RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78526045

കോവിഡ്-19 സമയത്തെ ബിസിനസ്സ് തുടർച്ചാ നടപടിയ്ക്കുള്ള പദ്ധതിയുടെ സംഗ്രഹം

ഫെബ്രുവരി 27, 2023

കോവിഡ്-19 സമയത്തെ ബിസിനസ്സ് തുടർച്ചാ നടപടിയ്ക്കുള്ള
പദ്ധതിയുടെ സംഗ്രഹം

കോവിഡ്-19 സമയത്തെ ബിസിനസ്സ് തുടർച്ചാ നടപടിയ്ക്കുള്ള പദ്ധതിയുടെ സംഗ്രഹം, 2023 ഫെബ്രുവരി 17 നു നടന്ന ഭാരതീയ റിസർവ് ബാങ്കിന്റെ കോർപ്പറേറ്റ് സ്ട്രാറ്റജി ആൻഡ് ബഡ്‌ജറ്റ്‌ ഡിപ്പാർട്മെന്റിന്റെ വാർഷിക സമ്മേളനത്തിൽ ഡെപ്യൂട്ടി ഗവർണർ ഡോ.മൈക്കൽ ദേബബ്രത പത്ര പ്രകാശനം ചെയ്തു.

മഹാമാരി സൃഷ്ടിച്ച വെല്ലുവിളികൾ തരണം ചെയ്ത് ജനങ്ങളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കുന്നതിനും, സമ്പദ് ഘടനയെയും സാമ്പത്തിക മേഖലയെയും സുരക്ഷിതമാക്കുന്നതിനും, യാതൊരു തടസ്സവും കൂടാതെയുള്ള അതിന്റെ സുപ്രധാന പ്രവർത്തനത്തിനും, അതിലെ തൊഴിലാളികൾ, സേവനദാതാക്കൾ, മറ്റെല്ലാ വിധത്തിലും ഭാഗഭാക്കായവർ ഇവരെയൊക്കെ സംരക്ഷിച്ചുകൊണ്ടുള്ള ബിസിനസ്സ് തുടർച്ച നിലനിറുത്തുന്നതിനും അഭൂതപൂർവമായ തോതിലും വേഗത്തിലും ഒരു ബദൽ സംവിധാനം കൊണ്ടുവരുന്നതിനു വേണ്ടി ഭാരതീയ റിസർവ് ബാങ്ക് പ്രവർത്തിച്ചു. നൂറിൽപ്പരം പരമ്പരാഗതവും നവീനവുമായ പ്രവർത്തനരീതികൾ അക്കാലഘട്ടത്തിൽ നടപ്പാക്കി. ഈ പ്രയത്നങ്ങളെല്ലാം സജീവവും നൂതനവുമായിരിക്കുന്നതോടൊപ്പം, സാമ്പത്തിക സുസ്ഥിരതയെ സംരക്ഷിച്ചു കൊണ്ടുള്ളതുമാവണമായിരുന്നു.

ഈ സംഗ്രഹം കോവിഡ്-19 മഹാമാരിക്കെതിരായുള്ള ഭാരതീയ റിസർവ് ബാങ്കിന്റെ യുദ്ധത്തിന്റെ വിശദശാംശങ്ങളുടെ സാരാംശമാണ്.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ്: 2022-2023/1796

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?