RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78511476

ദീൻദയാൽ അന്ത്യോദയ ജോജന - ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (DAY-NRLM) - ആജീവിക - പലിശ ധന സഹായ പദ്ധതി

RBI/2017-18/80
FIDD.GSSD.CO.BC.No.17/09.01.03/2017-18

ഒക്‌ടോബർ 18, 2017

പൊതു-സ്വകാര്യമേഖല ബാങ്കുകളുടെ
ചെയർമാൻ/മാനേജിങ്‌ ഡയറക്ടർ
(അനുബന്ധം II-ലെ പട്ടിക പ്രകാരം)

പ്രിയപ്പെട്ട സർ/മാഡം,

ദീൻദയാൽ അന്ത്യോദയ ജോജന - ദേശീയ ഗ്രാമീണ ഉപജീവന മിഷൻ
(DAY-NRLM) - ആജീവിക - പലിശ ധന സഹായ പദ്ധതി.

ദീൻദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (DAY-NRLM) പ്രകാരമുള്ള പലിശ ധനസഹായ പദ്ധതിയെക്കുറിച്ച് 2016 ഓഗസ്റ്റ് 25ന് ഞങ്ങൾ പുറപ്പെടുവിച്ച സർക്കുലർ FIDD.GSSD.CO.BC.No. 13/09.01.03/2016-17 ദയവായി പരിശോധിക്കുക.

2. ഭാരത സർക്കാരിsâ ഗ്രാമ വികസന മന്ത്രാലയത്തിൽ നിന്നും ലഭിച്ച രൂപത്തിൽ, DAY-NRLM പ്രകാരമുള്ള പലിശ ധനസഹായ പദ്ധതിയെക്കുറിച്ച് 2017-18 വർഷത്തേയ്ക്കായി പരിഷ്‌കരിച്ച മാർഗനിർദ്ദേശ രേഖകൾ 21 പൊതുമേഖല ബാങ്കുകളും 19 സ്വകാര്യ മേഖല ബാങ്കുകളും (അനുബന്ധമായി നൽകിയിരിക്കുന്ന പട്ടികപ്രകാരം) നടപ്പിലാക്കേണ്ടുന്നതിലേയ്ക്ക് ഇതോടൊപ്പം ചേർത്തിരിക്കുന്നു. ആർആർബികളുടെയും സഹകരണ ബാങ്കുകളുടെയും കാര്യത്തിലുള്ള സർക്കുലർ നബാർഡ് പുറപ്പെടുവിക്കുന്നതായിരിക്കും.

താങ്കളുടെ വിശ്വസ്തതയുള്ള

(അജയ്കുമാർ മിശ്ര)
ചീഫ് ജനറൽ മാനേജർ

ഉള്ളടക്കം: മുകളിൽപ്പറഞ്ഞിരിക്കും പ്രകാരം.


വനിതാ സ്വയം സഹായ സംഘങ്ങൾ (എസ്എച്ച്ജി) കൾക്കായുള്ള
പലിശ ധനസഹായ പദ്ധതി - വർഷം 2017-18

I. 2017-18 വർഷത്തിൽ വനിതാ എസ്എച്ച്ജികൾക്ക് 250 ജില്ലകളിൽ നൽകിയ വായ്പയിൻമേലുള്ള പലിശ ധനസഹായ പദ്ധതി അനുബന്ധം1 പ്രകാരം.

i. മൂന്ന് ലക്ഷം രൂപ വരെയുള്ള വായ്പകളിൻമേൽ പ്രതിവർഷം ഏഴ് ശതമാനം നിരക്കിൽ എല്ലാ വനിതാ എസ്എച്ച്ജികളും പലിശ ധനസഹായത്തിന് അർഹമായിരിക്കും. എസ്ജിഎസ്.വൈ പ്രകാരം നിലവിലിരിക്കുന്ന വായ്പകളിൽ അവശേഷിക്കുന്ന തുകയിൽ ക്യാപിറ്റൽ സബ്‌സിഡി ലഭിച്ചിട്ടുള്ള എസ്എച്ച്ജിക്ക് പലിശ ധനസഹായ പദ്ധതിയുടെ പ്രയോജനം ലഭിക്കാൻ അർഹതയുണ്ടായിരി ക്കുകയില്ല.

