RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
ODC_S2

Notification Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78509649

1949 ലെ ബാങ്കിംഗ് റഗുലേഷൻ നിയമം 35 എ (എഎസിഎസ്) അനുസരിച്ചുള്ള മാർഗ്ഗനിർദ്ദേശം - മഹാരാഷ്ട്ര കൊൽഹാപൂർ ജില്ലയിലെ ഇച്ചാൽകരഞ്ചി ശിവം സഹകാരി ബാങ്ക് ലിമിറ്റഡ്

2020 മേയ് 27

1949 ലെ ബാങ്കിംഗ് റഗുലേഷൻ നിയമം 35 എ (എഎസിഎസ്) അനുസരിച്ചുള്ള മാർഗ്ഗനിർദ്ദേശം - മഹാരാഷ്ട്ര കൊൽഹാപൂർ ജില്ലയിലെ ഇച്ചാൽകരഞ്ചി ശിവം സഹകാരി ബാങ്ക് ലിമിറ്റഡ്

ഭാരതീയ റിസർവ് ബാങ്ക് (2018 മേയ് 18 ലെ ഡിസിബിഎസ്. സിഒ.ബിഎസ്ഡി - ഐ / ഡി - 6/12.22.351/2017 - 18 ഉത്തരവുപ്രകാരം) മഹാരാഷ്ട്ര കൊൽഹാപൂർ ജില്ലയിലെ ഇച്ചാൽകരഞ്ചി ശിവം സഹകാരി ബാങ്ക് ലിമിറ്റഡിനെ 2018 മേയ് 19 ലെ പ്രവർത്തനം അവസാനിച്ചതുമുതൽ പ്രത്യേക മാർഗനിർദ്ദേശത്തിൻ കീഴിൽ ആക്കിയിരുന്നു.

2. ഈ നോട്ടിഫിക്കേഷനിലൂടെ പൊതുജനങ്ങളെ അറിയിക്കുന്ന തെന്തെന്നാൽ 2020 മേയ് 21 ലെ ഡിഒആർ.സിഒ.എഐഡി / ഡി - 81/12.22.351/2019-20 ഉത്തരവു പ്രകാരം, ഭാരതീയറിസർവ് ബാങ്കിന് 1949 ലെ ബാങ്കിംഗ് റഗുലേഷൻ നിയമം സെക്ഷൻ 35 എ, സബ് സെക്ഷൻ (1) പ്രകാരവും, അതിനോടൊപ്പം സെക്ഷൻ 56 പ്രകാരവും ലഭിച്ചിട്ടുള്ള അധികാരമനുസരിച്ച് മേൽസൂചിപ്പിച്ച മാർഗനിർദ്ദേശത്തിന്റെ കാലാവധി പുന: പരിശോധനയ്ക്കുവിധേയമായി 2020 ജൂലൈ 31 വരെ നീട്ടിയിരിക്കുന്നു.

3. കാലാവധി നീട്ടിനൽകിയ പ്രസ്തുത മാർഗനിർദ്ദേശത്തിന്റെ പകർപ്പ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ബാങ്ക് പരിസരത്ത് പതിച്ചിട്ടുണ്ട്.

4. മേൽ സൂചിപ്പിച്ച കാലാവധി നീട്ടിനൽകൽ / പുതുക്കൽ നിർദേശം നൽകിയെന്നു കരുതി ഭാരതീയ റിസർവ് ബാങ്ക് പ്രസ്തുത ബാങ്കിന്റെ ധനസ്ഥിതിയിൽ സംതൃപ്തരാണ്ടെന്ന് കരുതാൻ പാടുള്ളതല്ല.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2019-2020/2405

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?