<font face="mangal" size="3">കോവിഡ്-19 - നിയന്ത്രണപരവും ബിസിനസ്സ് തുടർച്ചയ&# - ആർബിഐ - Reserve Bank of India
കോവിഡ്-19 - നിയന്ത്രണപരവും ബിസിനസ്സ് തുടർച്ചയ്ക്കുമുള്ള നടപടികൾ
RBI/2019-20/172 മാർച്ച് 16, 2020 എല്ലാ ഷെഡ്യൂൾഡ് വാണിജ്യബാങ്കുകൾ (ആർആർബികൾ ഒഴികെ) മാഡം/സർ, കോവിഡ്-19 - നിയന്ത്രണപരവും ബിസിനസ്സ് തുടർച്ചയ്ക്കുമുള്ള നടപടികൾ നിങ്ങൾക്കറിയാവുന്നതുപോലെ, അടുത്തകാലത്ത് പൊട്ടി പ്പുറപ്പെട്ട നോവൽ കൊറോണ വൈറസ് രോഗത്തെ (കോവിഡ്-19) ലോകാരോഗ്യ സംഘടന ഒരു മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുന്നു. വിവിധരാജ്യങ്ങളിൽ ഈ മഹാമാരി ശക്തമായും, വ്യക്തികളിൽനിന്നും വ്യക്തികളിലേക്ക് വ്യാപനം തുടർന്നുകൊണ്ടിരിക്കുന്നതായും സൂചിപ്പിക്കപ്പെടുന്നു. ഇതിന്‍റെ വ്യാപനത്തിന്‍റെ തോതും, അത് ആഗോളസമ്പദ് വ്യവസ്ഥയിലുണ്ടാക്കിയേക്കാവുന്ന ആഘാതവും അനിശ്ചിതമായി തുടരുന്നു. ഇന്ത്യയിലും നിരവധിപേർക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ചടുലത സംരക്ഷിക്കാനായി, ഉരുത്തിരിഞ്ഞുവരുന്ന സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ഏകോപിത തയാറെടുപ്പിന്‍റെ ആവശ്യകത ഉയർന്നുവരുന്നുണ്ട്. 2. സംസ്ഥാന സംവിധാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട്, ഇന്ത്യാ ഗവൺമെന്‍റ് രോഗവ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നടപടികൾ കൈക്കൊണ്ടിരിക്കുമ്പോൾതന്നെ, താഴെക്കൊടുത്തിരി ക്കുന്ന സൂചനാപരമായ പട്ടികയിൽ കൊടുത്തിട്ടുള്ളതുപോലെയുള്ള കൂടുതൽ നടപടികൾ, ബാങ്കുകളും മറ്റു ധനകാര്യസ്ഥാപനങ്ങളും, നിലവിലുള്ള അവയുടെ കാര്യനിർവ്വഹണപരവും ബിസിനസ്സ് തുടർച്ചയുടെ ഭാഗമായി എടുക്കേണ്ട താണ്. (a) സ്ഥാപനത്തിനകത്തുള്ള രോഗവ്യാപനം സംബന്ധിച്ച് നിരീക്ഷണ സംവിധാനം രൂപീകരിക്കുക, രോഗം ബാധിച്ച ജീവനക്കാരെ കണ്ടുപിടിച്ച് രോഗവ്യാപനം കൂടാതെ തടയുന്നതിനായി യാത്രാ പ്ലാനുകളും ക്വാറന്‍റെൻ സംവിധാനങ്ങളും ക്രമീകരിക്കുക, ജീവനക്കാരുടെ ഇടയിലും പൊതുജനങ്ങളുടെ ഇടയിലും ഭീതിപടരുന്നത് ഒഴിവാക്കുക. (b) കുറച്ചാളുകളുടെ രോഗവ്യാപനംമൂലമോ, പ്രതിരോധ നടപടികളാലോ സേവനങ്ങൾ നൽകുന്നതിനുവന്നുചേരുന്ന തടസ്സങ്ങൾ ഒഴിവാക്കുക, നിർണ്ണായകമായ ബന്ധങ്ങൾ തുടരുക എന്നിവ ലക്ഷ്യമാക്കി നിർണ്ണായക സംവിധാനങ്ങളും ബിസിനസ്സ് തുടർപ്ലാനുകളും പുനരവലോകനം ചെയ്യുക. (c) എല്ലാ വിഭാഗങ്ങളിലുമുള്ള ജീവനക്കാരുടേയും, നല്ല പ്രതികരണവും പങ്കാളിത്തവും ലഭിക്കാനായി ആരോഗ്യ വിദഗ്ദരുടെ സമയാസമയത്തുള്ള പ്രധാനപ്പെട്ട നിർദ്ദേശങ്ങളും തന്ത്രങ്ങളും അവരുമായി പങ്കുവയ്ക്കുക, സംശയാസ്പദമായ കേസുകളിൽ എടുക്കേണ്ട നടപടികളേയും പ്രതിരോധ പ്രവർത്തനങ്ങളെയും സംബന്ധിച്ചും അവരെ ബോധവൽക്കരി ക്കുക. (d) ഇടപാടുകാരെ കഴിയുന്നിടത്തോളം ഡിജിറ്റൽ ബാങ്കിംഗ് ഉപാധികൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുക. 3. ബിസിനസ്സ് പ്രക്രിയകളുടെ ചടുലത നിലനിർത്തുകയെന്നത് ഉറപ്പുവരുത്തു മ്പോഴും ഈ സ്ഥാപനങ്ങൾ, ഇന്ത്യയിൽ കോവിഡ്-19 ന്‍റെ കൂടുതൽ വ്യാപനം സംജാതമാക്കുന്ന സ്ഥിതിവിശേഷങ്ങൾ, ബാലൻസ്ഷീറ്റ്ആസ്തികളുടെ ഗുണമേന്മ, ലിക്വിഡിറ്റി തുടങ്ങിയവയും അത്തരമൊരു സാഹചര്യം നമ്മുടെ സമ്പദ് വ്യവസ്ഥയിലും, ആഗോള ധനകാര്യ സമ്പദ് വ്യവസ്ഥകളിലുണ്ടാക്കുന്ന തടസ്സങ്ങളുടെ സംക്രമണം തുടങ്ങിയവ ഏല്പിച്ചേക്കാവുന്ന ആഘാതങ്ങളുടേയും സ്ഥിതി നിർണ്ണവും നടത്തേണ്ടതുണ്ട്. മേൽപ്പറഞ്ഞ പഠനങ്ങളെ അടിസ്ഥാന പ്പെടുത്തി അവർ നഷ്ടസാദ്ധ്യതകൾ മാനേജ്ചെയ്യാനുള്ള നടപടികൾ കൈക്കൊള്ളുകയും അവ ഞങ്ങളെ അറിയിക്കുകയും വേണം. 4. ബിസിനസ്സ് സാമൂഹ്യ പരിപ്രേക്ഷ്യങ്ങളിൽ നിന്ന്, ഈ സാഹചര്യം സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കേണ്ടതിനാൽ, ഒരു ദ്രുതപ്രതികരണ സംഘം (Quick Response Team) രൂപീകരിക്കണം. ഈ ടീം ഉന്നതാധികാരികൾക്ക് പ്രധാന സമകാലിക സംഭവവികാസങ്ങളെ സംബന്ധിച്ച വിവരങ്ങൾ നിരന്തരം നൽകണം. നിയന്ത്രകർ, ബാഹ്യസ്ഥാപനങ്ങൾ ഏജൻസികൾ എന്നിവയുമായി ബന്ധപ്പെടാനുള്ള ഒരു സിംഗിൾ പോയിന്‍റ് കോൺടാക്ടായി വർത്തിക്കണം. വിശ്വാസപൂർവ്വം (അജയ് കുമാർചൗധരി) |