RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78516548

കോവിഡ്-19 സാഹചര്യം-നിയന്ത്രണ സംബന്ധ പാക്കേജുകൾ (Regulatory Package)

RBI/2019-20/186
DOR.No.BP.BC.47/21.04.048/2019-20

മാർച്ച് 27, 2020

എല്ലാ വാണിജ്യ ബാങ്കുകളും (സ്മാൾ ഫിനാൻസ് ബാങ്കുകൾ,
ലോക്കൽ ഏരിയാ ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ ഉൾപ്പെടെ)
എല്ലാ പ്രൈമറി (അർബൻ) സഹകരണ ബാങ്കുകൾ, സംസ്ഥാന
സഹകരണ ബാങ്കുകൾ, ജില്ലാ സെൻട്രൽ സഹകരണ ബാങ്കുകൾ
എല്ലാ അഖിലേന്ത്യാ ധനകാര്യ സ്ഥാപനങ്ങൾ, എല്ലാ ബാങ്കിംഗിതര
ധനകാര്യ കമ്പനികൾ (ഹൌസിംഗ് ഫിനാൻസ് കമ്പനികൾ ഉൾപ്പെടെ)

മാഡം/പ്രിയപ്പെട്ടസർ,

കോവിഡ്-19 സാഹചര്യം-നിയന്ത്രണ സംബന്ധ പാക്കേജുകൾ (Regulatory Package)

കോവിഡ്-19 മഹാമാരിമൂലം വന്നുചേർന്ന തടസ്സങ്ങൾ വായ്പാ തിരിച്ചടവിൽ ഏല്പിച്ചഭാരം കുറയ്ക്കുന്നതിനുവേണ്ടിയും ലാഭകരമായ ബിസിനസ്സുകൾ തുടരുന്നുവെന്നു ഉറപ്പുവരുത്താനും നിയന്ത്രണപരമായ ചില നിർദ്ദേശങ്ങൾ, മറ്റു കാര്യങ്ങൾക്കുപുറമേ പ്രഖ്യാപിച്ചുകൊണ്ടു പുറപ്പെടുവിച്ച, 2020 മാർച്ച് 27-ലെ പ്രസ്താവന പരിശോധിക്കുക. ഇതു സംബന്ധമായ വിശദമായ നിർദ്ദേശങ്ങൾ താഴെക്കൊടുക്കുന്നു.

(i) കാലാവധി/പ്രവർത്തന മൂലധന വായ്പകൾ-തിരിച്ചടവിനു പുനഃക്രമീകരണങ്ങൾ

2. എല്ലാ കാലാവധി വായ്പകളുടേയും കാര്യത്തിൽ (കാർഷിക കാലാവധി വായ്പകൾ, റിട്ടെയിൽ വായ്പകൾ, വിളവായ്പകൾ എന്നിവയുൾപ്പെടെ), എല്ലാ വാണിജ്യ ബാങ്കുകളേയും (റീജിയണൽ റൂറൽ ബാങ്കുകൾ, സ്മാൾ ഫിനാൻസ് ബാങ്കുകൾ, ലോക്കൽ ഏരിയാബാങ്കുകൾ ഉൾപ്പെടെ), സഹകരണ ബാങ്കുകളേയും, അഖിലേന്ത്യാ ധനകാര്യ സ്ഥാപനങ്ങ ളേയും, എൻബിഎഫ്സികളേയും (ഹൗസിംഗ് ഫിനാൻസ് കമ്പനി കൾ ഉൾപ്പെടെ), അടയ്ക്കേണ്ടിവരുന്ന എല്ലാ തിരിച്ചടവ് 1 തവണകളും, അടയ്ക്കുന്നതിന് മൂന്നു മാസത്തെ മോറട്ടോറിയം നൽകുന്നതിന് അനുവദിച്ചിരിക്കുന്നു. ഇപ്രകാരമുള്ള വായ്പകളുടെ തിരിച്ചടവ് തവണ ക്രമവും, ഭാവിയിലെ തിരിച്ചടവ്തവണകളുടെ ഷെഡ്യൂളും, മൂന്നു മാസത്തേക്കപ്പുറം, (മോറട്ടോറിയം കാലയളവ് കഴിഞ്ഞു) മാറ്റി വയ്ക്കപ്പെടും. മോറട്ടോറിയം കാലയളവിൽ, ദീർഘകാലവായ്പകളിൽ ബാക്കി നിൽക്കുന്ന തുകകൾക്ക് പലിശ, ചാർജ് ചെയ്യുന്നതായിരിക്കും.

