<font face="mangal" size="3">ലഘു സമ്പാദ്യ പദ്ധതികളിൽ സ്‌പെസിഫൈഡ് ബാങ്കു& - ആർബിഐ - Reserve Bank of India
ലഘു സമ്പാദ്യ പദ്ധതികളിൽ സ്പെസിഫൈഡ് ബാങ്കുനോട്ടുക (എസ്ബിഎൻസ്) ളുടെ നിക്ഷേപം
RBI/2016-17/151 നവംബർ 23, 2016 പൊതുമേഖലാ ബാങ്കുകൾ / സ്വകാര്യമേഖലാ ബാങ്കുകൾ / വിദേശബാങ്കുകൾ / റീജിയണൽ റൂറൽ ബാങ്കുകൾ / അർബൻ സഹകരണ ബാങ്കുകൾ / സംസ്ഥാന സഹകരണ ബാങ്കുകൾ എന്നിവയുടെ ചെയർമാൻ / മാനേജിംഗ് ഡയറക്ടർ / ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. പ്രിയപ്പെട്ട സർ, ലഘു സമ്പാദ്യ പദ്ധതികളിൽ സ്പെസിഫൈഡ് ബാങ്കുനോട്ടുക (എസ്ബിഎൻസ്) ളുടെ നിക്ഷേപം. നിലവിലുള്ള ₹ 500, ₹ 1000 ബാങ്ക് നോട്ടുകളുടെ നിയമപരമായ വിനിമയ സാധുത പിൻവലിച്ചതുമായി ബന്ധപ്പെട്ട ഞങ്ങളുടെ 2016, നവംബർ 8-ലെ DCM (Plg) No. 1226/10.27.00/2016-17-ാം നമ്പർ സർക്കുലർ പരിഗണിക്കുക. 2. ലഘു സമ്പാദ്യ പദ്ധതികളിലെ നിക്ഷേപകർക്ക് ആ പദ്ധതികളിൽ എസ്ബിഎൻസ് നിക്ഷേപിക്കാൻ അനുവാദമില്ലെന്ന് കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചിരിക്കുന്നു. അതിനാൽ, ബാങ്കുകൾ ഇപ്പോൾ മുതൽ ലഘുസമ്പാദ്യപദ്ധതികളിലേയ്ക്ക്, എസ്ബിഎൻസ് സ്വീകരിക്കരുതെന്ന് അറിയിക്കുന്നു. 3. ഇത് കിട്ടിയ വിവരം അറിയിക്കുക. വിശ്വാസപൂർവ്വം, (പി. വിജയ കുമാർ) |