RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78498811

ശിവം സഹകാരി ബാങ്ക് ലിമിറ്റഡ്, ഇച്ചാൽ കരഞ്ചി, കൊൽഹാപൂർ ജില്ല, മഹാരാഷ്ട്ര യ്ക്ക് നൽകിയ ആജ്ഞാപനങ്ങൾ - കാലാവധി ദീർഘിപ്പിക്കൽ

നവംബർ 15, 2018

ശിവം സഹകാരി ബാങ്ക് ലിമിറ്റഡ്, ഇച്ചാൽ കരഞ്ചി, കൊൽഹാപൂർ ജില്ല, മഹാരാഷ്ട്ര യ്ക്ക് നൽകിയ ആജ്ഞാപനങ്ങൾ - കാലാവധി ദീർഘിപ്പിക്കൽ

ദി ശിവം സഹകാരി ബാങ്ക് ലിമിറ്റഡ്, ഇച്ചാൽകരഞ്ചി കൊൽഹാപൂർ ജില്ല, മഹാരാഷ്ട്ര യെ 2018 മെയ് 19ലെ ബിസിനസ് സമയം അവസാനിച്ചത് മുതൽക്ക് ഭാരതീയ റിസർവ് ബാങ്ക് (2018 മെയ് 18ലെ ഉത്തരവ് ഡിസിബിഎസ്.സിഒ.ബിഎസ് ഡി-1/ഡി-6/12.22.351/2017-18 മുഖേന) ആജ്ഞാപനങ്ങൾക്ക് വിധേയമാക്കിയിരുന്നു.

ബാങ്കിങ് റഗുലേഷൻ ആക്ട്, 1949ലെ സെക്ഷൻ 56 നോടൊപ്പം ചേർത്ത് വായിക്കേണ്ട ആക്ടിലെ സെക്ഷൻ 35 എയുടെ സബ് സെക്ഷൻ (1) പ്രകാരം തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ പ്രയോഗിച്ചുകൊണ്ട്, 2018 നവംബർ 12 ന് പുറപ്പെടുവിച്ച മേൽപ്പറഞ്ഞ ഉത്തരവ്, ഡിസിബിആർ.സിഒ.എഐഡി/ഡി-19/12.22 .351/2018-19 പ്രകാരം, 2019 മെയ് 19 വരെയുള്ള ആറ് മാസക്കാലത്തേക്ക് കൂടി പ്രാബല്യത്തിലിരിക്കുന്നതാണെന്ന വിവരം ഭാരതീയ റിസർവ് ബാങ്ക് പൊതു ജനങ്ങളുടെ അറിവിലേയ്ക്കായി ഇതിനാൽ പരസ്യപ്പെടുത്തുന്നു.

മുകളിൽ പരാമർശിച്ചിരിക്കുന്ന കാലാവധി ദീർഘിപ്പിക്കൽ പരസ്യപ്പെടുത്തിക്കൊണ്ട് 2018 നവംബർ 12ന് പുറപ്പെടുവിച്ച ഉത്തരവിന്റെ ഒരു പകർപ്പ് പൊതു ജനങ്ങളുടെ പരിശോധനയ്ക്കായി ബാങ്ക് പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്.

ആജ്ഞാപനങ്ങളുടെ മുകളിൽപ്പറഞ്ഞ ദീർഘിപ്പിക്കൽ/പരിഷ്‌ക്കരണം, ബാങ്കി ന്റെ ധനകാര്യസ്ഥിതിയിലെ യഥാർത്ഥത്തിലുള്ള പുരോഗതിയെക്കുറിച്ച് ഭാരതീയ റിസർവ് ബാങ്കിന് ബോധ്യം വന്നിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ഒന്നായി പ്രകൃത്യാ വ്യാഖ്യാനിക്കാൻ പാടുള്ളതല്ല.

അജിത് പ്രസാദ്
അസിസ്റ്റന്റ് അഡ്വൈസർ

പ്രസ്സ് റിലീസ്: 2018-2019/1127

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?