3. കാഷ് ക്രെഡിറ്റ്/ഓവർഡ്രാഫ്റ്റ്, (CC/OD) എന്നീ രൂപങ്ങളിൽ അനുവദി ച്ചിട്ടുള്ള പ്രവർത്തനമൂലധനവായ്പകളുടെ കാര്യത്തിൽ വായ്പാ സ്ഥാപനങ്ങളെ 2020 മാർച്ച് 1 മുതൽ 2020 മെയ് 31 വരെ ചാർജ് ചെയ്തിട്ടുള്ള പലിശ തിരിച്ചടവ് മാറ്റിവയ്ക്കാൻ, അനുവദിച്ചിരിക്കുന്നു. “(deferment- മാറ്റിവയ്ക്കൽ)” ഈ കാലയളവ് കഴിഞ്ഞാലുടൻ, ഇപ്രകാരം മാറ്റിവച്ച പലിശ തിരിച്ചു പിടിക്കേണ്ട താണ്.

(ii) പ്രവർത്തന മൂലധന വായ്പകൾ ലളിതമാക്കൽ

4. മഹാമാരിമൂലമുണ്ടായ സാമ്പത്തിക സമ്മർദ്ദം നേരിടുന്ന CC/OD എന്നീ രൂപങ്ങളിൽ പ്രവർത്തന മൂലധന വായ്പകൾ അനുവദിക്കപ്പെട്ട വായ്പക്കാരുടെ കാര്യത്തിൽ മാർജിൻ കുറവുചെയ്തും, അതോടൊപ്പം പ്രവർത്തനമൂലധനചക്രം പുനഃക്രമീകരിച്ചും, ഡ്രായിംഗ്പവ്വർ പുനർനിർണ്ണയിച്ചു നൽകണം. 2020 മെയ് 31 വരെ വരുത്തിയ മാറ്റങ്ങൾക്കും ഈ ആശ്വാസം ലഭിക്കും. കോവിഡ്-19 മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകാരണമാണ് ഈ നടപടികൾ വേണ്ടിവന്ന തെന്ന് വായ്പാസ്ഥാപനങ്ങൾ സ്വയം ബോദ്ധ്യപ്പെടേണ്ടതുണ്ട്. കൂടാതെ, ഈ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ നൽകിയ അക്കൗണ്ടുകളെ കോവിഡ്-19 ന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പശ്ചാത്തലത്തിൽ ന്യായീകരിക്കാവുന്നവയാണോ എന്നറിയാൻ പിന്നീട് നിയന്ത്രണപരമായ ഒരു പുനരവലോകനത്തിന് വിധേയ മാക്കേണ്ടതുമാണ്.

സ്പെഷ്യൽ മെൻഷൻ അക്കൗണ്ട് (SMA) എന്നും നിഷ്ക്രിയാസ്തി എന്നുമുള്ള വർഗ്ഗീകരണം

5. മോറട്ടോറിയം അല്ലെങ്കിൽ മാറ്റിവയ്ക്കൽ (deferment) അല്ലെങ്കിൽ പുനഃഗണനം (re-calculation) എന്നിവ വായ്പക്കാർക്ക് നൽകുന്നത് അവർ കോവിഡ്-19 മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യാനാണ്. ഇതിനെ 2019 ജൂൺ 7-ലെ, റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (പ്രുഡെൻഷ്യൽ ഫ്രെയിംവർക്ക് ഫോർ റസലൂഷൻ ഓഫ് സ്ട്രെസ്സഡ് അസ്സറ്റ്സ്) ഡയറക്ഷൻസ്, 2019 (Prudential Frame work)-ലെ അനുബന്ധ ത്തിലെ 2-ാം ഖണ്ഡികയിൻകീഴിൽ ഇളവായോ ലോൺ ഉടമ്പടികളിലെ ചട്ടങ്ങളും വ്യവസ്ഥകളിലും വരുത്തുന്ന മാറ്റങ്ങളായോ കരുതാൻ പാടില്ല. തുടർന്നു, അത്തരമൊരുനടപടി, ആസ്തിവർഗ്ഗീകരണ തരംതാഴ്ത്തലായി പരിണമിക്കാനും പാടില്ല.

6. ഖണ്ഡിക 2 പ്രകാരം ആനുകൂല്യം നൽകിയ കാലാവധി വായ്പകളുടെ ആസ്തിവർഗ്ഗീകരണം, പുതുക്കിയ തിരിച്ചടവ് തീയതികളുടേയും, പുതുക്കിയ തിരിച്ചടവ് ഷെഡ്യൂളുകളുടേയും അടിസ്ഥാനത്തിൽ നിശ്ചയിക്കണം. അതുപോലെ, മുകളിൽ പറഞ്ഞിട്ടുള്ള ഖണ്ഡിക പ്രകാരം ആനുകൂല്യം നൽകപ്പെട്ട പ്രവർത്തനമൂലധന വായ്പ കളുടെ എസ്എംഎ, (SMA)ഔട്ട് ഓഫ് ഓർഡർ (Out of order) അവസ്ഥകൾ, മാറ്റിവയ്ക്കൽ കാലയളവ് അവസാനിച്ച ഉടനെ കുടിശിഖവന്ന പലിശ അക്കൗണ്ടിൽ ചേർക്കുമ്പോഴും, ഖണ്ഡിക 4 –ലെ വ്യവസ്ഥകൾ പ്രകാരം അനുവദിച്ച പുതുക്കിയ വ്യവസ്ഥകളുടേയും വിലയിരുത്ത ലിലൂടെ വേണം.

