RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78493412

മഹാത്മാഗാന്ധി (പുതിയ സീരിസ്) ബാങ്ക് നോട്ടുകളുടെ വിതരണത്തിന് വേണ്ടിയുള്ള കാര്യനിർവ്വഹണസമിതിയുടെ രൂപീകരണം: എടിഎമ്മുകളുടെ പുനഃക്രമീകരണവും, പുനഃപ്രവർത്തനക്&#

നവംബർ 14, 2016

മഹാത്മാഗാന്ധി (പുതിയ സീരിസ്) ബാങ്ക് നോട്ടുകളുടെ വിതരണത്തിന് വേണ്ടിയുള്ള കാര്യനിർവ്വഹണസമിതിയുടെ രൂപീകരണം: എടിഎമ്മുകളുടെ പുനഃക്രമീകരണവും, പുനഃപ്രവർത്തനക്ഷമമാക്കലും

പുതിയ ഡിസൈനിലുള്ള, ഉയർന്ന വിഭാഗത്തിലുള്ള (2000) ഉൾപ്പെടെ, മഹാത്മാഗാന്ധി (പുതിയ) സീരിസ് ബാങ്കുനോട്ടുകൾ വിതരണം ചെയ്യാനാവുംവിധം എടിഎമ്മുകളും ക്യാഷ് കൈകാര്യം ചെയ്യുന്ന മെഷീനുകളും പുനഃക്രമീകരിക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു.

ജനങ്ങളുടെ കറൻസി ആവശ്യങ്ങൾ നിറവേറ്റുന്നതിൽ, എടിഎമ്മുകൾ മർമ്മപ്രധാനമായ ഒരു പങ്കാണ് വഹിക്കുന്നത്. പണം വിതരണം നടത്തുന്നതിൽ ഒരു മുഖ്യചാനലായിട്ടുണ്ട് അത്. എടിഎമ്മുകളുടെ പുനഃപ്രവർത്തനത്തിലൂടെ ബാങ്കിടപാടുകാർക്ക് നോട്ടുകളുടെ ഡിനോമിനേഷനുകളുടെ വിതരണവും ലഭ്യതയും സൗകര്യമുള്ള സമയത്തും സ്ഥലത്തും, ചെറുതും വലുതുമായ ഡിനോമിനേഷനുകളുടെ ന്യായമായ മിശ്രണത്തിൽ എത്തിച്ചുകൊടുക്കാൻ സാധിക്കുന്നതാണ്.

എടിഎമ്മുകളുടെ പുനഃക്രമീകരണത്തിനു ബാങ്കുകൾ, എടിഎം, നിർമ്മാതാക്കൾ, നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇൻഡ്യ (NPCI), സ്വിച്ച് ഓപ്പറേറ്റേസ് എന്നിങ്ങിനെ വിവിധ ഏജൻസികൾ ഇടപെടേണ്ടതുണ്ട്. മാത്രമല്ല, ഈ ഏജൻസികളുടെ ബഹുമുഖങ്ങളായ പ്രവർത്തനങ്ങൾ കാരണം, ഇവർ തമ്മിൽ അളവില്ലാത്ത ഏകോപനവും ആവശ്യമായിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ടുള്ള ലക്ഷ്യങ്ങളും നിർദ്ദേശങ്ങളും നൽകാൻ വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ഡപ്യൂട്ടി ഗവർണർ ശ്രീ. എസ്. എസ് മുണ്ഡ്ര അദ്ധ്യക്ഷനായി ഒരു കാര്യനിർവ്വഹണ സമിതി രൂപീകരിച്ചിട്ടുണ്ട്. താഴെപ്പറയുന്നവർ സമിതിയിലുണ്ടായിരിക്കും.

  1. ഗവൺമെന്റ് ഓഫ് ഇൻഡ്യ ധനകാര്യ വകുപ്പ്, ഇക്കണോമിക് അഫയേഴ്‌സ് വകുപ്പിൽ നിന്നും ഒരു പ്രതിനിധി, അംഗമായി.

  2. ഗവൺമെന്റ് ഓഫ് ഇൻഡ്യ, ധനകാര്യവകുപ്പ്, ഫൈനാൻഷ്യൽ സർവീസസ് ഡിപ്പാർട്ടുമെന്റ് പ്രതിനിധി, അംഗമായി.

  3. ഗവൺമെന്റ് ഓഫ് ഇൻഡ്യ, ആഭ്യന്തരവകുപ്പ് പ്രതിനിധി, അംഗമായി.

  4. ഏറ്റവും കൂടുതൽ എടിഎം ശൃംഖലയുള്ള നാലുബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, ആക്‌സിസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, എഛ് ഡി എഫ് സി ബാങ്ക് എന്നിവയുടെ പ്രതിനിധികൾ, അംഗങ്ങളായി

  5. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ (NPCI) ഓഫ് ഇൻഡ്യയുടെ പ്രതിനിധി, അംഗമായി.

  6. കറൻസിമാനേജ്‌മെന്റ് വകുപ്പിന്റെ ചീഫ് ജനറൽ മാനേജർ, അംഗമായി.

  7. പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റം വകുപ്പിന്റെ ചീഫ് ജനറൽ മാനേജർ, മെംബർ സെക്രട്ടറി.

5. എടിഎം ഓഫീസ് എക്യൂപ്‌മെന്റ് നിർമ്മാതാക്കൾ (OEMS), മാനേജ്ഡ് സർവീസ് ദാതാക്കൾ, കാഷ് ഇൻ ട്രാൻസിറ്റ് കമ്പനികൾ, വൈറ്റ് ലേബൽ എടിഎം (WLA) പ്രവർത്തിപ്പിക്കുന്നവർ എന്നിവരുടെ ഓരോ പ്രതിനിധിയെ, സമിതിയുടെ ചർച്ചകളിൽ പങ്കെടുപ്പിക്കും. ആവശ്യമുണ്ടെങ്കിൽ മറ്റുള്ളവരേയും, സമിതി ക്ഷണിക്കുന്നതായിരിക്കും.

6. നിർവ്വാഹകസമിതിയുടെ ചർച്ചാവിഷയങ്ങൾ താഴെപ്പറയുന്നവയായിരിക്കും.

  1. ആസൂത്രിത രീതിയിൽ, എടിഎമ്മുകളെ എത്രയും പെട്ടെന്നു പ്രവർത്തനക്ഷമമാക്കുക.

  2. ഇതുമായി പ്രസക്തിയുള്ള മറ്റ് കാര്യങ്ങൾ.

7. ഡിപിഎസ്എസ്, സിഒ (DPSS, CO) ആവശ്യമായ ഭരണസഹായം നൽകും.

അല്പനാ കില്ലാവാല
പ്രിൻസിപ്പൽ അഡ്‌വൈസർ

പ്രസ്സ് റിലീസ് 2016-2017/1197

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?