RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S3

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78514795

കോവിഡ്-19 - നിയന്ത്രണ പാക്കേജ്

RBI/2019-20/244
DOR.No.BP.BC.71/21.04.048/2019-20

മേയ് 23, 2020

എല്ലാ വാണിജ്യബാങ്കുകൾ (സ്മാൾ ഫിനാൻസ് ബാങ്കുകൾ, ലോക്കൽ
ഏരിയാ ബാങ്കുകൾ, റീജിയണൽ ബാങ്കുകൾ ഉൾപ്പെടെ)
എല്ലാ പ്രൈമറി (അർബൻ) സഹകരണ ബാങ്കുകൾ/സംസ്ഥാന
സഹകരണ ബാങ്കുകൾ, ജില്ലാ സെൻട്രൽ സഹകരണ ബാങ്കുകൾ
അഖിലേന്ത്യാ ധനകാര്യ സ്ഥാപനങ്ങൾ, എല്ലാ ബാങ്കിംഗിതര
ധനകാര്യ കമ്പനികൾ (ഹൗസിംഗ് ഫിനാൻസ് കമ്പനികൾ
ഉൾപ്പെടെ) എന്നിവയ്ക്ക്

മാഡം/പ്രിയപ്പെട്ട സർ,

കോവിഡ്-19- നിയന്ത്രണ പാക്കേജ്

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ചില നിയന്ത്രണ നടപടികളും, അവയുടെ ഫലമായി ആസ്തിവർഗ്ഗീകരണവും, വകയിരുത്തലും സംബന്ധമായി നടപ്പാക്കേണ്ട നടപടികളും പ്രഖ്യാപിക്കുന്ന 2020 മാർച്ച് 27-ലെ DOR.No.BP.BC.47/21.04.048/2019-20 നമ്പർ സർക്കുലറും, 2020 ഏപ്രിൽ 17-ലെ DOR.No.BP.BC.63/21.04.048/2019-20 നമ്പർ സർക്കുലറും പരിശോധിക്കുക. 2020, മേയ് 22-ലെ ഗവർണറുടെ പ്രസ്താവനയിൽ പ്രഖ്യാപിച്ചിരുന്നതുപോലെ, കോവിഡ്-19 മൂലമുണ്ടായ തീവ്രതടസ്സങ്ങൾ, വായ്പാതിരിച്ചടവ് സമ്മർദ്ദങ്ങൾ ഇളവുചെയ്യേണ്ടതിനും, തിരിച്ചടവിന്‍റെ ഭാഗം ലഘൂകരിച്ചുകൊണ്ട് പ്രവർത്തനമൂലധനത്തിന്‍റെ ലഭ്യത മെച്ചപ്പെടുത്താനും നൽകുന്ന മുൻഗണന, സാമ്പത്തികസമ്മർദ്ദം സമ്പദ് വ്യവസ്ഥയിലേക്ക് സംക്രമിക്കുന്നത് തടയാനും, വ്യാപാരവും കുടുംബങ്ങളും കാര്യക്ഷമമായി തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്തു ന്നതിനും ഉതകുന്നു. ഇക്കാര്യത്തിലുള്ള വിശദമായ നിർദ്ദേശങ്ങൾ താഴെകൊടു ക്കുന്നു.

(i) തിരിച്ചടവിന്‍റെ പുനഃക്രമീകരണം-കാലാവധി വായ്പകളും, പ്രവർത്തന മൂലധന വായ്പകളും.

2. ലോക്ക്ഡൗൺ ദീഘിപ്പിച്ചതിനാലും കോവിഡ്-19 മൂലമുണ്ടായ തടസ്സങ്ങൾ തുടരുന്നതിനാലും, എല്ലാ വാണിജ്യബാങ്കുകളും (റീജിയണൽ റൂറൽ ബാങ്കുകൾ, സ്മാൾ ഫിനാൻസ് ബാങ്കുകൾ, ലോക്കൽ ഏരിയാ ബാങ്കുകൾ എന്നിവ ഉൾപ്പെടെ) സഹകരണ ബാങ്കുകൾ, അഖിലേന്ത്യാധനകാര്യ സ്ഥാപനങ്ങൾ, ബാങ്കിംഗിതര ധനകാര്യ കമ്പനികൾ (ഹൗസിംഗ് ഫിനാൻസ് കമ്പനികൾ ഉൾപ്പെടെ) (വായ്പാ സ്ഥാപനങ്ങൾ) എന്നിവയും, കാലാവധി വായ്പകളുടെ തിരിച്ചടവ് തവണകളുടെ കാര്യത്തിൽ (കാർഷിക കാലാവധി വായ്പ, റിട്ടെയിൽ വായ്പകൾ, വിളവായ്പകൾ എന്നിവയുൾപ്പെടെ) നൽകിയി രുന്ന മൊറട്ടോറിയം, 2020 ജൂൺ 1 മുതൽ, 2020 ആഗസ്റ്റ് 31 വരെ മൂന്നു മാസത്തേക്കുകൂടി ദീർഘിപ്പിക്കുന്നതിന് അനുവദച്ചിരിക്കുന്നു. ഇതിൻ പ്രകാരം, അത്തരം വായ്പകളുടെ തിരിച്ചടവ് സമയക്രമവും, അവശേഷിക്കുന്ന തുടർച്ചാക്രമവും തദനുസരണം മാറ്റപ്പെടും. മോറട്ടോറിയം കാലയളവിൽ, കാലാവധിവായ്പകളിലുള്ള ശിഷ്ടനീക്കിയിരിപ്പിന് പലിശ കൂടി ക്കൊണ്ടിരിക്കും.

