<font face="mangal" size="3">ഇടപാടുകാരുടെ സംരക്ഷണം അനധികൃത ഇലക്ട്രോണി& - ആർബിഐ - Reserve Bank of India
ഇടപാടുകാരുടെ സംരക്ഷണം അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളിൽ, സഹകരണ ബാങ്കിലെ ഇടപാടുകാരുടെ ബാദ്ധ്യത പരിമിതപ്പെടുത്തൽ
RBI/2017-18/109 ഡിസംബർ 14, 2017 എല്ലാ പ്രൈമറി (അർബൻ) മാഡം/പ്രിയപ്പെട്ട സർ, ഇടപാടുകാരുടെ സംരക്ഷണം അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളിൽ, സഹകരണ ബാങ്കിലെ ഇടപാടുകാരുടെ ബാദ്ധ്യത പരിമിതപ്പെടുത്തൽ ഞങ്ങളുടെ 2002 മെയ് 30ലെ UBD. BSD.1/PCB/No.45/12-05-00/2001 -02 എന്ന സർക്കുലറിലും 2014, ഒക്ടോബർ 22ലെ RPCD.CO.RCB.BC.No. 36/ 07.51.010/ 2014-15 സർക്കുലറിന്റെ ഖണ്ഡിക 13 ലും പറഞ്ഞിട്ടുള്ള കപടഇടപാടുകളിൽ നിന്നും, മറ്റിടപാടുകളിൽ നിന്നും ഉത്ഭവിക്കുന്ന ഡെബിറ്റുകൾ തിരുത്തി നൽകുന്നതു സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുക. 2. ഐറ്റി. (I.T) മുഖാന്തിരം സാദ്ധ്യമാക്കിയ സാമ്പത്തിക പരിവ്യാപനത്തിൽ നടപ്പായ വർദ്ധനയിലും തൽസംബന്ധമായി ഉയർന്ന ഇടപാടുകാരുടെ സംരക്ഷണ പ്രശ്‌നങ്ങൾക്ക് ഊന്നൽ കൊടുത്തും, ഇടപാടുകാരുടെ അക്കൗണ്ടുകളിൽ നടക്കുന്ന അനധികൃത ഡെബിറ്റുകൾ ഉണ്ടാകുന്ന വർദ്ധനവ് കണക്കിലെടുത്തും, ഇടപാടുകാരന്റെ ഭാഗത്തുള്ള ബാദ്ധ്യത തീരുമാനിക്കുതിനുള്ള മാനദണ്ഡങ്ങൾ പുനരവലോകനം ചെയ്യുകയുണ്ടായി. ഇതു സംബന്ധമായി രൂപപ്പെടുത്തിയ പുതുക്കിയ നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു. വ്യവസ്ഥകളുടേയും നടപടിക്രമങ്ങളുടേയും ബലപ്പെടുത്തൽ 3. ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളെ പൊതുവേ രണ്ടു വിഭാഗങ്ങളായി തിരിക്കാം.
4. ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകൾ നടത്തുന്നത് സുരക്ഷിതമാണെന്ന് തോന്നുന്ന രീതിയിൽ, വ്യവസ്ഥകളും നടപടികളും, ബാങ്കുകൾ രൂപപ്പെടുത്തേണ്ടതുണ്ട്. ഇത് സാദ്ധ്യമാക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ഏർപ്പെടുത്തണം.