ii. ഗ്രാമപ്രദേശങ്ങളിൽ 7% നിരക്കിൽ എല്ലാ വനിതാ എസ്എച്ച്ജി കൾക്കും ബാങ്കുകൾ വായ്പ നൽകുന്നതായിരിക്കും.

iii. വായ്പകളിൻമേൽ ചുമത്തപ്പെട്ട പലിശയുടെ ശരാശരി നിരക്കും (2017-18 വർഷത്തേയ്ക്ക് കേന്ദ്ര ധനകാര്യ വകുപ്പിsâ ഫിനാൻഷ്യൽ സർവീസ് നിർദ്ദേശിച്ചതിൻ പ്രകാരമുള്ള വെയിറ്റഡ് ആവറേജ്‌ ഇâറസ്റ്റ് ചാർജ്ഡ് - അനുബന്ധം-II) 7%വും തമ്മിലുള്ള വ്യത്യാസത്തിsâ യത്രത്തോളം പലിശ ധനസഹായമാണ് ബാങ്കുകൾക്ക് ലഭിക്കുക. 2017-18 വർഷത്തേയ്ക്ക് ഇതിsâ പരമാവധി പരിധി 5.5%മായിരിക്കും എന്നതിന് വിധേയമായമാണിത്. ഈ പലിശ ധനസഹായം ബാങ്കുകൾക്ക് നൽകുന്നത്, അവർ എസ്എച്ച്ജി വായ്പകൾ 7% പ്രതിവർഷ പലിശ നിരക്കിൽ നൽകണമെന്ന നിബന്ധനയോടെയായിരിക്കും.

iv. കൂടാതെ വായ്പകൾ കൃത്യമായി തിരിച്ചടക്കുന്ന എസ്എച്ച്ജികൾക്ക് 3% അധിക പലിശ ധനസഹായവും ലഭ്യമാക്കുന്നതാണ്. കൃത്യമായ തിരിച്ചടവിനുള്ള 3% അധിക പലിശ ധനസഹായം നൽകുന്ന ആവശ്യത്തിലേയ്ക്കായി, ഭാരതീയ റിസർവ് ബാങ്ക് (ആർബിഐ) നിർദ്ദേശിച്ചിരിക്കുന്ന താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന എസ്എച്ച്ജി അക്കൗണ്ടുകളെ കൃത്യമായ തിരിച്ചടവു നടത്തുന്നവരായി പരിഗണിക്കുന്നതാണ്.

എ) ക്യാഷ്‌ ക്രെഡിറ്റ് ലിമിറ്റഡ്:

i. അക്കൗണ്ടിൽ ബാക്കി നിൽക്കുന്ന തുക, ലിമിറ്റ്‌/പണം പിൻവലിക്കാനുള്ള ക്ഷമത കവിഞ്ഞ നിലയിൽ തുടർച്ച യായി 30 ദിവസത്തിലധികം നിലകൊള്ളാതിരിക്കുക.

ii. അക്കൗണ്ടുകളിൽ പതിവായി പണമിടലുകളും കടം പറ്റലുകളുമുണ്ടായിരിക്കണം. എന്തായാലും ഒരു മാസത്തിൽ ഏറ്റവും കുറഞ്ഞത് ഒരു തവണയെങ്കിലും ഇടപാടുകാരsâ ഭാഗത്തു നിന്നും പണമിടലുണ്ടായിരിക്കണം.

iii. ഇടപാടുകാരsâ ഭാഗത്തു നിന്നും ഒരു മാസത്തി ലുണ്ടാകുന്ന പണമിടൽ, ആ മാസം ബാങ്ക് ഈടാക്കിയ പലിശ ഉൾക്കൊള്ളാൻ മതിയായതായിരിക്കണം.