3. കാഷ്ക്രെഡിറ്റ്, ഓവർഡ്രാഫ്റ്റ് എന്നീ രൂപങ്ങളിൽ അനുവദിച്ചിട്ടുള്ള പ്രവർത്തന മൂലധന വായ്പകളെ സംബന്ധിച്ച് വായ്പാ സ്ഥാപനങ്ങൾ, ആ ഇനം എല്ലാ വായ്പകൾക്കും ചുമത്തിയിട്ടുള്ള പലിശ തിരിച്ചുപിടിക്കു ന്നത്. അത്തരം അക്കൗണ്ടുകളിൽ ചാർജ്ചെയ്തിട്ടുള്ള പലിശ തിരിച്ച ടക്കുന്നത് 2020 ജൂൺ 01 മുതൽ 2020 ആഗസ്റ്റ് 31 വരെ മൂന്നു മാസക്കാലത്തേക്ക് മാറ്റിവയ്ക്കുന്നതിന് അനുവദിച്ചിരിക്കുന്നു. വായ്പാസ്ഥാപനങ്ങൾ അവരുടെ വിവേചനാധികാരം ഉപയോഗിച്ച് തിരിച്ചടവ് മാറ്റിവച്ച 2020 ആഗസ്റ്റ് 31 വരെ കൂടിവന്ന പലിശ, ഒരു ഫണ്ടട് ഇൻററസ്റ്റ് ടേം ലോണായി, (FITL) 2021 മാർച്ച് 31 വരെ തിരിച്ചടവ് കാലാവധി നൽകി, അനുവദിക്കാവുന്നതാണ്.

(ii) പ്രവർത്തന മൂലധന വായ്പകൾ സുഗമമാക്കൽ.

4. മഹാമാരിമൂലമുണ്ടായ സാമ്പത്തികവീഴ്ചയാൽ, സമ്മർദ്ദമനുഭവിക്കുന്ന വായ്പക്കാരുടെ പ്രവർത്തനമൂലധനവായ്പകളെ സംബന്ധിച്ചിടത്തോളം, വായ്പാസ്ഥാപനങ്ങൾ, ഒറ്റത്തവണയെന്ന നിലയിൽ, താഴെപ്പറയും പ്രകാരം ചെയ്യുക.

(i) 2020 ആഗസ്റ്റു 31 വരെ, മാർജിൻ കിഴിവു ചെയ്തു, ഡ്രായിംഗ് പവർ പുനർനിർണ്ണയിക്കുക. ഇപ്രകാരം ഡ്രായിംഗ് പവർ താൽക്കാലി കമായി വർദ്ധിപ്പിച്ച എല്ലാ അക്കൗണ്ടുകളിലും, 2021 മാർച്ച് 31 നകം മാർജിൻ മുമ്പുണ്ടായിരുന്ന നിലയിലേക്ക് തിരിച്ചുകൊണ്ടുവരണം.

(ii) 2020 മാർച്ച് 31 വരെ അനുവദിച്ചിട്ടുള്ള പ്രവർത്തന മൂലധന വായ്പാ പരിധി, പ്രവർത്തന മൂലധനക്രമം (working capital cycle) പുതുക്കി നിർണ്ണയിച്ച്, പുനരവലോകനം ചെയ്യണം.

5. കോവിഡ് 19 മൂലമുള്ള സാമ്പത്തിക വീഴ്ചകാരണം, മുകളിൽ പറഞ്ഞിരി ക്കുന്ന നടപടികൾ, ആവശ്യമാണെന്ന് വായ്പാസ്ഥാപനങ്ങൾ, സ്വയം ബോദ്ധ്യപ്പെട്ടതിനുശേഷം സ്വീകരിച്ചാൽമതി. കൂടാതെ, ഈ നിർദ്ദേശങ്ങൾ പ്രകാരം ആശ്വാസം ലഭിച്ച അക്കൗണ്ടുകൾ, കോവിഡ് 19 മൂലമുണ്ടായ സാമ്പത്തികവീഴ്ച കാരണം സാധൂകരിക്കപ്പെടാവുന്നതാ ണെന്നുറപ്പിക്കാൻ, തുടർന്നുള്ള സൂപ്പർവൈസറി പുനരവലോകന ത്തനുവിധേയമാകേണ്ടതാണ്.