അനധികൃത ഇടപാടുകൾ ഇടപാടുകാർ ബാങ്കുകളിലേക്ക് റിപ്പോർട്ടു ചെയ്യൽ 5. ഇലക്ട്രോണിക് ഇടപാടുകൾ അറിയിക്കാൻ വേണ്ടി ബാങ്കുകൾ തങ്ങളുടെ ഇടപാടുകാർ എസ്എംഎസ്/ ഈമെയിൽ സന്ദേശങ്ങൾ കിട്ടത്തക്കവണ്ണം നിർബന്ധമായും രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടണം. എസ് എം എസ് വഴിയുള്ള ജാഗ്രതാ സന്ദേശങ്ങൾ നിർബന്ധമായും അയച്ചിരിക്കണം.. രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഇമെയിൽ സന്ദേശങ്ങളും അനധികൃത ബാങ്കിംഗ് ഇടപാട് നടന്നുവെന്ന് അറിവ് കിട്ടിയാലുടൻ തന്നെ ഇടപാടുകാരൻ ബാങ്കിനെ അറിയിക്കണമെന്ന് ബാങ്ക് നിർദ്ദേശിക്കണം. ഇങ്ങനെ അറിയിക്കുന്നത് താമസിക്കുംതോറും ബാങ്കിനും ഇടപാടുകാരനും വന്നേയ്ക്കാവുന്നോ നഷ്ടസാദ്ധ്യത വർദ്ധിക്കും. ഇതു സാദ്ധ്യമാകുതിനുവേണ്ടി ഇലക്ട്രോണിക് ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന ബാങ്കുകൾ ഇടപാടുകാർക്ക് നടന്ന അനധികൃത ഇടപാടുകളെ സംബന്ധിച്ചും, മോഷണംപോയ കാർഡ,് മറ്റു ഇൻസ്ട്രമെന്റുകൾ തുടങ്ങിയവയെ സംബന്ധിച്ചും വിവിധ ചാനലുകളിൽകൂടി ബാങ്കിനെ അറിയിക്കാൻ കുറഞ്ഞത് വെബ്‌സൈറ്റ്, ഫോൺ ബാങ്കിംഗ്, എസ്.എം.എസ്., ഇമെയിൽ, ഐവിആർ, പ്രത്യേക ടോൾഫ്രീ ഹെൽപ്പ്‌ലൈൻ, ഇടപാടുകാരന്റെ അക്കൗണ്ടുള്ള ബാങ്ക് ശാഖയിൽ അറിയിക്കുക തുടങ്ങിയവ 24ണ്മ7 സയമവും ലഭിക്കാൻ ഏർപ്പാടു ചെയ്യണം. ബാങ്കുകൾ അയക്കുന്ന എസ്എംഎസുകൾക്കും, ഇമെയിൽ ജാഗ്രതാസന്ദേശങ്ങൾക്കും, ഇടപാടുകാർ പെട്ടന്ന് പ്രതികരിക്കാനുള്ള സാഹചര്യമുണ്ടാക്കണം. അല്ലാതെ, ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ അറിയിക്കാൻ, അവർ വെബ്‌പേജോ, ഇമെയിൽ വിലാസമോ തേടിനടക്കാൻ ഇടയാക്കരുത്. കൂടാതെ ബാങ്ക്വെബ്‌സൈറ്റുകളിലെ ഹോംപേജിൽതന്നെ, ഇത്തരം അനധികൃത ഇടപാടുകളെ സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ നേരിട്ടുള്ള ഒരു ലിങ്ക് സജ്ജമാക്കണം. നഷ്ടം/കളവായിനടന്ന ഇടപാടുകൾ ഇവ റിപ്പോർട്ടുചെയ്യാനുള്ള സജ്ജീകരണം, ഉടൻപ്രതികരണം (സ്വയംമേവ പ്രവർത്തിക്കുന്ന പ്രതികരണം) ഇടപാടുകാർക്ക് നൽകാനും, പരാതികൾ ലഭിച്ചെന്നറിയിച്ചുകൊണ്ട് പരാതി നമ്പർ ഉൾപ്പെടെ അവരെ അറിയിക്കാനുള്ള ഒരു സജ്ജീകരണം തുടങ്ങിയവ ലഭ്യമാണെ് ഉറപ്പുവരുത്തണം. ജാഗ്രതാസന്ദേശങ്ങൾ അയക്കാനും പ്രതികരണങ്ങൾ സ്വീകരിക്കാനും ബാങ്കുകൾ ഉപയോഗിക്കുന്ന ഈ സന്ദേശവിനിമയ സംവിധാനങ്ങൾ, സന്ദേശങ്ങൾ അയച്ചതും മറുപടി കിട്ടിയതുമായ സമയവും, തീയതിയും രേഖപ്പെടുത്തുന്ന ഒന്നായിരിക്കണം. ഒരു ഇടപാടുകാരന്റെ ബാദ്ധ്യതയുടെ തോത് നിശ്ചയിക്കുന്ന കാര്യത്തിൽ ഇത് പ്രധാനമാണ്. മൊബൈൽ നമ്പർ തന്നിട്ടില്ലാത്ത ഇടപാടുകാരെ ബാങ്ക്, എറ്റിഎംലൂടെ പണം പിൻവലിക്കാനല്ലാതെ മറ്റ് ഇലക്ട്രോണിക് ഇടപാടുകളുടെ സൗകര്യം അനുവദിക്കരുത്. അവ പുതുക്കി നൽകാനോ, നിക്ഷേപങ്ങൾ നടത്താനോ പാടില്ല. ഇടപാടുകാരന്റെ ബാദ്ധ്യതയുടെ പരിധി a) ഇടപാടുകാരന് ഒരു ബാദ്ധ്യതയുമില്ലാത്ത അവസ്ഥ. 6. അനധികൃത ഇടപാടുകൾ നടക്കുന്ന താഴെപ്പറയുന്ന സന്ദർഭങ്ങളിൽ ഇടപാടുകാരന് ബാദ്ധ്യത ഒന്നും വരില്ല.