7. പലിശ ഉൾപ്പെടെയുള്ള തവണകളുടെ റീഷെഡ്യൂളിംഗ് അത്തരം അക്കൗണ്ടുകൾ, വായ്പാസ്ഥാപനങ്ങളുടെ സൂപ്പർവൈസറി റിപ്പോർട്ടിംഗിനും, ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്കുള്ള റിപ്പോർട്ടിംഗിനും പാത്രമാകുകയില്ല. മുകളിൽ കൊടുത്തിട്ടുള്ള പ്രഖ്യാപനങ്ങൾ പ്രകാരം വായ്പാസ്ഥാപനങ്ങൾ കൈക്കൊണ്ടിട്ടുള്ള നടപടികൾ, ഗുണഭോക്താക്കളുടെ വിശ്വാസയോഗ്യതയെ പ്രതികൂലമായി ബാധിക്കാനിടയാകരുത്.

മറ്റു നിബന്ധനകൾ

8. വായ്പാ സ്ഥാപനങ്ങൾ, അനുയോജ്യരായ വായ്പാക്കാർക്ക് മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾ നൽകുന്നതിന് ആവശ്യമായ, ബോർഡംഗീകൃത നയങ്ങൾ രൂപപ്പെടുത്തണം. ഇത് മറ്റുകാര്യങ്ങൾക്കുപുറമേ, ഖണ്ഡിക 4 പറഞ്ഞിരി ക്കുന്ന ആനുകൂല്യങ്ങൾ വസ്തുനിഷ്ടമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനങ്ങളിലായിരിക്കണം. ഇവ പൊതുമണ്ഡലത്തിൽ വെളിപ്പെടുത്തുകയും വേണം.

9. 2020 മാർച്ച് 1-ന് 5 കോടി രൂപയ്ക്കു മുകളിൽ വായ്പാ പരിധിയുള്ള വായ്പാക്കാരന്‍റെ കാര്യത്തിൽ, വായ്പാസ്ഥാപനം ആനുകൂല്യങ്ങൾ ഉൾക്കൊള്ളിച്ച് ഒരു MIS രൂപപ്പെടുത്തണം. മറ്റുകാര്യങ്ങൾക്കുപുറമേ, ഇതിൽ വായ്പാക്കാരുടെ വിവരങ്ങളും, വായ്പാപരിധികളുടെ വിവരങ്ങളും, നൽകിയ ആനുകൂല്യങ്ങളുടെ വിവരങ്ങളും, തുകകളും പ്രത്യേകം പ്രത്യേകം ഉൾപ്പെടുത്തിയിരിക്കണം

10. ഈ സർക്കുലറിലെ നിർദ്ദേശങ്ങൾ ഉടൻതന്നെ നിലവിൽ വരും. വായ്പാ സ്ഥാപനങ്ങളുടെ ബോർഡ് ഡയറക്ടർമാരും പ്രധാന ഉദ്യോഗസ്ഥരും, യഥാക്രമം അവരുടെ സ്ഥാപനങ്ങളിൽ എല്ലാ പദവികളിലുമുള്ള വർക്ക് ഈ നിർദ്ദേശങ്ങൾ എത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. കൂടാതെ, ഇവ നടപ്പിലാക്കുന്നതിനുവേണ്ട വ്യക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും വേണം.

വിശ്വാസപൂർവ്വം

(സൗരവ് സിൻഹ)
ചീഫ് ജനറൽ മാനേജർ ഇൻ-ചാർജ്


1 തവണകളിൽ 2020 മാർച്ച് 1-നും, 2020 മേയ് 31-നും ഇടയ്ക്കു അടയ്ക്കേണ്ടുന്നതായ താഴെപ്പറയുന്നവ ഉൾപ്പെടുന്നു. (i) മുതലും, മുതലും പലിശയും ചേർന്ന ഘടകങ്ങളും, (ii) ബുള്ളറ്റ് പേയ്മെന്‍റുകൾ, (iii) ക്രമീകരിച്ച മാസത്തവണകൾ (Emis) കെഡിറ്റ് കാർഡ് പെയ്മെന്‍റുകൾ.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?