<font face="mangal" size="3">മഹാരാഷ്ട്ര കോലാപ്പൂർ ജില്ലയിലെ ഇച്ചലക്കരൻ& - ആർബിഐ - Reserve Bank of India
മഹാരാഷ്ട്ര കോലാപ്പൂർ ജില്ലയിലെ ഇച്ചലക്കരൻജി ജില്ലയിലുള്ള ശിവം സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെയുള്ള നിയന്ത്രണ നിർദ്ദേശങ്ങളുടെ കാലാവധി ദീർഘിപ്പിച്ചു
മേയ് 20, 2019 മഹാരാഷ്ട്ര കോലാപ്പൂർ ജില്ലയിലെ ഇച്ചലക്കരൻജി ജില്ലയിലുള്ള റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, 2018 മേയ് 18-ലെ ഉത്തരവിലൂടെ മഹാരാഷ്ട്ര കോലാപ്പൂർ ജില്ലയിലെ ഇച്ചലക്കരൻ ജിയിലുള്ള ശിവം സഹകാരിബാങ്ക് ലിമിറ്റഡിനെ 2018 മേയ് 19-ന് ബിസിനസ്സ് സമയം അവസാനിച്ചതുമുതൽ നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35A, സബ് സെക്ഷൾ (1) ഒപ്പം സെക്ഷൻ 56 എന്നിവപ്രകാരം റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം പ്രയോഗിച്ച്, പൊതുജനങ്ങളുടെ അറിവിലേക്ക് പ്രഖ്യാപിക്കുന്ന തെന്തെന്നാൽ, 2019 മേയ് 13-ന് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, മുകളിൽ പറഞ്ഞിരിക്കുന്ന ബാങ്കിനെതിരെയുള്ള നിയന്ത്രണനിർദ്ദേശങ്ങൾ 2019 ആഗസ്റ്റ് 19 വരെ മൂന്നുമാസത്തേക്കുകൂടി പ്രാബല്യത്തിലുണ്ടായിരിക്കും എന്നാണ്. നിർദ്ദേശങ്ങളുടെ കാലാവധി നീട്ടൽ പ്രഖ്യാപിക്കുന്ന മുകളിൽ പറഞ്ഞിട്ടുള്ള ഉത്തരവിന്‍റെ കോപ്പി, പൊതുജനങ്ങൾ വായിച്ചറിയുവാൻവേണ്ടി ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മുകളിൽ പറഞ്ഞിട്ടുള്ള ദീർഘിപ്പിക്കലും, ഭേദഗതിയും കണക്കിലെടുത്ത്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യക്ക് ബാങ്കിന്‍റെ സാമ്പത്തികസ്ഥിതി സംബന്ധമായി തൃപ്തിയുണ്ടെന്നു കരുതുന്നതായി അർത്ഥമാക്കേണ്ടതില്ല. എൻ. ഷൺമുഗറാം പ്രസ്സ് റിലീസ് 2018-2019/2718 |