RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78521016

ശിവം സഹകാരി ബാങ്ക് ലിമിറ്റഡ്, ഇച്ചാല്‍ കരഞ്ജി, കോലാപ്പൂര്‍ ജില്ല, മഹാരാഷ്ട്ര-യ്ക്ക് നല്‍കിയിരുന്ന ആജ്ഞാപനങ്ങള്‍ - കാലാവധി നീട്ടല്‍

ജനുവരി 31, 2020

ശിവം സഹകാരി ബാങ്ക് ലിമിറ്റഡ്, ഇച്ചാല്‍ കരഞ്ജി, കോലാപ്പൂര്‍ ജില്ല,
മഹാരാഷ്ട്ര-യ്ക്ക് നല്‍കിയിരുന്ന ആജ്ഞാപനങ്ങള്‍ - കാലാവധി നീട്ടല്‍

ഭാരതീയ റിസര്‍വ് ബാങ്ക് (2018 മെയ് 18-ാം തീയതിയിലെ ആജ്ഞാപനം ഡിസിബിഎസ്.സിഒ.ബിഎസ്ഡി-1/ഡി-6/12.22.351/2017-18 പ്രകാരം) ശിവം സഹകാരി ബാങ്ക് ലിമിറ്റഡ്, ഇച്ചാല്‍കരഞ്ജി, കോലാപ്പൂര്‍ ജില്ല, മഹാരാഷ്ട്ര-യെ 2018 മെയ് 19ന് ബിസിനസ് സമയം അവസാനിച്ചത് മുതല്‍ക്ക് ആജ്ഞാപനങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു.

2. ബാങ്കിങ് റഹുലേഷന്‍ ആക്ട്, 1949 - ലെ സെക്ഷന്‍ 56-നോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട സെക്ഷന്‍ 35 എയുടെ സബ്‌സെക്ഷന്‍ (1) പ്രകാരം തന്നില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ വിനിയോഗിച്ചുകൊണ്ട് ഭാരതീയ റിസര്‍വ് ബാങ്ക് മേല്‍പ്പറഞ്ഞ ആജ്ഞാപനം, 2020 ജനുവരി 29-ാം തീയതിയിലെ ആജ്ഞാപനം ഡിഒആര്‍, സിഒ.എഐഡി/ഡി-50/12.22.351/2019-20 പ്രകാരം, പുനരവലോകനത്തിന് വിധേയമായി, 2020 മാര്‍ച്ച് 31 വരേയ്ക്കും ബാധകമായിരിക്കുമെന്ന വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാല്‍ പരസ്യപ്പെടുത്തുന്നു.

3. ദീര്‍ഘിപ്പിച്ച കാലാവധി പരസ്യപ്പെടുത്തിക്കൊണ്ടുള്ള മേല്‍പ്പറഞ്ഞ ആജ്ഞാപനത്തിന്റെ ഒരു പകര്‍പ്പ് ബാങ്ക് കെട്ടിടത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

4. മേല്‍പ്പറഞ്ഞ വിധം കാലാവധി ദീര്‍ഘിപ്പിച്ചതിനെയോ ഭേദഗതി ചെയ്തതിനെയോ, പ്രസ്തുത ബാങ്കിന്റെ ധനകാര്യസ്ഥിതിയെക്കുറിച്ച് ഭാരതീയ റിസര്‍വ് ബാങ്ക് തൃപ്തരാണെന്നതിന്റെ സൂചനയായി പ്രകൃത്യാ വ്യാഖ്യാനിക്കാന്‍ പാടുള്ളതല്ല.

(യോഗേഷ് ദയാല്‍) 
ചീഫ് ജനറല്‍ മാനേജര്‍

പ്രസ് റിലീസ് : 2019-2020/1852

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?