<font face="mangal" size="3">കാർഷികമേഖലയിലേയ്ക്കുളള വായ്പാലഭ്യത – അധി - ആർബിഐ - Reserve Bank of India
കാർഷികമേഖലയിലേയ്ക്കുളള വായ്പാലഭ്യത – അധിക ഈട് ഇല്ലാത്തകാർഷികവായ്പകൾ
ആർ. ബി.ഐ/2018-19/118 ഫെബ്രുവരി 7, 2019 ചെയർമാൻ/മാനേജിംഗ് ഡയറക്ടർ/ മാഡം/സർ, കാർഷികമേഖലയിലേയ്ക്കുളള വായ്പാലഭ്യത – 2019 ഫെബ്രുവരി 7 ന് പുറത്തിറക്കിയ 2018-19 ലെ ആറാമത് ദ്വൈമാസിക ധനനയപ്രസ്താവനയിലെ വികസന-നിയന്ത്രണനയത്തെ സംബന്ധിച്ച പ്രസ്താ വനയുടെ പതിമൂന്നാം പാരഗ്രാഫ് പരിശോധിക്കുക. 2. ഇതോടനുബന്ധിച്ച് ഈ വിഷയത്തെക്കുറിച്ചുളള ഞങ്ങളുടെ സർക്കുലർ ആർ.പി.സി.ഡി.പിഎൽഎഫ്എസ്.ബിസി.നമ്പർ85/05.04.02/2009-10 ഉം പരിശോധിക്കുക. 3. 2010 മുതൽ കഴിഞ്ഞ കുറേ നാളുകളായുളള മൊത്തത്തിലുളള വിലക്കയററവും, കൃഷിക്ക് ആവശ്യമായ സാധനങ്ങളുടെ വിലക്കൂടുതലും പരിഗണിച്ച് അധിക ഈട് ഇല്ലാത്ത കാർഷികവായ്പകളുടെ പരിധി നിലവിലുളള 1 ലക്ഷം രൂപയിൽ നിന്നും, 1.60 ലക്ഷമായി കൂട്ടാൻ തീരുമാനിച്ചിരിക്കുന്നു. അതനുസരിച്ച് ബാങ്കുകൾക്ക് 1.60 ലക്ഷം രൂപവരെയുളള കാർഷികവായ്പകൾക്ക് മാർജിനും ഒഴിവാക്കാവുന്നതാണ്. 4. ഈ മാററത്തിന് വേണ്ട പ്രചരണം നൽകണമെന്നും, ഇത് ഉടനെ നടപ്പാക്കാൻ കണട്രോളിംഗ് ഓഫീസുകൾക്കും, ശാഖകൾക്കും വേണ്ട നിർദ്ദേശം നൽകണമെന്നും അഭ്യർത്ഥിക്കുന്നു. 5. ഇതു ലഭിച്ചതായ വിവരം അറിയിക്കുക. വിശ്വസ്തതയോടെ, (സൊണാലി സെൻ ഗുപ്ത) |