ബി) തവണവായ്പകൾക്ക്: അനുവദിക്കപ്പെട്ട തിരിച്ചടവു കാലാ വധിയാകമാനം പലിശ/മുതലിsâ തവണകൾ അല്ലെങ്കിൽ ഇവ രണ്ടും അടക്കേണ്ട തീയതി കഴിഞ്ഞ് 30 ദിവസത്തിനകം അടച്ചിട്ടുള്ള ഒരു തവണവായ്പാ അക്കൗണ്ട് കൃത്യമായ തിരിച്ചടവുള്ള അക്കൗണ്ടായി പരിഗണിക്കപ്പെടുന്നതാണ്.

v. കൃത്യമായ തിരിച്ചടവ് സംബന്ധിച്ച മാർഗ നിർദ്ദേശരേഖകൾക്ക്, ഈ വിഷയത്തിൽ ആർബിഐ പുറപ്പെടുവിക്കു¶ മാർഗ്ഗനിർദ്ദേശ രേഖകൾ ഭാവിയിലും വഴികാട്ടിയായി തുടരുന്നതായിരിക്കും.

റിപ്പോർട്ടുകൾ തയ്യാറാക്കുന്ന പാദവർഷത്തിsâ അന്ത്യത്തിലെ നിലയനുസരിച്ച് കൃത്യമായ തിരിച്ചടവ് നടത്തുന്ന എല്ലാ എസ്എച്ച്ജി അക്കൗണ്ടുകളും 3% അധിക പലിശ ധനസഹായത്തിന് അർഹ മായിരിക്കും. ബാങ്കുകൾ 3% അധിക പലിശ ധനസഹായം അവരുടെ അർഹതയുള്ള എസ്എച്ച്ജി വായ്പാ അക്കൗണ്ടുകളിൽ വരവ് വയ്‌ക്കേണ്ടതും അതിനു ശേഷം അത് തിരികെ ലഭിക്കാൻ അപേക്ഷിക്കേണ്ട തുമാണ്.

vi. ഈ പദ്ധതി ഗ്രാമപ്രദേശങ്ങളിലെ വനിതാ സ്വയം സഹായ സംഘ ങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

vii. DAY-NRLM പ്രകാരം കേന്ദ്ര സർക്കാരിൽ നിന്നുമുള്ള വിഹിതത്തിൽ നിന്നായിരിക്കും ഈ പദ്ധതിക്കായുള്ള ഫണ്ട് കണ്ടെത്തുക.

viii. ഗ്രാമ വികസന മന്ത്രാലയം (എംഒആർഡി) തിരഞ്ഞെടുക്കുന്ന ഒരു നോഡൽ ബാങ്ക് മുഖേനയായിരിക്കും പലിശ ധനസഹായ പദ്ധതി നടപ്പിലാക്കുന്നത്‌. എംഒആർഡി നിർദ്ദേശിക്കും പ്രകാരമുള്ള ഒരു വെബ് അധിഷ്ഠിത വേദിയിലൂടെയായിരിക്കും നോഡൽ ബാങ്ക് പദ്ധതി പ്രവർത്തനസജ്ജമാക്കുക. 2017-18 വർഷത്തേക്ക് എംഒആർഡി നോUൽ ബാങ്കായി കനറ ബാങ്കിനെ നാമനിർദ്ദേശം ചെയ്തിരിക്കുന്നു.

ix. ഈ പദ്ധതി അനുസരിച്ചുള്ള പലിശ ധനസഹായം ലഭിക്കാൻ യോഗ്യമാ കേണ്ടുന്നതിലേയ്ക്കായി ബാങ്കുകൾ കോർബാങ്കിംഗ് സൊല്യൂഷൻ (സിബിഎസ്) പ്രകാരം പ്രവർത്തിക്കേണ്ടതുണ്ട്.

