<font face="mangal" size="3">കോവിഡ്-19 നിയന്ത്രണ പാക്കേജ്-ആസ്തിവർഗ്ഗീകരണŒ - ആർബിഐ - Reserve Bank of India
കോവിഡ്-19 നിയന്ത്രണ പാക്കേജ്-ആസ്തിവർഗ്ഗീകരണവും വകയിരുത്തലുകളും (Asset Classification and Provisioning)
RBI/2019-20/220 ഏപ്രിൽ 17, 2020 എല്ലാ വാണിജ്യബാങ്കുകൾ (സ്മാൾ ഫിനാൻസ് ബാങ്കുകൾ, പ്രീയപ്പെട്ട സർ /മാഡം, കോവിഡ്-19 നിയന്ത്രണ പാക്കേജ്-ആസ്തിവർഗ്ഗീകരണവും കോവിഡ്-19 എന്ന മഹാമാരി, ഇന്ത്യയിലെ ബിസിനസ്സ് സംരംഭങ്ങ ളിലും ധനകാര്യ സ്ഥാപനങ്ങളിലും ഏല്പിച്ച തുടർ ആഘാതങ്ങളെ ശമിപ്പിക്കുന്നതിനായി ബാങ്കിംഗ് സൂപ്പർവിഷനുള്ള ബേസൽ സമിതി ചുമതലപ്പെടുത്തിയ ആഗോളാടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെട്ട നടപടികൾക്കനുയോജ്യമായ നിയന്ത്രണനടപടികൾ പ്രഖ്യാപിച്ച ഗവർണറുടെ, 2020 ഏപ്രിൽ 17-ലെ പ്രസംഗം പരിശോധിക്കുക. ഇതുമായി ബന്ധപ്പെട്ടുള്ള, ആസ്തി വർഗ്ഗീകരണത്തിന്‍റേയും വകയിരുത്ത ലുകളുടേയും നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു. (i) വരുമാന പരിഗണനയ്ക്കുള്ള പ്രുഡെൻഷ്യൽ നിർദ്ദേശങ്ങള നുസരിച്ചുള്ള ആസ്തി വർഗ്ഗീകരണം. 2. 2020 മാർച്ച് 27-ലെ DOR.No.BP.BC.47/21.04.048/2019-20 നമ്പർ സർക്കുലർ പ്രകാരം, വായ്പാസ്ഥാപനങ്ങളെ, 2020 മാർച്ച് 1 മുതൽ 2020 മേയ് 31 വരെ അടയ്ക്കേണ്ടിയിരുന്ന ദീർഘകാലവായ്പകളുടെ തവണകൾക്ക് മോറട്ടോറിയം നൽകാൻ (മോറട്ടോറിയം കാലയളവ്) അനുവദിച്ചി രുന്നു. ഇതിൻപ്രകാരം, ബാങ്കിന് സൂപ്പർവിഷനുള്ള ബേസൽ കമ്മിറ്റി നൽകിയിട്ടുള്ള വിശദീകരണത്തിന് അനുയോജ്യമായി 2020, ഫെബ്രുവരി 29-ന് സ്റ്റാൻഡേർഡ് ആയി വഗ്ഗീകരിച്ച അക്കൗണ്ടുകൾ അവ ഓവർഡ്യൂ ആയിരുന്നാൽപോലും, ഐആർഎസി (IRAC) നിർദ്ദേശങ്ങളനുസരിച്ചുള്ള ആസ്തിവർഗ്ഗീകരണത്തിനായി അനുവദി ക്കപ്പെട്ടിട്ടുള്ള മോറട്ടോറിയം കാലയളവിനെ, വായ്പാസ്ഥാപനങ്ങൾ പാസ്റ്റ് ഡ്യൂ (Past due) ദിനങ്ങളിൽ നിന്നും ഒഴിവാക്കണം. 