b) കസ്റ്റമർക്ക് പരിധിയുള്ള ബാദ്ധ്യത. 7. താഴെപ്പറയുന്ന കേസുകളിൽ, അനധികൃത ഇടപാടുകൾമൂലമുണ്ടാവുന്ന നഷ്ടത്തിന് ഇടപാടുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.
കൂടാതെ, സംഭവം ബാങ്കിനെ അറിയിക്കുന്നതിനുള്ള താമസം ഏഴു പ്രവൃത്തി ദിവസം കഴിഞ്ഞാണെങ്കിൽ ഇടപാടുകാരന്റെ ബാദ്ധ്യത ബാങ്കിന്റെ ബോർഡ് അംഗീകരിച്ച നയമനുസരിച്ചായിരിക്കും. അക്കൗണ്ടുകൾ തുടങ്ങുന്ന സമയത്ത്, ഈ നിർദ്ദേശങ്ങളനുസരിച്ചുള്ള ഇടപാടുകാരന്റെ ബാദ്ധ്യതയെ സംബന്ധിച്ച നയത്തിന്റെ വിവരങ്ങൾ ബാങ്കുകൾ നൽകേണ്ടതാണ്. വിപുലമായ പ്രചാരത്തിനുവേണ്ടി, ബാങ്കുകൾ അവർ അംഗീകരിച്ച നയം പ്രവർത്തന മേഖലയിൽ വെളിപ്പെടുത്തേണ്ടതാണ്. ബാങ്കിന്റെ നയം നിലവിലുള്ള ഓരോ ഇടപാടുകാരനേയും അറിയിക്കണം. 8. മേൽകാണിച്ച ഖണ്ഡിക 6 (ii) 7 (ii) ഖണ്ഡികകളിൽ പറഞ്ഞിട്ടുള്ളതുപോലെ മൂന്നാമത് ഒരു കക്ഷി ഇടപെടൽ മൂലം വീഴ്ച സംഭവിച്ചത് ബാങ്കിന്റെയോ ഇടപാടുകാരന്റെയോ ഭാഗത്തല്ലാതെ, വ്യവസ്ഥയിലെവിടെയെങ്കിലുമാണെങ്കിൽ, ഇടപാടുകാരന്റെ പൊതുവേയുള്ള ബാദ്ധ്യത രണ്ടാം പട്ടികയിൽ സംഗ്രഹിച്ചിരിക്കുന്നു.