x. എസ്എച്ച്ജികൾക്ക് 7% പലിശ നിരക്കിൽ നൽകുന്ന വായ്പകളിൻ മേലുള്ള പലിശ ധനസഹായം ലഭിക്കുന്നതിനായി ബാങ്കുകൾ എസ്എച്ച്ജി വായ്പകളെക്കുറിച്ചുള്ള വിവരങ്ങൾ നോഡൽ ബാങ്കിsâ പോർട്ടലിൽ ആവശ്യമായ സാങ്കേതിക വിവരക്കുറിപ്പോടുകൂടി അപ്‌ലോഡ്‌ ചെയ്യേണ്ടതാണ്. കൃത്യമായ തിരിച്ചടവിന് എസ്എച്ച്ജികൾക്ക് നൽകുന്ന 3% അധിക പലിശ ധനസഹായത്തിനായുള്ള ക്ലെയിമും ഇതേ പോർട്ടലിൽ അപ്‌.ലോഡ്‌ ചെയ്യേണ്ടതാണ്. പതിവായി സമർപ്പി ക്കേണ്ടുന്ന മേൽപ്പറഞ്ഞ രണ്ട് ക്ലെയിമുകളും (വെയിറ്റഡ് ആവറേജ്‌ ഇâറസ്റ്റ് ചാർജ്ഡ്-WAIC അല്ലെങ്കിൽ വായ്പാനിരക്കും 7%ഉം തമ്മിലുള്ള വ്യത്യാസം) പാദവർഷാടിസ്ഥാനത്തിൽ 2017 ജൂൺ 30, 2017 സെപ്തംബർ 30, 2017 ഡിസംബർ 31, 2018 മാർച്ച് 31 എന്നീ തീയതികളിലെ നിലയനുസരിച്ച്, തൊട്ടടുത്ത മാസത്തിsâ അവസാന വാരത്തോടെ സമർപ്പിക്കേണ്ടതാണ്.

xi. ബാങ്കുകൾ സമർപ്പിക്കുന്ന ക്ലെയിമുകളോടൊപ്പം, പലിശ ധനസഹായ ത്തിനായുള്ള ക്ലെയിമുകൾ യഥാർത്ഥമാണെന്നും കൃത്യമാണെന്നും (അനുബന്ധം-III & IV) സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള ക്ലെയിം സർട്ടിഫിക്കറ്റ് (ഒറിജിനൽ) ഉണ്ടായിരിക്കണം. 2018 മാർച്ച് മാസത്തിൽ അവസാ നിക്കുന്ന പാദവർഷത്തേയ്ക്കായി ഏതൊരു ബാങ്കും നൽകുന്ന ക്ലെയിമുകൾ, ആ ബാങ്കിൽ നിന്നും 2017-18 സമ്പൂർണ്ണ ധനകാര്യ വർഷത്തേയ്ക്കുള്ള Ìmäyq-«dn ഓഡിറ്ററുടെ സർട്ടിഫിക്കറ്റ് കിട്ടിയതിനു ശേഷം മാത്രമായിരിക്കും ഗ്രാമ വികസന മന്ത്രാലയം തീർപ്പാക്കുന്നത്.

xii. 2017-18 വർഷം നടത്തിയ വായ്പാ വിതരണവുമായി ബന്ധപ്പെട്ടതും, ആ വർഷത്തെ ക്ലെയിമിൽ ഉൾപ്പെടുത്താത്തതുമായി എന്തെങ്കിലും ക്ലെയിമുകൾ അവശേഷിക്കുന്നുണ്ടെങ്കിൽ അവ പ്രത്യേകമായി ഒന്നിച്ചു ചേർത്ത് 'അഡീഷണൽ ക്ലെയിം' എന്ന് അടയാളപ്പെടുത്തി, Ìmäyq-«dn ഓഡിറ്റർ ഓഡിറ്റ് ചെയ്ത് കൃത്യത സാക്ഷ്യപ്പെടുത്തിയതിനു ശേഷം 2018 ജൂൺ 30 നപ്പുറമല്ലാതെ സമർപ്പിക്കേണ്ടതാണ്. 2017-18 ധനകാര്യ ത്തേയ്ക്കുള്ള പലിശ ധനസഹായവുമായി ബന്ധപ്പെട്ട ഒരു ക്ലെയിമും 2018 ജൂൺ 30ന് ശേഷം സ്വീകരിക്കുന്നതല്ല.

