<font face="mangal" size="3px">ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിറ്റി) - പദ് - ആർബിഐ - Reserve Bank of India
ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിറ്റി) - പദ്ധതി - നടപ്പിലാക്കൽ
ആർ.ബി.ഐ/2019-20/40 ആഗസ്റ്റ് 13, 2019 ചെയർമാൻ / മാനേജിംഗ് ഡയറക്ടടർ / സി.ഇ.ഒമാർ മാഡം, സർ, ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിറ്റി) - പദ്ധതി - നടപ്പിലാക്കൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക്, സാമൂഹ്യക്ഷേമ ആനുകൂല്യങ്ങൾ നേരിട്ടു വരവുവയ്ക്കുന്നതിന് ആധാർ ഉപയോഗിക്കുന്ന തിനെ കുറിച്ചുള്ള 10.5.2013 ലെ സർക്കുലർ ആർ.പി.സി.ഡി. സിഒ. എൽബിഎസ്.ബി സി.നം.75/O2.01.001/2012-13ഉം 9.7.2013 ലെ സർക്കുലർ നമ്പർ ആർ.പി.സി.ഡി. സി ഒ. എൽബിഎസ്.ബിസി.നം.11/02.01.001/2013-14 ഉം പരിശോധിക്കുക 2. ഈ സന്ദർഭത്തിൽ, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം നേരിട്ട് വരവു വയ്ക്കുന്നതിനായി (ഡി.ബി.റ്റി) ബാങ്ക് അക്കൗണ്ടു കൾ ആരംഭിക്കുന്നതും, അതിലോ, നിലവിലുള്ള അക്കൗണ്ടിലോ ആധാർ നമ്പർ ചേർക്കുന്നതും മാസ്റ്റർ നിർദ്ദേശം - ഇടപാടുകാരെ അറിയുക (കെ വൈ സി) നിർദ്ദേശം 2016 (2019 മേയ് 29 ന് പുതുക്കിയത്) ന്റെ 16-ാം വകുപ്പ് അനുസരിച്ചും പണം വെളുപ്പിക്കൽ തടയൽ (പി.എം.എൽ) ചട്ടങ്ങൾ അനുസരിച്ചും ആണെന്ന് ഉറപ്പു വരുത്തുണമെന്ന് ബാങ്കുകളോട് നിർദ്ദേശിക്കുന്നു. 3. മേൽ സൂചിപ്പിച്ച മാർഗനിർദ്ദേശങ്ങൾ "ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫഫർ (ഡി. ബി.ടി) പദ്ധതി - ബാങ്ക് അക്കൗണ്ടുകളിൽ ആധാർ ബന്ധിപ്പിക്കൽ - വിശദീകരണം" സംബന്ധിച്ച് 14.1.2016 ലെ സർക്കുലർ നമ്പർ എഫ്.ഐ.ഡി.ഡി.സി ഒ. എൽ ബി എസ് ബി.സി നം.17/02.01.001/2015-16 നെ അപ്രസക്തമാക്കുന്നു. വിശ്വസ്തതയോടെ, (ഗൗതം പ്രസാദ് ബോറ) |