<font face="mangal" size="3">ദീൻ ദയാൽ അന്ത്യോദയ യോജന - ദേശിയ നഗര ഉപജീവന മാർ& - ആർബിഐ - Reserve Bank of India
ദീൻ ദയാൽ അന്ത്യോദയ യോജന - ദേശിയ നഗര ഉപജീവന മാർഗ്ഗ മിഷൻ (ഡി.എ.വൈ - എൻ.യു.എൽ.എം)
RBI/2019-20/05 ജൂലൈ 1, 2019 ചെയർമാൻ & മാനേജിങ് ഡയറക്ടർ/ സി.ഇ.ഒ. മാഡം/ പ്രിയപ്പെട്ട സർ, ദീൻ ദയാൽ അന്ത്യോദയ യോജന - ദേശിയ നഗര ഉപജീവന മാർഗ്ഗ മിഷൻ (ഡി.എ.വൈ - എൻ.യു.എൽ.എം) ദീൻ ദയാൽ അന്ത്യോദയ പദ്ധതി - ദേശീയ നഗര ഉപജീവന മാർഗ്ഗ മിഷൻ സംബന്ധമായ ക്രോഡീകരിച്ച മാര്‍ഗ്ഗരേഖകളും നിര്‍ദ്ദേശങ്ങളും അടങ്ങിയ 2018 ഡിസംബർ 06 ലെ FIDD/GSSD/CO.BC.No.11/09.16.03/2018-19 നമ്പർ ആയി വാണിജ്യ ബാങ്കുകള്‍ക്ക് അയച്ചിട്ടുള്ള മാസ്റ്റർ സർക്കുലർ ദയവായി കാണുക. 2. ഈ വിഷയം സംബന്ധിച്ച് 2019 ജൂണ്‍ 30 വരെ റിസര്‍വ്വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ (അനുബന്ധത്തിൽ സൂചിപ്പിട്ടുള്ളവ) കൂടി ചേർത്ത് അനുയോജ്യമായ രീതിയിൽ പ്രസ്തുത മാസ്റ്റർ സർക്കുലർ പുതുക്കിയിരിക്കുകയാണ്. ഈ പുതുക്കിയ മുഖ്യ സർക്കുലർ ഭാരതീയ റിസർവ്വ് ബാങ്കിന്റെ വെബ് സൈറ്റായ www.rbi.org.in ൽ ചേർത്തിട്ടുണ്ട്. വിശ്വസ്തതയോടെ (സൊണാലി സെൻ ഗുപ്ത) |