xiii. ബാങ്കുകൾക്ക് അവരുടെ ക്ലെയിമുകളിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമായി വരുന്ന പക്ഷം അവ ഓഡിറ്ററുടെ സർട്ടിഫിക്കറ്റിനെ അടിസ്ഥാനമാക്കി പിന്നീടുള്ള ക്ലെയിമുകളിൽ വ്യവസ്ഥപ്പെടുത്താ വുന്നതാണ്. നോഡൽ ബാങ്കിsâ പോർട്ടലിൽ ആവശ്യമായ തിരുത്തുകൾ വരുത്തുകയും വേണം.

II കാറ്റഗറി-II ൽ ഉൾപ്പെടുന്ന ജില്ലകൾ (250 ജില്ലകളെ കൂടാതെ) ക്കായുള്ള പലിശ ധനസഹായ പദ്ധതി

മുകളിൽ പരാമർശിക്കപ്പെട്ട ജില്ലകളല്ലാതെയുള്ള ജില്ലകൾ ഉൾപ്പെടുന്ന കാറ്റഗറി-II ജില്ലകളിലെ DAY-NRLM പദ്ധതിയുടെ കീഴിൽ വരുന്ന എല്ലാ വനിതാ എസ്എച്ച്ജികളും 7% പലിശ നിരക്കിൽ വായ്പാ സൗകര്യത്തോടു കൂടി പലിശ ധനസഹായം ലഭിക്കാൻ യോഗ്യതയുള്ളവയാണ്. ഈ പലിശ ധനസഹായത്തിനുള്ള ഫണ്ട് DAY-NRLM പദ്ധതിക്കായുള്ള വിഹിതത്തിൽ നിന്നും സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകൾക്ക് (SRLM) നൽകുന്ന തായിരിക്കും. ബാങ്കുകൾ അവരുടെ വായ്പാ വിതരണ മാനദണ്ഡങ്ങൾക്ക നുസരിച്ച് എസ്എച്ച്ജികൾക്കായുള്ള വായ്പകൾക്ക് പലിശ ഈടാക്കു ന്നതാണ്. അവയുടെ പലിശ നിരക്കുകളും 7% നിരക്കും തമ്മിലുള്ള വ്യത്യാസത്തോളം, 2017-18 ധനകാര്യ വർഷത്തേയ്ക്ക് പരമാവധി 5.5% വരെ എന്ന പരിധിക്ക് വിധേയമായി സംസ്ഥാന ഗ്രാമീണ ഉപജീവന മിഷൻ എസ്എച്ച്ജികളുടെ വായ്പാ അക്കൗണ്ടുകളിൽ പലിശ ധനസഹായമായി നൽകുന്നതായിരിക്കും. മുകളിൽ പ്രസ്താവിക്കപ്പട്ടതിനെ ആസ്പദമാക്കി 2017-18 വർഷത്തേയ്ക്ക് കാറ്റഗറി-II ൽ ഉൾപ്പെടുന്ന ജില്ലകൾക്കായുള്ള പലിശ ധനസഹായത്തിനെ സംബന്ധിച്ച മുഖ്യ സവിശേഷതകളും നിർവഹണ പരമായ മാർഗ്ഗനിർദ്ദേശ രേഖകളും താഴെപ്പറയും പ്രകാരമാണ്.

