. എന്നിരുന്നാലും, പരാതികൾ പരിഹരിക്കുന്നതിനെ സംബന്ധിച്ച് എൻ ബി എഫ്സിക്കോ, ബാങ്കിനോ ലഭിക്കുന്ന പരാതികൾ പരസ്പരം കൈമാറേണ്ടതാണ് 30 ദിവസത്തിനുള്ളിൽ പരാതി പരിഹരിക്കപ്പെടുന്നി ല്ലെങ്കിൽ, വായ്പക്കാരന് ബാങ്കിംഗ് ഓംബുഡ്സ്മാൻ / എൻബിഎഫ്സി ഓംബുഡ്സ്മാന് പരാതിനൽകാം.

XI. ബിസിനസ് തുടർച്ചാ പരിപാടി: സംയുക്തഉടമ്പടിയിലൂടെയുളള വായ്പ തിരിച്ചടയ്ക്കുന്നതുവരെ വായ്പ ഇടപാടുകാരന് തടസ്സമില്ലാത്ത സേവനം ഉറപ്പുവരുത്താൻ ഒരു ബാങ്കും, എൻ ബി എഫ് സിയും ചേർന്ന് ബിസിനസ് തുടർച്ചാ പ്ളാൻ രൂപീകരിക്കണം.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?