RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78489529

നിങ്ങളുടെ ഇടപാടുകരെ തിരിച്ചറിയുക (കെവൈസി) പ്രക്രിയയുടെ പ്രാമണിക നിർദ്ദേശങ്ങളിലെ നിബന്ധനകളുടെ അനുവർത്തനം (Compliance)

RBI/2016-17/183
DBR.AML.BC.48/14.01.01/2016-17

ഡിസംബർ 15, 2016

എല്ലാ നിയന്ത്രണ അധികാരികൾക്കും.

പ്രിയപ്പെട്ട സർ / മാഡം,

'നിങ്ങളുടെ ഇടപാടുകരെ തിരിച്ചറിയുക (കെവൈസി) പ്രക്രിയയുടെ പ്രാമണിക നിർദ്ദേശങ്ങളിലെ നിബന്ധനകളുടെ അനുവർത്തനം (Compliance)

'നിങ്ങളുടെ ഇടപാടുകാരനെ തിരിച്ചറിയുക' (കെവൈസി) പ്രക്രിയയുടെ പ്രാമാണിക നിർദ്ദേശങ്ങളിലെ നിബന്ധനകൾ പരിഗണിക്കുക.

കസ്റ്റമർ (കെവൈസി)

  1. നിയന്ത്രണ അധികാരികളുടെ (REs) തുടർച്ചയായുള്ള ആഡിറ്റ് അല്ലെങ്കിൽ ആന്തരിക ആഡിറ്റ് വ്യവസ്ഥ കെവൈസി / എഎംഎൽ നയങ്ങളെയും നടപടികളേയും അവ പൂർണ്ണമായും പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും ആഡിറ്റ് കമ്മിറ്റിയ്ക്ക് ത്രൈമാസിക ആഡിറ്റ് നോട്ടുകൾ നൽകണമെന്നും, സെക്ഷൻ 8(d) യിലും (e) യിലും പറയുന്നു.

  2. ചെറിയ അക്കൗണ്ടു (Small account) കളിൽ ഇടപാടുകൾ നടത്തേണ്ടതെങ്ങിനെയെന്ന്, സെക്ഷൻ 23-ൽ പറയുന്നു.

  3. ബാങ്കുകൾക്ക് ബാധകമാകുന്ന ആദായനികുതി (IT) റൂൾ 114B ന്റെ (കാലാകാലം നടത്തിയിട്ടുള്ള ഭേദഗതികൾ ഉൾപ്പെടെ) നിബന്ധനകൾ പ്രകാരം ഇടപാടുകൾ നടക്കുമ്പോൾ, കസ്റ്റമറുടെ 'പെർമനന്റ് അക്കൗണ്ട് നമ്പർ' (PAN) വാങ്ങണമെന്നും, പരിശോധിക്കണമെന്നും സെക്ഷൻ 67 നിർദ്ദേശിക്കുന്നു. PAN ഇല്ലാത്തവരിൽ നിന്നും ഫോറം 60 വാങ്ങണം. ബാങ്കുകൾ, എൻബിഎഫ്‌സികൾ (NBFCs) എന്നിവയിൽ തുടങ്ങിയിട്ടുള്ള അക്കൗണ്ടിലുള്ള ഇടപാടുകളും IT റൂൾ 114B ന്റെ നിബന്ധനകളിൽ ഉൾപ്പെടുന്നുണ്ടെന്നും വിശദീകരിച്ചിട്ടുണ്ട്.

2. മുകളിൽ പറഞ്ഞ നിബന്ധനകൾ, ചില കേസുകളിൽ കർശനമായും പാലിക്കപ്പെടുന്നില്ല എന്നത് ആർബിഐയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്.

    1. 'പ്രാമാണിക നിർദ്ദേശങ്ങളിലെ' സെക്ഷൻ 8(d) (e) എന്നിവയിൽ അനുശാസിക്കുന്ന നിലവിലുള്ള നിബന്ധനകൾ, അവർ കർശനമായും പാലിക്കണം.

    2. ചെറിയ അക്കൗണ്ടുകളുടെ (small accounts) കാര്യത്തിൽ നിർദ്ദിഷ്ട പരിധികളും, വ്യവസ്ഥകളും ലംഘിക്കപ്പെടരുത്. അവ പാലിക്കപ്പെടുന്നുണ്ടോ എന്ന് കർശനമായി നിരീക്ഷിക്കണം. ഏതെങ്കിലും ഒരു കസ്റ്റമർ, നിർദ്ദിഷ്ട പരിധിയ്ക്കു മുകളിൽ ഇടപാടുകൾ നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, പ്രാമാണികനിർദ്ദേശങ്ങളിലെ 16 / 17 എന്നീ സെക്ഷനുകളിലും, സെക്ഷൻ 67 ന്റെ സോപാധിക വകുപ്പിൽ വിവരിച്ചിട്ടുള്ള, സാധാരണ അക്കൗണ്ടുകൾ തുടങ്ങുമ്പോൾ പാലിക്കുന്ന CDD / KYC നടപടികൾ, ബാങ്കുകളിലോ എൻബിഎഫ്‌സികളിലോ അക്കൗണ്ടുകൾ തുടങ്ങുമ്പോൾ എടുക്കാറുള്ള (PAN രേഖപ്പെടുത്തുക അല്ലെങ്കിൽ ഫോറം 60 വാങ്ങുക തുടങ്ങിയവയുൾപ്പെടെ) പൂർത്തിയാക്കിയതിനുശേഷമേ, അനുവദിക്കാവൂ. അനുവദനീയമായ പരിധിയ്ക്കുമുകളിൽ പണമടവുകളും നീക്കിയിരുപ്പുകളും ഉണ്ടായിരിക്കുന്നതു മൂലം ഏതെങ്കിലും അക്കൗണ്ടുകൾ 'ചെറിയ അക്കൗണ്ടുകൾ' (small accounts) എന്ന് തരംതിരിക്കാൻ അയോഗ്യമാവുകയാണെങ്കിൽ, പരിധികൾ ലംഘിക്കാത്ത 'ചെറിയ അക്കൗണ്ടുകൾക്ക്' നിശ്ചയിച്ചിട്ടുള്ള തുക മാത്രമേ പിൻവലിക്കാൻ അനുവദിക്കാവൂ.