പട്ടിക 2ൽ കാണിച്ചിരിക്കുന്ന പ്രവൃത്തി ദിവസങ്ങളുടെ എണ്ണം, ഇടപാടുകാരന്റെ സ്വന്തം ശാഖയുടെ പ്രവൃത്തി ഘടനയനുസരിച്ചായിരിക്കും. (അറിയിപ്പ് കിട്ടിയ ദിവസം ഒഴിവാക്കാം.) ഒരു ബാദ്ധ്യതയുമില്ലാത്ത/പരിമിതമായ ബാദ്ധ്യതമാത്രമുള്ള ഇടപാടുകാരന് പണം തിരിച്ചുകൊടുക്കാനുള്ള സമയക്രമം 9. ഇടപാടുകാരൻ ബാങ്കിന് അറിയിപ്പു നൽകുന്നതോടെ 10 ദിവസത്തിനകം, അയാളുടെ അക്കൗണ്ടിൽ അനധികൃത ഇലക്ട്രോണിക് ഇടപാടിന്റെ തുക നിഴൽ ക്രെഡിറ്റ് തിരിച്ച് അയാളുടെ അക്കൗണ്ടിൽ വരവുവച്ചു കൊടുക്കണം. ഇൻഷ്വറൻസ് തുക സെറ്റിൽ ചെയ്തു കിട്ടുന്നതിനു മുമ്പുതന്നെ) ഇത്തരം ക്രെഡിറ്റ് അനധികൃത ഇടപാടു നടന്ന തീയതിയായി കണക്കാക്കി മൂല്യവൽക്കരണം ചെയ്യണം. ഇടപാടുകാരന്റെ അശ്രദ്ധമൂലം സംഭവിച്ച കേസുകളിൽപോലും, അയാളുടെ ബാദ്ധ്യത, ബാങ്കുകളുടെ വിവേചനാധികാരം ഉപയോഗിച്ച് ഒഴിവാക്കികൊടുക്കാൻ തീരുമാനിക്കണം. 10. കൂടാതെ ബാങ്കുകൾ താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കണം.
ഇടപാടുകാരന്റെ സംരക്ഷണത്തിനുവേണ്ടിയുള്ള ബോർഡ് അംഗീകൃത നയം. 11. ഇടപാടുകാരന്റെ അശ്രദ്ധ, ബാങ്കിന്റെ അശ്രദ്ധ, ബാങ്കിന് വ്യവസ്ഥാടിസ്ഥാനത്തിൽ ഉണ്ടാവുന്ന കളവുകൾ, മൂന്നാം കക്ഷികളുടെ ഇടപെടൽ മൂലമുണ്ടാവുന്നവ എന്നിവയിൽ ഏതെങ്കിലും കാരണത്താൽ പ്രത്യേക സാഹചര്യങ്ങളിൽ ഉണ്ടാവുന്ന അനധികൃത ഇടപാടുകളുടെ കാര്യത്തിൽ ഇടപാടുകാരന്റെ അവകാശങ്ങളും കർത്തവ്യങ്ങളും വ്യക്തമായി നിർവ്വചിക്കുന്ന ഒരു നയം, ഇപ്പോഴുള്ളത്. നവീകരിച്ചോ, പുതിയത് ഒന്നു രൂപീകരിച്ചോ നടപ്പാക്കണം. ഈ നയം ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളിൽ, ഉണ്ടായിരിക്കേണ്ട നഷ്ടസാദ്ധ്യതകളേയും, ഉത്തരവാദിത്വങ്ങളേയും, സംബന്ധിച്ച് ഇടപാടുകാരന്റെ ബോധവൽക്കരണത്തിനുതകുന്ന ഒരു പ്രക്രിയകൂടി അടങ്ങിയതായിരിക്കണം. അനധികൃത ബാങ്കിംഗ് ഇടപാടുകൾമൂലമുണ്ടാവുന്ന ഇടപാടുകാരന്റെ ബാദ്ധ്യത, അത്തരം ഇടപാടുകളെ സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്യുക, പരാതികൾ കിട്ടിയതായി അറിയിക്കുക എന്നീ പ്രക്രിയകളുടേയും ബോധവൽക്കരണം, ഈ നയത്തിൽ അടങ്ങിയിരിക്കണം. നിലവിലുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സുസംഘടിതമായ ഒരു പരാതി പരിഹരണഘടന, തീവ്രതരമാകുന്നതിന്റെ ഉത്ഭവസ്ഥാനം, ഇടപാടുകാരനുള്ള പരാതി പരിഹരണം, മുകളിൽ 10ാം ഖണ്ഡികയിൽ പറഞ്ഞിട്ടുള്ളതുപോലെയുള്ള നഷ്ടപരിഹാരം എന്നിവയും പ്രദാനം ചെയ്യണം. ഈ സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുള്ള നിർദ്ദേശങ്ങൾ ആ നയത്തിൽ ഉൾപ്പെടുത്തണം. എല്ലാ ശാഖകളിലും ഈ നയം പ്രദർശിപ്പിക്കുകയും വേണം. തെളിവു നൽകലിന്റെ ചുമതല (Burden of Proof) 12. അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകൾകാരണമുള്ള ഇടപാടുകാരന്റെ ബാദ്ധ്യത തെളിയിക്കുന്ന ചുമതല ബാങ്കിനാണ്. റിപ്പോർട്ടിങ്ങും നിരീക്ഷണവും ചെയ്യേണ്ട കാര്യങ്ങളും 13. ബാങ്കുകൾ, അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകൾ, ബോർഡിനോ, അതിന്റെ കമ്മിറ്റികളിലൊന്നിനോ റിപ്പോർട്ടുചെയ്യുതിന് അനുയോജ്യമായ ഒരു ഘടനയും, പ്രക്രിയയും രൂപവൽക്കരിക്കണം. ഇതുപോലുള്ള കേസുകളുടെ എണ്ണം, അവയുടെ വ്യാപ്തി അവയിലുൾപ്പെട്ട തുക വിവിധ വിഭാഗങ്ങളിൽ, അതായത് കാർഡ് സഹിത ഇടപാടുകൾ, കാർഡ്രഹിത ഇടപാടുകൾ ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, എറ്റിഎം ഇടപാടുകൾ എന്നിവയ്ക്കിടയിലെ ഏറ്റക്കുറവുകൾ എന്നിവ ഈ റിപ്പോർട്ടുകളിൽ, മറ്റു കാര്യങ്ങളോടൊപ്പം ഉണ്ടായിരിക്കണം. ഇടപാടുകാരോ മറ്റുള്ളവരോ റിപ്പോർട്ട് ചെയ്യുന്ന അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളും അതിനുമേൽ എടുത്ത നടപടികളും പരാതിപരിഗണന പ്രക്രിയയുടെ പ്രവർത്തനം തുടങ്ങിയവ ഓരോ ബാങ്കിന്റെ ബോർഡും കാലാകാലങ്ങളിൽ പുനരവലോകനം ചെയ്യുകയും, വ്യവസ്ഥകളും നടപടിക്രമങ്ങളും മെച്ചപ്പെടുത്താൻ അനുയോജ്യമായ നടപടികൾ എടുക്കുകയും വേണം. ഇത്തരത്തിലുള്ള എല്ലാ ഇടപാടുകളും ബാങ്കിന്റെ ആന്തരിക ആഡിറ്റർമാർ പരിശോധിക്കണം. 14. ഈ സർക്കുലറിലുള്ള നിർദ്ദേശങ്ങൾ താഴെപ്പറയുന്ന ഞങ്ങളുടെ മറ്റു സർക്കുലറുകളിൽ കൊടുത്തിട്ടുള്ള നിർദ്ദേശങ്ങളെ റദ്ദുചെയ്യും വിധമുള്ളതാണ്. ഷെഡ്യൂൾഡ് അർബൻ സഹകരണ ബാങ്കുകൾ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യുതിനെ സംബന്ധിച്ച 2015 ഏപ്രിൽ 30ലെ സർക്കുലർ DCBR.CO.BPD.(SCB) No.1/ 13.05.000.2014-15, അർബൻ സഹകരണ ബാങ്കുകൾ (UCBs) എറ്റിഎം ഡബിറ്റ് കാർഡുകൾ നൽകുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളടങ്ങിയ, 2007 ജൂലൈ 13 ലെ സർക്കുലർ UBD (PCB) Cir. No 6/09.18.300/2007-08, സഹകരണ ബാങ്കിലെ ഇടപാടുകാർക്ക് ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം ഏർപ്പെടുത്തുന്ന 2015 നവംബർ 5ലെ സർക്കുലർ DCBR.BPD.(PCB) Cir. No.6/19.51.026 2015-16. കൂടുതൽ വിവരങ്ങൾ അനുബന്ധത്തിൽ കൊടുത്തിരിക്കുന്നു. വിശ്വാസപൂർവ്വം (നിരജ്‌നിഗം) ക്രെഡിറ്റ് കാർഡുകൾ, എറ്റിഎംഡെബിറ്റ് കാർഡുകൾ മറ്റു ഇലക്ട്രോണിക് ബാങ്കിംഗ് ഉപാധികൾ എന്നിവയെ സംബന്ധിച്ച് സഹകരണ ബാങ്കുകൾക്ക് ബാധകമായ സർക്കുലറുകളിലുള്ള പുതുക്കിയ നിർദ്ദേശങ്ങൾ
|