എ) ബാങ്കുകളുടെ പങ്ക്‌

കോർബാങ്കിംഗ് സൊല്യൂഷൻ (സിബിഎസ്) നടപ്പാക്കിയിരിക്കുന്ന എല്ലാ ബാങ്കുകളും എല്ലാ ജില്ലകളിലെയും എസ്എച്ച്ജികൾക്ക് നൽകുന്ന വായ്പകൾ, വായ്പകളിൽ ബാക്കി നിൽക്കുന്ന തുക എന്നിവയെ ക്കുറിച്ചുള്ള വിശദവിവരങ്ങൾ ഗ്രാമീണ വികസന മന്ത്രാലയം നിർദ്ദേശിച്ചി രിക്കുന്ന പ്രകാരം നിർദ്ദിഷ്ട ഫോർമാറ്റിൽ, സിബിഎസ് വേദിയിൽ നിന്നും നേരിട്ട് ഗ്രാമീണ വികസന മന്ത്രാലയത്തിലേയ്ക്കും (എഫ്ടിവി അല്ലെങ്കിൽ ഇâർഫേയ്‌സ് മാർഗം) സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകളിലേയ്ക്കും അയച്ചു കൊടുക്കേണ്ടതാണ്. എസ്എച്ച്ജികൾക്കുള്ള പലിശ ധനസഹായം കണക്കാക്കുന്നതും വിതരണം ചെയ്യുന്നതും സുഗമമാക്കുന്നതിലേയ്ക്കായി ഈ വിവരങ്ങൾ പ്രതിമാസാടിസ്ഥാനത്തിൽ അയച്ചു കൊടുക്കേണ്ടതാണ്.

ബി) സംസ്ഥാന സർക്കാരുകളുടെ പങ്ക്

i. ഗ്രാമ പ്രദേശങ്ങളിലുള്ള എല്ലാ വനിതാ എസ്എച്ച്ജികളും DAY-NRLM പദ്ധതിയുടെ കീഴിലുള്ള എസ്എച്ച്ജികളായി പരിഗണിക്കപ്പെടുന്നതും പ്രതിവർഷം 7 ശതമാനം പലിശ നിരക്കിൽ മൂന്ന് ലക്ഷം രൂപ വരെയുള്ള വായ്പകളിൽ കൃത്യമായ തിരിച്ചടവിന് അവയ്ക്ക് പലിശ ധനസഹായത്തിന് അർഹതയുണ്ടായിരിക്കുന്നതുമാണ്.

ii. ഈ പദ്ധതി നടപ്പാക്കുന്നത് സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനു (SRLM)കളായിരിക്കും. അവർ പലിശ ധനസഹായം നൽകുന്നതാ യിരിക്കും. ഈ ധനസഹായത്തിനുള്ള ഫണ്ട് ഭാരത സർക്കാരിsâ മാനദണ്ഡങ്ങൾ പ്രകാരം കേന്ദ്ര വിഹിതമായും സംസ്ഥാന വിഹിത മായും ലഭിക്കുന്നതാണ്.

iii. ബാങ്കുകളുടെ പലിശനിരക്കുകളും 7% നിരക്കും തമ്മിലുള്ള വ്യത്യാസത്തോളം, 2017-18 ധനകാര്യ വർഷത്തേയ്ക്ക് പരമാവധി 5.5% വരെ എന്ന പരിധിക്ക് വിധേയമായി സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകൾ പ്രതിമാസ/പാദവർഷ അടിസ്ഥാനത്തിൽ നേരിട്ട് എസ്എച്ച്ജികൾക്ക് നൽകുന്നതാണ് കൃത്യമായി വായ്പാ തിരിച്ചടച്ച എസ്എച്ച്ജികളുടെ ലോൺ അക്കൗണ്ടുകളിലേയ്ക്ക് ഈ ധനസഹായം ഇ-ട്രാൻസ്ഫർ മുഖേന SRLM അയക്കുന്നതാണ് വായ്പാ അക്കൗണ്ട് ഇതിനകം ക്ലോസ് ചെയ്തു കഴിഞ്ഞെങ്കിലോ, അല്ലെങ്കിൽ വായ്പാ അക്കൗണ്ടിലേയ്ക്കുള്ള ഇ-ട്രാൻസ്ഫർ എന്തെങ്കിലും കാരണവശാൽ സഫലമായില്ലെങ്കിലോ, ധനസഹായം ബന്ധപ്പെട്ട എസ്എച്ച്ജിയുടെ സേവിംസ് അക്കൗണ്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ്.

iv പലിശ ധനസഹായം നൽകുന്ന ആവശ്യത്തിലേയ്ക്കായി ആർബിഐ നിർദ്ദേശിച്ചിരിക്കുന്ന താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു അക്കൗണ്ട്, കൃത്യമായ തിരിച്ചടവുള്ളതായി പരിഗണിക്കപ്പെടുന്നതാ യിരിക്കും.