    3. ബിഎസ്ബിഡി അക്കൗണ്ടുകൾ (പിഎംജെഡിവൈ അക്കൗണ്ടുകൾക്ക് സമാനമാണ് ബിഎസ്ബിഡി അക്കൗണ്ടുകൾ) കെവൈസി പ്രക്രിയ പൂർത്തിയാക്കത്തവയാണെന്നതിനാൽ, 'ചെറിയ അക്കൗണ്ട്' (small accounts) ആയി പരിഗണിക്കണം. മാത്രമല്ല അവ അത്തരം അക്കൗണ്ടുകൾക്കു ബാധകമായ പരിധികൾക്ക് വിധേയവുമാണ്. അതിനാൽ, അത്തരം അക്കൗണ്ടുകളിൽ സാധാരണ ഇടപാടുകൾ, മുകൾ പാരാ (ii) - ൽ പറഞ്ഞിട്ടുള്ള നടപടികൾ പാലിച്ചതിനുശേഷമേ അനുവദിക്കാവൂ. പണമടവുകൾ അല്ലെങ്കിൽ അക്കൗണ്ടിലെ നീക്കിയിരുപ്പുകൾ പരിധിവിട്ട് പോയതു കാരണം ഏതെങ്കിലും ഒരു അക്കൗണ്ട് 'ചെറിയ അക്കൗണ്ട്' എന്നു കണക്കാക്കാൻ അയോഗ്യമായിപ്പോയെങ്കിൽ, പരിധികൾ ലംഘിക്കാത്ത 'ചെറിയ അക്കൗണ്ടുകൾക്ക് അനുവദിച്ചിട്ടുള്ള പരിധികൾക്കുള്ളിൽ മാത്രമേ, പണം പിൻവലിക്കാൻ അനുവദിക്കാവൂ.

    4. സിഡിഡി നടപടിപാലിച്ച് കെവൈസി പ്രക്രിയ പൂർത്തിയാക്കിയ അക്കൗണ്ടുകളുടെ കാര്യത്തിൽ IT റൂൾ 114B അനുസരിച്ചുള്ള എല്ലാ ഇടപാടുകൾക്കും ബാങ്കുകളിലോ, എൻബിഎഫ്‌സികളിലോ അക്കൗണ്ടുകൾ തുടങ്ങുമ്പോഴുൾപ്പെടെ PAN രേഖപ്പെടുത്തുന്നുണ്ടെന്നും ഫോറം 60 എടുക്കുന്നുണ്ടെന്നും, REs ഉറപ്പുവരുത്തണം. മേൽക്കാണിച്ച നിബന്ധനകൾ പാലിക്കാത്ത അക്കൗണ്ടുകളിൽ ഒരു ഡെബിറ്റു ഇടപാടും, ട്രാൻസ്ഫറയോ മറ്റ് രീതിയിലോ അനുവദിക്കാൻ പാടില്ല. തുടക്കത്തിൽ, താഴെപ്പറയുന്ന അതിർവരമ്പുകൾ രണ്ടും എത്തിനിൽക്കുന്ന അക്കൗണ്ടുകളിലും ഈ നിയമം ബാധകമാക്കാവുന്നതാണ്.

        1. നീക്കിയിരുപ്പ് അഞ്ചുലക്ഷം രൂപയോ അതിൽ കൂടുതലോ ആകുമ്പോൾ.

        2. മൊത്തം നിക്ഷേപം (ഇലക്‌ട്രോണിക് രീതിയിലോ മറ്റു മാർഗ്ഗങ്ങളിലോ) 2016 നവംബർ 9 നു ശേഷം രണ്ടു ലക്ഷം രൂപ കവിയുമ്പോൾ.

    3. ഇൻകം ടാക്‌സ് റൂൾ 114B യിൽ നിർദ്ദേശിച്ചിട്ടുള്ളതുപോലെ, പ്രാമാണിക നിർദ്ദേശങ്ങളിലെ (MD) സെക്ഷൻ 67 ലെ വ്യവസ്ഥകൾ ഗവൺമെന്റ്, കോൺസുലാർ ഓഫീസ് എന്നിവയ്ക്ക് നൽകിയിട്ടുള്ള ഒഴിവാക്കലുകൾക്ക് വിധേയമായിരിക്കും.

    വിശ്വാസപൂർവ്വം,

    (ലിലി വഡേരാ)
    ചീഫ് ജനറൽ മാനേജർ

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?