RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78483152

കള്ളനോട്ടു കണ്ടുപിടിക്കല്‍

RBI/2015-16/162
DCM (FNVD) No. 776 /16.01.05/2015-16

August 27, 2015

എല്ലാ ബാങ്കുകളുടെയും, മേലദ്ധ്യക്ഷന്മാര്‍ / മാനേജിംഗ് ഡയറക്ടര്‍ /
മുഖ്യ എക്‌സി. ഉദ്യോഗസ്ഥര്‍.
മാഡം/സര്‍

കള്ളനോട്ടു കണ്ടുപിടിക്കല്‍

കള്ളനോട്ടു കണ്ടുപിടിക്കുന്നതും അത് റിപ്പോര്‍ട്ട് ചെയ്യുന്നതും സംബന്ധിച്ച 2013 ജൂണ്‍ 27 -ലെ DCM (FNVD) No. 5840/16.01.05/2012-13 സര്‍ക്കുലര്‍ വായിക്കുക. കള്ളനോട്ട് കണ്ടുപിടിക്കുന്ന കാര്യക്രമം, സര്‍ക്കാരുമായി ചര്‍ച്ചചെയ്ത്, പുനഃ പരിശോധിച്ചതില്‍ റിപ്പോര്‍ട്ടിംഗും, റിക്കാര്‍ഡുകള്‍ സൂക്ഷിപ്പ്‌ മെച്ചപ്പെടുത്തുന്നതിനുവേണ്ടി ചില ഭേദഗതികള്‍ വരുത്തണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതനുസരിച്ച്, ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ താഴെ കൊടുക്കുന്നു.

2. കണ്ടുപിടിക്കല്‍

(i) ബാങ്ക് കൗണ്ടറില്‍ വച്ച്.

കൗണ്ടറില്‍ നല്കപ്പെടുന്ന ബാങ്ക് നോട്ടുകള്‍, അവയുടെ വിശ്വാസ്യത മെഷീനുകള്‍ വഴി പരിശോധിക്കുകയും കള്ളനോട്ടെന്നു ബോദ്ധ്യപ്പെട്ടാല്‍, 'കള്ളനോട്ട്' എന്ന് മുദ്രവച്ച് അനക്‌സ് I - ല്‍ പറഞ്ഞിട്ടുള്ളതു പോലെ കണ്ടുകെട്ടുകയും ചെയ്യണം. അങ്ങനെ ലഭിക്കുന്ന ഓരോ നോട്ടും ഒരു പ്രത്യെകാപ്രത്യേക രജിസ്റ്ററില്‍ ഒപ്പോടുകൂടി, രേഖപ്പെടുത്തണം.

(ii) ബാക്ക് ഓഫീസില്‍ / കറന്‍സി ചെസ്റ്റില്‍ മൊത്തമായി ലഭിക്കുന്നവ.

ബാക്ക് ഓഫീസിലും, കറന്‍സി ചെസ്റ്റുകളിലും നേരിട്ട് മൊത്തമായി ലഭിക്കുന്ന നോട്ടുകളെ സംബന്ധിച്ച് 2(i) ല്‍ പറഞ്ഞിരിക്കുന്ന രീതി അനുസരിക്കേണ്ടതാണ്.

3. ബാങ്ക് കൗണ്ടറിലോ, ട്രഷറിയിലോ ഒരു കള്ളനോട്ട് കണ്ടുപിടിക്കപ്പെട്ടാല്‍, മുകളില്‍ 2-ാം ഖണ്ഡികയില്‍ പറഞ്ഞതുപോലെ മുദ്രവയ്ക്കുകയും അതു ഹാജരാക്കിയ വ്യക്തിക്ക് അനക്‌സ് II - ല്‍ കൊടുത്തിട്ടുള്ള രൂപത്തില്‍ ഒരു രസീത് നല്‌കേണ്ടതുമാണ്. തുടര്‍ സീരിയല്‍ നംബരുകളുള്ള ഈ രസീതുകളില്‍ ക്യാഷ്യറും, നോട്ട് ഹാജരാക്കിയ ആളും ഒപ്പുവയ്‌ക്കേണ്ടതാണ്. ഈ വിവരമറിയിക്കുന്ന നോട്ടീസ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ശാഖകളിലും, ഓഫീസുകളിലും സ്പഷ്ടമായി പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഹാജരാക്കിയ ആള്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചാലും രസീത് നല്‍കേണ്ടതാണ്.

4. കൗണ്ടറുകളിലൂടെയോ, ബാക്ക്ഓഫീസ്/കറന്‍സി ചെസ്റ്റിലൂടെയോ ലഭിക്കുന്ന കള്ളനോട്ടുകള്‍ ഇടപാടുകാരുടെ അക്കൗണ്ടില്‍ വരവ് വച്ച് കൊടുക്കാന്‍പാടില്ല.

