<font face="mangal" size="3">ശിവം സഹകാരി ബാങ്ക് ലിമിറ്റഡ്, ഇച്ചൽ കരഞ്ജി, ക - ആർബിഐ - Reserve Bank of India
ശിവം സഹകാരി ബാങ്ക് ലിമിറ്റഡ്, ഇച്ചൽ കരഞ്ജി, കൊൽഹാപ്പൂർ ജില്ല, മഹാരാഷ്ട്ര - ഡയറക്ഷന്റെ കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്നു
ഒക്ടോബർ 17, 2019 ശിവം സഹകാരി ബാങ്ക് ലിമിറ്റഡ്, ഇച്ചൽ കരഞ്ജി, കൊൽഹാപ്പൂർ ജില്ല, 2018 മെയ് 18 ന് പുറപ്പെടുവിച്ച ഡയറക്ടീവ് DCBS.CO.BSD-I/D-6/12.22.351/2017-18 പ്രകാരം ശിവം സഹകാരി ബാങ്കിനെ (ഇച്ചൽ കരഞ്ജി, കൊൽഹാപ്പൂർ ജില്ല, മഹാരാഷ്ട്ര) 2018 മെയ് 19ലെ ഇടപാടുകൾ അവസാനിക്കുന്ന സമയം മുതൽ ഭാരതീയ റിസര്‍വ് ബാങ്ക് ഡയറക്ഷനു കീഴില്‍ കൊണ്ടുവന്നിരുന്നു. 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം, 35A (1), 56 എന്നീ വകുപ്പുകൾ പ്രകാരം റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ച് മുകളിൽ സൂചിപ്പിച്ച ഡയറക്ഷൻ ഒക്ടോബർ 15, 2019 ലെ ഡയറക്റ്റീവ് DCBR.CO.AID/D-29/12.22.351/2019-20 പ്രകാരം നവംബർ 30, 2019 വരെ പുനരവലോകനത്തിനു വിധേയമായി ദീർഘിപ്പിച്ചിരിക്കുന്ന വിവരം പൊതുജന ശ്രദ്ധയ്ക്കായി പ്രസിദ്ധപ്പെടുത്തുന്നു. കാലാവധി ദീർഘിപ്പിച്ച കാര്യം വിജ്ഞാപനം ചെയ്യുന്ന ഡയറക്ഷന്റെ ഒരു പകര്‍പ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്ക് പരിസരത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മുകളിൽ സൂചിപ്പിച്ച കാലാവധി ദീർഘിപ്പിച്ച റിസർവ് ബാങ്കിന്റെ നടപടി കാരണം ബാങ്കിന്റെ സാമ്പത്തിക നിലയിൽ റിസർവ് ബാങ്ക് തൃപ്തരായി എന്ന് കരുതരുത് (യോഗേഷ് ദയാൽ) പത്രപ്രസ്താവന : 2019-2020/976 |