3. അതുപോലെ, കാഷ് ക്രെഡിറ്റ്/ഓവർഡ്രാഫ്റ്റ് എന്നീ ഇനങ്ങളിൽ അനുവദിക്കപ്പെട്ടിട്ടുള്ള പ്രവർത്തന മൂലധന വായ്പകളുടെ കാര്യത്തിൽ ഈ നിയന്ത്രണ പാക്കേജ്, അക്കൗണ്ടുകളിൽ ചാർജ് ചെയ്ത പലിശ തിരിച്ചുപിടിക്കുന്നത് 2020 മാർച്ച് 1 മുതൽ 2020 മേയ് 31 വരെ അവധി (അവധി കാലയളവ് “deferment Period) അനുവദിച്ചിട്ടുണ്ട്. ഇപ്രകാരം അനുവദിക്കപ്പെട്ടിട്ടുള്ള അവധികാലയളവ്, എസ്എംഎ (SMA) അക്കൗണ്ട് ഉൾപ്പെടെ, 2020 ഫെബ്രുവരി 29-ന് സ്റ്റാൻറേർഡ് ആയി വർഗ്ഗീകരിച്ചിട്ടുള്ള എല്ലാ അക്കൗണ്ടുകളേയും ഔട്ട് ഓഫ് ഓർഡർ (Out of Order) എന്ന് നിർണ്ണയിക്കുന്നതിൽനിന്നും ഒഴിവാക്കിയിരിക്കുന്നു. 4. ഇൻഡ്യൻ അക്കൌണ്ടിംഗ് സ്റ്റാൻറേർഡ് (Indas) നടപ്പിലാക്കേണ്ടതായി ട്ടുള്ള എൻബിഎഫ്സികൾ (NBFCs) ഇപ്പോൾ ചെയ്യുന്നതുപോലെ, അവരുടെ ബോർഡുകളുടെ അനുമതിയോടെ ഈ നിർദ്ദേശങ്ങൾ പാലിക്കണം. അവർ നേരിടുന്ന കുറവുകൾ കണക്കിലെടുക്കുന്നതിന് ഐസിഎഐ (ICAI) യുടെ ഉപദേശം സ്വീകരിക്കേണ്ടതാണ്. (ii) വകയിരുത്തലുകൾ 5. മുകളിൽ കാണിച്ച 3, 4 എന്നീ ഖണ്ഡികകളിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ ബാധകമായതും, ആസ്തിവർഗ്ഗീകരണത്തിന്‍റെ ഗുണം നൽകിയിട്ടുള്ളതുമായ അക്കൗണ്ടുകളുടെ കാര്യത്തിൽ, വായ്പാസ്ഥാ പനങ്ങൾ അത്തരം എല്ലാ അക്കൗണ്ടുകളിലേയും മൊത്തം നീക്കി ഇരിപ്പിന്‍റെ 10% ത്തിൽ കുറയാത്ത തുക രണ്ടു ത്രൈമാസികങ്ങളി ലായി, താഴെപ്പറയുംപ്രകാരം പൊതുവായി വകയിരുത്തേണ്ടതാണ്. (i) 2020 മാർച്ച് 31-ന് അവസാനിച്ച ത്രൈമാസികം 5 ശതമാനത്തിൽ കുറയാത്ത തുക. (ii) 2020 ജൂൺ 30-ന് അവസാനിച്ച ത്രൈമാസികം 5 ശതമാനത്തിൽ കുറയാത്ത തുക. 6. ഇപ്രകാരം വകയിരുത്തിയ തുകകൾ, അത്തരം വകയിരുത്തലുകൾ ആവശ്യമായിട്ടുള്ള അക്കൗണ്ടുകൾ നേരിട്ട സ്ലിപ്പേജുകൾക്ക് വേണ്ടി വരുന്ന വകയിരുത്തലുകളുമായി തട്ടിക്കഴിക്കേണ്ടതാണ്. ബാക്കി വേണ്ടിവരുന്ന തുകകൾ, സാമ്പത്തിക വർഷത്തിന്‍റെ അവസാനം, തിരിച്ചെടുക്കുകയോ, എല്ലാ അക്കൗണ്ടുകൾക്കും ആവശ്യമായിവരുന്ന തുകകളുമായി തട്ടിക്കഴിക്കുകയോ ചെയ്യാം. 