6. ഇതുപ്രകാരം, വായ്പാ സ്ഥാപനങ്ങൾ, മേൽക്കാണിച്ച നടപടികൾ നടപ്പിലാക്കു ന്നതിനുവേണ്ടിയുള്ള നയം ബോർഡ് പാസ്സാക്കണം.

ആസ്തി വർഗ്ഗീകരണം

7. മുകളിൽ കാണിച്ച ഖണ്ഡിക 3 പ്രകാരം, കൂടിവരുന്ന പലിശ എഫ്.ഐ.ടി. എൽ. (FITL) ആയി മാറ്റുന്നതിനുള്ള അനുവാദവും, ഖണ്ഡിക 4 പ്രകാരം, കോവിഡ്-19 മൂലമുണ്ടായ സാമ്പത്തികവീഴ്ച മറികടക്കാൻ വായ്പാ ഉപാധികളിൽ വരുത്തിയ മാറ്റങ്ങളും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2019 ജൂൺ 7-ലെ മർദ്ദിതാസ്തികളുടെ പരിഹരണ ത്തിനുള്ള പ്രുഡെൻഷ്യൽ രൂപഘടന 2019-ലെ അനുബന്ധത്തിലെ 2-ാം ഖണ്ഡികയിൽ പറഞ്ഞിട്ടുള്ള, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വായ്പാക്കാരനുനൽകുന്ന ഇളവുകളായി കണക്കാക്കരുത്. ഇതിന്‍റെ ഫലമായി ആസ്തിവർഗ്ഗീകരണ കാര്യത്തിൽ തരം താഴ്ത്തപ്പെടലിനു ഇടയാവുകയില്ല.

8. 2020 ഫെബ്രുവരി 29-ന് സ്റ്റാൻഡേർഡ് ആസ്തിയായി വർഗ്ഗീകരിക്കപ്പെട്ട അക്കൗണ്ടുകളുടെ കാര്യത്തിൽ, മോറട്ടോറിയം സമയപരിധി അനുവദിക്കപ്പെട്ട ദീർഘകാല വായ്പകളെ ഐ.ആർ.എ.സി. നിയമം അനുസരിച്ചുള്ള പാസ്റ്റ് ഡ്യൂ (Past due) ദിനങ്ങളിൽനിന്ന്, ആസ്തിവർഗ്ഗീകരണത്തിനുവേണ്ടി, വായ്പാസ്ഥാപനങ്ങൾ ഒഴിവാക്കി നൽകാം. ഇപ്രകാരമുള്ള അക്കൗണ്ടുകളുടെ ആസ്തിവർഗ്ഗീകരണം, പുതുക്കിയ അടവു തീയതികളുടേയും പുതുക്കിയ തിരിച്ചടവ് സമയക്രമത്തിന്‍റേയും അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടും.

9. ഇതുപോലെ, കാഷ്ക്രെഡിറ്റ്, ഓവർഡ്രാഫ്റ്റു (CC/OD) എന്നീ രൂപങ്ങളിൽ അനുവദിച്ചിട്ടുള്ള അക്കൗണ്ടുകളുടെ കാര്യത്തിലും, 2020 ഫെബ്രുവരി 29-ൽ എസ്.എം.എ. (SMA) അക്കൗണ്ടുകൾ ഉൾപ്പെടെ സ്റ്റാന്‍റേർഡ് ആസ്തിയായി വർഗ്ഗീകരിക്കപ്പെട്ട മുകളിൽ കാണിച്ച 3-ാം ഖണ്ഡിക പ്രകാരം സമയക്രമം മാറ്റിവച്ച അക്കൗണ്ടുകളെ, ഔട്ട് ഓഫ് ഓർഡർ എന്ന നിലയിൽ നിന്നും ഒഴിവാക്കണം.

10. 2020 മാർച്ച് 27-നും, 2020 ഏപ്രിൽ 17-നും പുറപ്പെടുവിച്ച സർക്കുലറു കളിലെ മറ്റെല്ലാ വ്യവസ്ഥകളും അതേപോലെ ബാധകമായി തുടരും.

വിശ്വാസപൂർവ്വം

(സൗരവ് സിൻഹ)
ചീഫ് ജനറൽ മാനേജർ ഇൻ-ചാർജ്

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?