എ) ക്യാഷ് ക്രെഡിറ്റ് ലിമിറ്റിന്:

1. അക്കൗണ്ടിൽ ബാക്കി നിൽക്കുന്ന തുക, ലിമിറ്റ്/പണം പിൻവലിക്കാനുള്ള ക്ഷമത കവിഞ്ഞ നിലയിൽ തുടർച്ചയായി 30 ദിവസത്തിലധികം നില കൊള്ളാതിരിക്കുക.

2. അക്കൗണ്ടുകളിൽ പതിവായി പണമിടലുകളും കടം പറ്റലുകളു മുണ്ടായിരിക്കണം. എന്തായാലും ഒരു മാസത്തിൽ ഏറ്റവും കുറഞ്ഞത് ഒരു തവണയെങ്കിലും ഇടപാടുകാരsâ ഭാഗത്തു നിന്നും പണമിടലുണ്ടായിരിക്കണം.

3. ഇടപാടുകാരsâ ഭാഗത്തു നിന്നും ഒരു മാസത്തിലുണ്ടാകുന്ന പണമിടൽ, ആ മാസത്തിൽ ബാങ്ക് ഈടാക്കിയ പലിശ ഉൾക്കൊള്ളാൻ മതിയായതായിരിക്കണം.

ബി) തവണവായ്പകൾക്ക് അനുവദിക്കപ്പെട്ട തിരിച്ചടവു കാലാവധി യാകമാനം പലിശ/മുതലിsâ തവണകൾ, അല്ലെങ്കിൽ ഇവ രണ്ടും അടയ്‌ക്കേണ്ട തീയതി കഴിഞ്ഞ് 30 ദിവസത്തിനകം അടച്ചിട്ടുള്ള ഒരു തവണവായ്പ അക്കൗണ്ട് കൃത്യമായ തിരിച്ചടവുള്ള അക്കൗണ്ടായി പരിഗണിക്കപ്പെടുന്നതാണ്. കൃത്യമായ തിരിച്ചടവ് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശ രേഖകൾക്ക്, ഈ വിഷയത്തിൽ ആർബിഐ പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശരേഖകൾ വഴികാട്ടി യായി തുടരുന്നതായിരിക്കും.

v. എസ്ജിഎസ്‌വൈ പദ്ധതി പ്രകാരം അവരുടെ നിലവിലിരിക്കുന്ന വായ്പകളിൽ ക്യാപിറ്റൽ സബ്‌സിഡി ലഭിച്ചിട്ടുള്ള വനിതാ എസ്എച്ച്ജികൾക്ക്, അവരുടെ നിലവിലുള്ള വായ്പകളിൽ ഈ പദ്ധതി പ്രകാരമുള്ള പലിശ ധനസഹായത്തിsâ പ്രയോജനത്തിന് അർഹതയുണ്ടായിരിക്കുന്നതല്ല.

vi. അർഹരായ എസ്എച്ച്ജികളുടെ വായ്പാ അക്കൗണ്ടുകളിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യുന്ന ധനസഹായത്തുക കാണിക്കുന്ന യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനുകൾ പാദവർഷാടി സ്ഥാനത്തിൽ സമർപ്പിക്കേണ്ടതാണ്.

III ഗ്രാമ വികസന മന്ത്രാലയം (എംഒആർഡി) സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച്, സംസ്ഥാനങ്ങൾക്ക് പ്രത്യേകമായി എന്തെങ്കിലും പലിശ ധനസഹായ പദ്ധതിയുണ്ടെങ്കിൽ അവയെ കേന്ദ്രപദ്ധതിയുമായി ഏകോപിപ്പിക്കുന്നതാണ്.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?