<font face="mangal" size="3">കോവിഡ്-19 ക്രമീകരണ പാക്കേജ് -സമ്മർദ്ദാസ്തികള! - ആർബിഐ - Reserve Bank of India
കോവിഡ്-19 ക്രമീകരണ പാക്കേജ് -സമ്മർദ്ദാസ്തികളുടെ പരിഹാരത്തിനുള്ള പ്രുഡെൻഷ്യൽ രൂപഘടന പരിഹരണ സമയക്രമത്തിന്‍റെ പുനരവലോകനം
RBI/2019-20/219 ഏപ്രിൽ 17, 2020 എല്ലാ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ മാഡം/പ്രിയപ്പെട്ടസർ, കോവിഡ്-19 ക്രമീകരണ പാക്കേജ് -സമ്മർദ്ദാസ്തികളുടെ ബാങ്കുകളുടെ മേൽനോട്ടത്തിനുള്ള ബേസൽ കമ്മിറ്റി, ആഗോളതലത്തിൽ ഏറ്റെടുത്തിട്ടുള്ള ഏകോപിത കർമ്മപരിപാടിക്ക് അനുയോജ്യമായി, 2020 ഏപ്രിൽ 17-ന് ഗവർണർ നടത്തിയ പ്രസ്താവനയിൽ പ്രഖ്യാപിച്ചതും, കോവിഡ് 19- ന്‍റെ അനിശ്ചിതമായി നിലകൊള്ളുന്ന ആഘാതങ്ങൾ അകറ്റുന്നത് ലക്ഷ്യമാക്കി യുമുള്ള നിയന്ത്രണനടപടികൾ പരിശോധിക്കുക. ഇതുമായിബന്ധപ്പെട്ട, സമ്മർദ്ദാസ്തികളുടെ പരിഹരണത്തിനുവേണ്ടിയുള്ള പ്രുഡെൻഷ്യൽ രൂപഘടനയുടെ സമയക്രമം ദീർഘിപ്പിച്ചുകൊണ്ടുള്ള വിശദമായ നിർദ്ദേശങ്ങൾ താഴെ പറയുന്നു. 2. പ്രുഡെൻഷ്യൽ രൂപഘടനയുടെ 11-ാം ഖണ്ഡികപ്രകാരം, വായ്പാ സ്ഥാപനങ്ങൾ, മുടക്കം വരുത്തിയ ബിസിനസ്സ് സ്ഥാപനങ്ങളുടെ കാര്യത്തിൽ പുനരവലോകന പരിധിയായ 30 ദിവസം അവസാനിക്കുന്നതു മുതൽ 180 ദിവസങ്ങൾക്കുള്ളിൽ, ഒരു പരിഹരണ പദ്ധതി നടപ്പിലാക്കേണ്ടതുണ്ട്. 3. ഒരു പുനരാലോചനയിൽ, 2020 മാർച്ച് 1-ന് തുടങ്ങുന്ന പുനരവലോകന സമയപരിധിയിൽ ഉൾപ്പെടുന്ന അക്കൗണ്ടുകളുടെ കാര്യത്തിൽ 2020 മാർച്ച് 01 മുതൽ 2020, മെയ് 31 വരെയുള്ളകാലം, 30 ദിവസ പുനരവലോകന കാല പരിധിയിലെ 30 ദിവസമെന്ന സമയക്രമം കണക്കാക്കുന്നതിൽനിന്നും ഒഴിവാക്കാമെന്ന്, തീരുമാനിച്ചിട്ടുണ്ട്. ഇപ്രകാരമുള്ള അക്കൗണ്ടുകളുടെ കാര്യത്തിൽ, അവശേഷിത പുനരവലോകന സമയപരിധി 2020 ജൂൺ 1-ന് പുനരാരംഭിക്കുന്നതായി രിക്കും. ഇതവസാനിക്കുമ്പോൾ വായ്പാസ്ഥാപനങ്ങൾക്ക് പരിഹരണ ത്തിനായി 180 ദിവസങ്ങൾ ലഭിക്കും. 4. പുനരവലോകന സമയപരിധി അവസാനിച്ചതും, എന്നാൽ പരിഹരണ കാലാവധിയായ 180 ദിവസം അവസാനിക്കാത്തതുമായ അക്കൗണ്ടുകളുടെ കാര്യത്തിൽ പരിഹരണത്തിനുള്ള സമയക്രമം, 180 ദിവസം എന്നാണോ അവസാനിക്കേണ്ടിയിരുന്നത് അന്നുമുതൽ, 90 ദിവസത്തേക്ക് ദീർഘിപ്പിക്കേ ണ്ടതാണ്. 5. തത്ഫലമായി, പ്രുഡെൻഷ്യൽ രൂപഘടനയുടെ 17-ാം ഖണ്ഡികയിൽ വ്യക്തമാക്കിയിട്ടുള്ളതുപോലെ, അധികവകയിരുത്തലുകൾ (Additional Provisions) നടത്തണമെന്ന നിർദ്ദേശം, മുകളിൽ പറഞ്ഞിട്ടുള്ളതുപോലെ ദീർഘിപ്പിച്ച പരിഹരണകാലാവധികൾ അവസാനിക്കുന്നതോടെ പ്രാബല്യത്തിൽ വരും. 6. മറ്റെല്ലാ അക്കൗണ്ടുകളുടേയും കാര്യത്തിൽ പ്രുഡെൻഷ്യൽ രൂപഘടനയ്ക്ക് അനുസൃതമായ വകയിരുത്തലുകൾ ഒരു വ്യത്യാസവും കൂടാതെ പ്രാബല്യത്തിലുണ്ടാകും. 7. വായ്പാസ്ഥാപനങ്ങൾ, പരിഹരണകാലാവധികൾ ദീർഘിപ്പിച്ചു കൊടുത്തിട്ടുള്ള കാര്യത്തിൽ, 2020 സെപ്റ്റംബർ 30-ന്, അവസാനിച്ച അർദ്ധവർഷത്തേയും 2020, 2021 സാമ്പത്തിക വർഷങ്ങളിലേയും ഫൈനാൻഷ്യൽ സ്റ്റേറ്റുമെൻറുകൾ രൂപപ്പെടുത്തുമ്പോൾ നോട്ട്സ് ടു അക്കൗണ്ട് എന്ന വിഭാഗത്തിൽ പ്രസക്തമായ വിവരങ്ങൾ നൽകണം. വിശ്വാസപൂർവ്വം (സൗരവ് സിൻഹ) |