RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S1

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78512578

മഹാരാഷ്ട്രയിലെ പൂനെയിലെ റുപീ കോ-ഓപ്പറേറ്റീവ് ബാങ്ക്
ലിമിറ്റഡിന് നൽകിയ മാർഗനിർദ്ദേശങ്ങൾ - കാലാവധി നീട്ടുന്നു

ആഗസ്റ്റ് 31, 2020

മഹാരാഷ്ട്രയിലെ പൂനെയിലെ റുപീ കോ-ഓപ്പറേറ്റീവ് ബാങ്ക്
ലിമിറ്റഡിന് നൽകിയ മാർഗനിർദ്ദേശങ്ങൾ - കാലാവധി നീട്ടുന്നു

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (2013 ഫെബ്രുവരി 21 ലെ യുബിഡി. സി ഒ. ബി.എസ്.ഡി - ഐ/ഡി-28/12.22.218/2012-13 കാണുക) പൂനെ റുപീ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിനെ 2013 ഫെബ്രുവരി 22 ന് ബിസിനസ്സ് അവസാനിച്ചതുമുതൽ പ്രത്യേക മാർഗനിർദ്ദേശത്തിൽ കീഴിലാക്കി യിരുന്നു. പ്രസ്തുത നിർദ്ദേശങ്ങളുടെ കാലാവധി കാലാകാലങ്ങളിൽ നീട്ടി നൽകുകയും, അവസാനത്തേത് 2020 ഓഗസ്റ്റ് 31 വരെ യുള്ളതുമായിരുന്നു.

2. പൊതു ജനങ്ങളെ അറിയിക്കുന്നതെന്തെന്നാൽ, 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 35 എയിലെ ഉപവകുപ്പ് (1) പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് 2020 ഓഗസ്റ്റ് 25 ലെ ഡിഒആർ. എഐഡി/ഡി-15/12.22.218/2020-21 മാർഗനിർദ്ദേശപ്രകാരം 2020 നവംബർ 30 വരെ അവലോകനത്തിന് വിധേയമായി നീട്ടി നൽകിയിരിക്കുന്നു.

3. ഉത്തരവിന്റെ കാലാവധി നീട്ടിയകാര്യം അറിയിക്കുന്ന മേൽപ്പറഞ്ഞ നിർദ്ദേശത്തിന്റെ ഒരു പകർപ്പ് പൊതുജനങ്ങളുടെ പരിശോധനയ്ക്കായി ബാങ്കിന്റെ പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്.

4. റിസർവ് ബാങ്ക് മേൽപ്പറഞ്ഞ കാലാവധി നീട്ടിനൽകൽ / അല്ലെങ്കിൽ നിർദ്ദേശത്തിൽ പരിഷ്ക്കരണം വരുത്തിയെന്നു കരുതി റിസർവ് ബാങ്കിന് പ്രസ്തുത ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയിൽ സംതൃപ്തിയുണ്ടെന്ന് കരുതാൻ പാടില്ല.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പത്രക്കുറിപ്പ്: 2020-2021/257

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?