<font face="mangal" size="3">ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിലെ നിക്ഷേപങ്ങള - ആർബിഐ - Reserve Bank of India
ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ ഘടനയും, ഉടമസ്ഥതാ രീതിയും - 2017 മാർച്ച് 31
ഡിസംബർ 20, 2017 ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ ഘടനയും, റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ ഘടനയും, ഉടമസ്ഥതാ രീതിയും സംബന്ധിച്ച 2017 മാർച്ച് 31 ലെ കണക്കുകൾ ഇന്ന് പുറത്തിറക്കിയിരിക്കുന്നു. ബാങ്ക് ശാഖ / ഓഫീസ് സ്ഥിതി ചെയ്യുന്ന കേന്ദ്രങ്ങളുടെ ജനസംഖ്യ അടിസ്ഥാന മാക്കി യുള്ള തരംതിരിക്കൽ 2011 ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് ചെയ്തിരിക്കുന്നത്. 2017 ഫെബ്രുവരിയിൽ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ നിയമം 1949 ലെ രണ്ടാം ഷെഡ്യൂളിൽ കൂട്ടിച്ചേർത്ത രണ്ട് സ്മാൾ ഫിനാൻസ് ബാങ്ലെ (എസ്. എഫ്. ബി.) കണക്കും ഇതിൽ കൂട്ടിച്ചേർത്തിരിക്കുന്നു. പ്രത്യേകതകൾ: 1. എല്ലാ നിക്ഷേപ വിഭാഗങ്ങളിലും, ജനസംഖ്യാ വിഭാഗങ്ങളിലും, പ്രാദേശിക ബാങ്ക് വിഭാഗത്തിലും ഉള്ള ആകെ നിക്ഷേപ ത്തിൽ ഗൃഹാധിഷ്ഠിത നിക്ഷേപം വളർന്നിട്ടുണ്ട്. വിദേശ ബാങ്കുകളിലെ നിക്ഷേപങ്ങളിൽ ഭൂരിഭാഗവും സ്വകാര്യ കോർപ്പറേറ്റ് വിഭാഗത്തിൽ നിന്നാണ്. 2. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി വ്യക്തിഗതവിഭാഗത്തിൽ അധികമായി വന്ന നിക്ഷേപത്തിന്റെ മുന്നിൽ രണ്ടു ഭാഗത്തിൽ അധികവും സേവിംഗ്സ് നിക്ഷേപമായാണ് വന്നിട്ടുള്ളതാണ്. 3. ഈ വർഷം അധികമായി വന്ന നിക്ഷേപം മുഴുവനും ഗാർഹിക - സർക്കാർ മേഖലകളിൽ നിന്നാണ്. ധന മേഖല, വിദേശ മേഖല എന്നിവിടങ്ങളിൽ നിന്നുള്ള നിക്ഷേപം കുറഞ്ഞിട്ടുണ്ട്. 4. ഈ കാലയളവിൽ വിദേശ ബാങ്കുകളിൽ നിന്നും എൻ. ആർ. ഇ നിക്ഷേപം പുറത്തു പോയതായി കാണുന്നു. 5. ബാങ്ക് നിക്ഷേപങ്ങളിൽ ഒന്നാം സ്ഥാനം മഹാരാഷ്ട്ര (20.4%) നിലനിറുത്തി. തുടർന്ന് ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹിയാണ്. (10%) 6. ഗൃഹാധിഷ്ഠിത നിക്ഷേപങ്ങളിൽ ഉണ്ടായ വർധനയിൽ കൂടുതൽ സംഭാവന ചെയ്ത സംസ്ഥാനമെന്ന പേര് 2016-17 ൽ ഉത്തർപ്രദേശ് നിലനിറുത്തി (12.7%). തുടർന്ന് മഹാരാഷ്ട്രയും (9.5%), പശ്ചിമ ബംഗാളും (8%), ഗുജറാത്തുമാണ് (7.1%). 2017 മാർച്ച് 31 ലെ വിവിധ തരം നിക്ഷേപങ്ങളുടെ സ്വഭാവങ്ങൾ - സ്ഥാപന വിഭാഗം, ജനസംഖ്യാവിഭാഗം, ബാങ്കുവിഭാഗങ്ങൾ, എന്നിങ്ങനെ വിശകലനം ചെയ്തു കൊണ്ടുള്ള വിശദമായ ലേഖനം ആർ.ബി.ഐ. ബുള്ളറ്റിനിൽ പ്രസിദ്ധീകരിക്കുന്നതാണ്. അനിരുദ്ധ ഡി. യാദവ് പത്ര പ്രസ്താവന : 2017- 2018/1693 |