<font face="mangal" size="3">ശിവാജി റാവു ഭോസ്ലെ സഹകാരി ബാങ്ക് Ltd., (പുണെ, മഹാര! - ആർബിഐ - Reserve Bank of India
ശിവാജി റാവു ഭോസ്ലെ സഹകാരി ബാങ്ക് Ltd., (പുണെ, മഹാരാഷ്ട്ര)നു വേണ്ടി പുറപ്പെടുവിച്ച ഡയറക്ഷൻസ്- കാലാവധി ദീർഘിപ്പിച്ചിരിക്കുന്നു
ഒക്ടോബർ 25, 2019 ശിവാജി റാവു ഭോസ്ലെ സഹകാരി ബാങ്ക് Ltd., (പുണെ, മഹാരാഷ്ട്ര)നു വേണ്ടി മെയ് 03, 2019 ന് പുറപ്പെടുവിച്ച ഡയറക്ടീവ് പ്രകാരം ശിവാജി റാവു ഭോസ്ലെ സഹകാരിബാങ്കിനെ (പുണെ, മഹാരാഷ്ട്ര) ഭാരതീയ റിസര്‍വ് ബാങ്ക് മെയ് 04, 2019 ലെ ഇടപാടുകൾ അവസാനിക്കുന്ന സമയം മുതൽ ഡയറക്ഷനു കീഴില്‍ കൊണ്ടുവന്നിരുന്നു. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A(1), 56 വകുപ്പ് പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ശിവാജി റാവു ഭോസ്ലെ സഹകാരി ബാങ്കിന് വേണ്ടി പുറപ്പെടുവിച്ച മുകളിൽ പറഞ്ഞ ഡയറക്റ്റീവ്, ഒക്ടോബർ 18, 2019 ലെ ഡയറക്റ്റീവ് പ്രകാരം മെയ് 04, 2020 വരെ, പുനരവലോകനത്തിനു വിധേയമായി വീണ്ടും ദീർഘിപ്പിച്ചിരിക്കുന്ന വിവരം പൊതുജനങ്ങളെ അറിയിക്കുന്നു. കാലാവധി ദീർഘിപ്പിച്ചു കൊണ്ടുള്ള ഡയറക്ടീവിന്റെ ഒരു പകർപ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്ക് പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. ഭാരതീയ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ഡയറക്ഷനില് മാറ്റം വരുത്തിയത് ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയുടെ കാര്യമായ മെച്ചപ്പെടലായി റിസര്‍വ് ബാങ്ക് കരുതുന്നു എന്ന് വ്യാഖ്യാനിക്കപ്പെടേണ്ടതില്ല. (യോഗേഷ് ദയാൽ) പത്രപ്രസ്താവന: 2019-2020/1029 |