RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
ODC_S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78509676

ബാങ്കുകളുടെ ലാഭവിഹിത പ്രഖ്യാപനം (പുതുക്കിയത്)

RBI/2019-20/218
DOR.BP.BC.No.64/21-20.067/2019-20

ഏപ്രിൽ 17, 2020

എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും എല്ലാ സഹകരണ ബാങ്കുകൾക്കും

മാഡം/ പ്രിയപ്പെട്ട സർ,

ബാങ്കുകളുടെ ലാഭവിഹിത പ്രഖ്യാപനം (പുതുക്കിയത്)

2005 മേയ് 4-ലെ DBOD.No.BP.BC.88/21.02.067/2004-05 സർക്കുലറിലും, മറ്റ് അനുബന്ധ സർക്കുലറുകളിലും പറഞ്ഞിട്ടുള്ള വ്യവസ്ഥകൾക്കു വിധേയമായി, ഇന്ത്യയിലെ ബാങ്കുകൾ ലാഭവിഹിതം പ്രഖ്യാപിക്കുന്നതിന് പൊതുവായ അനുവാദം നൽകിയിട്ടുണ്ട്.

2. കോവിഡ്-19 കാരണമായി ഉയർന്ന അനിശ്ചിതത്ത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ, ബാങ്കുകൾ സമ്പദ് വ്യവസ്ഥയ്ക്കുവേണ്ട പിന്തുണ നൽകുക എന്നതും നഷ്ടങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവു സംരക്ഷിക്കുക എന്നതും പ്രധാനമാണ്. ആയതിനാൽ തുടർനിർദ്ദേശങ്ങളുണ്ടാകുംവരെ, ബാങ്കുകൾ, 2020 മാർച്ച് 31-ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിലെ ലാഭങ്ങളിൽ നിന്നും ലാഭവിഹിതങ്ങൾ കൊടുത്തുതീർക്കാൻ പാടില്ല എന്ന് തീരുമാനിച്ചിരിക്കുന്നു. 2020 സെപ്റ്റംബറിൽ അവസാനിക്കുന്ന ത്രൈമാസികത്തിലെ സാമ്പത്തിക ഫലങ്ങൾ അടിസ്ഥാനമാക്കി, റിസർവ് ബാങ്ക് ഈ നിയന്ത്രണം പുനർ നിർണ്ണയിക്കുന്നതാണ്.

വിശ്വാസപൂർവ്വം

(സൗരവ് സിൻഹ)
ചീഫ് ജനറൽ മാനേജർ ഇൻ ചാർജ്

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?