<font face="mangal" size="3">കോവിഡ്-19 നിയന്ത്രണ പാക്കേജ് -സമ്മർദ്ദാസ്തിക! - ആർബിഐ - Reserve Bank of India
കോവിഡ്-19 നിയന്ത്രണ പാക്കേജ് -സമ്മർദ്ദാസ്തികളുടെ പരിഹരണത്തിനുള്ള പ്രുഡെൻഷ്യൽ രൂപഘടന Prudential Framework on Resolution of Stressed Assets)-പരിഹരണ കാലപരിധികളുടെ പുനരവലോകനം
RBI/2019-20/245 മെയ് 23, 2020 എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾക്കും (റീജിയണൽ റൂറൽ മാഡം/ പ്രിയപ്പെട്ട സർ, കോവിഡ്-19 നിയന്ത്രണ പാക്കേജ് -സമ്മർദ്ദാസ്തികളുടെ 2019 ജൂൺ 7-ലെ, സമ്മർദ്ദാസ്തികളുടെ പരിഹരണത്തിനുള്ള പ്രുഡെൻഷ്യൽ രൂപഘടനയുടെ കീഴിലുള്ള പരിഹരണകാലപരിധികൾ ദീർഘിപ്പിക്കുന്നത് സംബന്ധിച്ചുള്ള 2020 ഏപ്രിൽ 17-ലെ DOR No. BP BC. 62/21.04.048/2019-20 നമ്പർ സർക്കുലർ പരിശോധിക്കുക. സമ്മർദ്ദാസ്തികളുടെ പരിഹരണത്തിനെ തിരെയുള്ള വെല്ലുവിളികൾ തുടരുന്ന സാഹചര്യത്തിൽ, മുകളിൽ പറഞ്ഞിട്ടുള്ളവയെ ഭാഗികമായി ഭേദഗതിവരുത്തി, ഗവർണറുടെ 2020 മെയ് 22-ലെ പ്രസ്താവനയിൽ പ്രഖ്യാപിച്ചിരുന്നതുപ്രകാരം, കാലപരിധികൾ താഴെപ്പറയുംവിധം വീണ്ടും ദീർഘിപ്പിച്ചിരിക്കുന്നു. 2. 2020 മാർച്ച് 1-നകമുള്ള അവലോകനകാലയളവിൽ വരുന്ന അക്കൗണ്ടു കളെ 2020 മാർച്ച് 1 മുതൽ 2020 ആഗസ്റ്റു 31 വരെയുള്ള കാലയളവ്, പുനരവലോകനത്തിനുള്ള 30 ദിവസമെന്ന കാലപരിധി കണക്കാക്കു ന്നതിൽനിന്നും ഒഴിവാക്കിയിരിക്കുന്നു. ഇപ്രകാരമുള്ള എല്ലാ അക്കൗണ്ടുകളുടേയും കാര്യത്തിൽ, ശിഷ്ടപുനരവലോകന കാലയളവ്, 2020 സെപ്റ്റംബർ 1 മുതൽ പുനരാരംഭിക്കും. ഇതവസാനിച്ചാൽ വായ്പ നൽകുന്നവർക്ക് സാധാരണ ലഭിക്കുന്ന 180 ദിവസം പരിഹരണത്തി നുവേണ്ടി കിട്ടുന്നതാണ്. 3. പുനരവലോകന കാലയളവ് അവസാനിച്ചതും, എന്നാൽ 2020 മാർച്ച് 1 വരെ 180 ദിവസത്തെ പരിഹരണകാലയളവ് അവസാനിച്ചിട്ടില്ലാത്ത തുമായ അക്കൗണ്ടുകളുടെ കാര്യത്തിൽ 180 ദിവസത്തെ കാലയളവ് എന്നാണോ അവസാനിക്കേണ്ടിയിരുന്നത് അന്നുമുതൽ പരിഹരണ ത്തിനുള്ള കാലപരിധി, 180 ദിവസങ്ങൾകൂടി ദീർഘിപ്പിച്ചു കിട്ടുന്നതായിരിക്കും. 4. തൽഫലമായി പ്രൂഡെൻഷ്യൽ രൂപഘടനയുടെ 17-ാം ഖണ്ഡികയിൽ വ്യക്തമാക്കിയിട്ടുള്ള കൂടുതൽ തുക വകയിരുത്തണമെന്ന ആവശ്യം മുകളിൽ പറഞ്ഞിരിക്കുന്നതുപോലെയുള്ള ദീർഘിപ്പിക്കൽ കാലയളവ് തീരുന്നമുറക്ക് മാത്രമേ, ഉയർന്നുവരുകയുള്ളൂ. 5. 2020 ഏപ്രിൽ 17-ന് പുറപ്പെടുവിച്ച സർക്കുലറിലെ മറ്റെല്ലാ വ്യവസ്ഥകളും തുടർന്നും ബാധകമായിരിക്കും. വിശ്വാസപൂർവ്വം (സൗരവ് സിൻഹ) |