5. ബാങ്കുകളില്‍ കള്ളനോട്ടുകള്‍ കണ്ടുപിടിക്കുന്നതു സംബന്ധിച്ച നടപടികളില്‍ ഭേദഗതി ചെയ്തതിനാല്‍, നഷ്ടപരിഹാരം, കണ്ടുപിടിക്കാതെ വരുന്ന അവസരത്തിലുള്ള പിഴയീടാക്കല്‍ എന്നീ കാര്യങ്ങളില്‍ താഴെപ്പറയുന്ന മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.

5.i നഷ്ടപരിഹാരം

ബാങ്കുകളിലൂടെ ലഭിക്കുന്ന കള്ളനോട്ട് വിജിലന്‍സ് സെല്ലുകള്‍ വഴി, കള്ളനോട്ടുകളുടെ മൂല്യത്തിന്റെ 25% നഷ്ടപരിഹാരമായി നേടാമെന്ന രീതി പിന്‍വലിച്ചിരിക്കുന്നു.

5.ii പിഴയീടാക്കല്‍

താഴെപ്പറയുന്ന സന്ദര്‍ഭങ്ങളില്‍, കള്ളനോട്ടുകളുടെ മൂല്യത്തിന്റെ 100% പിഴയായി ചുമത്തപ്പെടുന്നതാണ്. മൂല്യത്തിന് തുല്യമായ തുക നഷ്ടമായും ഈടാക്കുന്നതാണ്.

a) ബാങ്കുകളില്‍ നിന്നും അയക്കുന്ന മുഷിഞ്ഞ നോട്ടുകള്‍ക്കിടയില്‍ നിന്നും കള്ളനോട്ടുകള്‍ കണ്ടുപിടിക്കപ്പെടുമ്പോള്‍.

b) റിസര്‍വ് ബാങ്കിന്റെ പരിശോധനയിലും, ആഡിറ്റു സമയത്തും കറന്‍സി ചെസ്റ്റുകളില്‍ നിന്നും, കള്ള നോട്ടുകള്‍ കണ്ടുപിടിക്കപ്പെടുമ്പോള്‍.

6.കള്ളനോട്ടുകള്‍ തിരിച്ചറിയുന്നതിന് വേണ്ടി, കറന്‍സി നോട്ടുകള്‍ കൗണ്ടറുകളില്‍ കൂടി കൊടുക്കുന്നതിനും ATM - കളില്‍ നിറയ്ക്കുന്നതിനും മുൻപ്‌ നടത്തേണ്ട പരിശോധന, പോലീസിനേയും മറ്റധികാരികളെയും അറിയിക്കുന്നത്, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് എന്നിവയെ സംബന്ധിച്ച് നല്കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് മാറ്റമില്ല.

7. ഈ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുന്നതാണ്.

വിശ്വാസപൂര്‍വ്വം

(ഉമാശങ്കര്‍)
പ്രിന്‍സിപ്പല്‍ ചീഫ് ജനറല്‍ മാനേജര്‍

Encl. മുകളില്‍ പറഞ്ഞിട്ടുള്ളവ.


അനക്‌സ് - I

കണ്ടുകെട്ടുമ്പോള്‍ പതിക്കേണ്ട മുദ്രയുടെ മാതൃക

5 സെ.മീ x 5 സെ.മീ. വലിപ്പത്തില്‍, ഒരേപോലെയുള്ളതും താഴെ കാണിച്ചിരിക്കുന്ന മുദ്രണമുള്ളതുമായ, സീൽ  ഉപയോഗിക്കേണ്ടതാണ്.

COUNTERFEIT BANKNOTE IMPOUNDED

ബാങ്ക് / ട്രഷറി / സബ്-ട്രഷറി.
ശാഖ
ഒപ്പ്
തീയതി


അനക്‌സ് - II

കള്ളനോട്ട് നല്കുന്ന ആള്‍ക്ക് നല്‌കേണ്ട രസീതിന്റെ മാതൃക.

പേര് : ബാങ്ക് / ട്രഷറി / സബ്-ട്രഷറി.
മേല്‍വിലാസം.

രസീതിന്റെ തുടര്‍നമ്പര്‍
തീയതി.

___________________________________________________(നല്കിയ ആളിന്റെ പേരും, മേല്‍വിലാസവും) - ല്‍ നിന്നും കിട്ടിയ, താഴെ വിവരിച്ചിരിക്കുന്ന നോട്ട് / നോട്ടുകള്‍, കള്ളനോട്ട് / കള്ളനോട്ടുകള്‍ എന്ന് കണ്ട് പിടിച്ചെടുക്കുകയും അപ്രകാരം മുദ്രവച്ചിരിക്കുകയും ചെയ്തിരിക്കുന്നു.

കള്ളനോട്ടെന്ന് കണ്ട നോട്ടിന്റെ നമ്പര്‍ ഗണം (ഡിനോമിനേഷന്‍) കള്ളനോട്ടെന്ന് തിരിച്ചറിഞ്ഞതെങ്ങനെ എന്ന്.
     

കള്ളനോട്ടുകളുടെ ആകെ എണ്ണം

(തന്നയാളിന്റെ ഒപ്പ്)

(കൗണ്ടര്‍ സ്റ്റാഫിന്റെ ഒപ്പ്‌)

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?