7. ഇപ്രകാരം കണക്കാക്കിയ വകയിരുത്തൽതുകകൾ യഥാർത്ഥത്തിൽ വേണ്ടിവരുന്ന തുകകൾ ഖണ്ഡിക 6 പ്രകാരം തട്ടിക്കഴിക്കുന്നതിനു മുമ്പ്, നെറ്റ് എൻപിഎ (Net NPA) കണക്കാക്കുന്നതിന് പരിഗണിക്കാൻ പാടില്ല. അത്തരം തട്ടിക്കിഴിക്കലുകൾ നടത്തുന്നതുവരെ, ഈ വകയിരുത്തിയ തുകകളെ മൊത്തം വായ്പകളിൽനിന്നും കിഴിക്കാൻ പാടില്ല. ബാലൻസു ഷീറ്റിൽ ‘appropriate’ എന്ന രീതിയിൽ പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. 8. 2020 ഫെബ്രുവരി 29-ന് എൻപിഎ (NPA) ആയി വർഗ്ഗീകരിക്കപ്പെട്ട അക്കൗണ്ടു കൾക്കുള്ള വകയിരുത്തൽ തുകകൾ ഉൾപ്പെടെ, വായ്പാ സ്ഥാപനങ്ങൾ നടത്തേണ്ട എല്ലാ വകയിരുത്തലുകളും, ഈ അക്കൗണ്ടുകളിൽ പിന്നീട് വരുന്ന വീഴ്ചകൾക്കുവേണ്ടി വരുന്ന തുകകളും, സാധാരണ രീതിയിൽ വകയിരുത്തേണ്ടതാണ്. മറ്റു വ്യവസ്ഥകൾ 9. ഖണ്ഡികകൾ 2,3 എന്നിവപ്രകാരം അനുവദിച്ചിട്ടുള്ള ഇളവുകൾ, വായ്പാ സ്ഥാപനങ്ങൾ അവരുടെ സൂപ്പർവൈസറി റിപ്പോർട്ടുകളിലും, കെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ (CICs)ക്കുള്ള റിപ്പോർട്ടുകളിലും ഉൾപ്പെടുത്തുകയും വേണം. അതായത്, 2020 മാർച്ച് 1-ന് അക്കൗണ്ടുകളിൽ, പാസ്റ്റുഡ്യൂ ദിനങ്ങളും എസ്എംഎ (SMA) നിലവാരവും, ബാധകമായി ട്ടുള്ള അക്കൗണ്ടുകളിൽ 2020 മേയ് 31 വരെ മാറ്റമില്ലാതെ തുടരും. 10. വായ്പാസ്ഥാപനങ്ങൾ, താഴെപ്പറയുന്ന കാര്യങ്ങൾ, അനുയോജ്യമായ വിധത്തിൽ 2020 സെപ്റ്റംബറിൽ അവസാനിക്കുന്ന അർദ്ധവാർഷിക കണക്കുകളിലും 2019-20, 2020-21 എന്നീ സാമ്പത്തിക വർഷങ്ങളിലെ കണക്കുകളിലും, നോട്ട്സ് ടു അക്കൗണ്ട്സ് (Notes to Accounts) എന്ന ശീർഷകത്തിനു താഴെ വെളിപ്പെടുത്തേണ്ടതാണ്. (i) 2-ഉം, 3-ഉം ഖണ്ഡികകൾ പ്രകാരം മോറട്ടോറിയം അല്ലെങ്കിൽ മാറ്റിവയ്ക്കൽ നടപ്പിൽവരുത്തിയിട്ടുണ്ടോ, യഥാക്രമം ആ തുകകളെ എസ്എംഎ (SMA) അല്ലെങ്കിൽ മുടക്കം വരുത്തിയവ (Overdue Categories) എന്നീ വിഭാഗങ്ങളിൽ, (ii) ആസ്തിവർഗ്ഗീകരണ ഇളവുകൾ നൽകിയിട്ടുള്ള അക്കൗണ്ടുകളിൽ യഥാക്രമം ആ തുകകൾ (iii) Q4FY 2020, Q1FY 2021 ത്രൈമാസികങ്ങളിൽ ഖണ്ഡിക 5 പ്രകാരമുള്ള വകയിരുത്തലുകൾ നടത്തിയവ. (iv) ഖണ്ഡിക 6 പ്രകാരം, സ്ലിപ്പേജുകൾക്കും (Slippage) ശിഷ്ടവകയിരുത്തലു കൾക്കും (residual Provisions) യഥാക്രമമുള്ള അക്കൗണ്ടിംഗ് കാലയളവു കളിൽ ക്രമീകരിച്ച വകയിരുത്തലുകൾ. വിശ്വാസപൂർവ്വം (സൗരവ് സിൻഹ) |