<font face="mangal" size="3">1949-ലെ ബാങ്കിംഗ് റഗുലേഷന്‍ ആക്ട്, (എഎസിഎസ്) സെക്ഷ - ആർബിഐ - Reserve Bank of India
1949-ലെ ബാങ്കിംഗ് റഗുലേഷന് ആക്ട്, (എഎസിഎസ്) സെക്ഷന് 35A പ്രകാരം ജാണ്പൂ (ഉത്തര്പ്രദേശ്) റിലെ ഗോമതി നാഗരിയ സഹകാരി ബാങ്ക് ലിമിറ്റഡിനുമേല് ചുമത്തിയ നിയന്ത്രണ നിര്ദ്ദേശങ്ങളുടെ കാലാവധി നീട്ടിയിരിക്കുന്നു
നവംബര് 5, 2018 1949-ലെ ബാങ്കിംഗ് റഗുലേഷന് ആക്ട്, (എഎസിഎസ്) സെക്ഷന് 35A പ്രകാരം ജാണ്പൂ റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ, (ആര്ബിഐ) ജാണ്പൂറി (ഉത്തര്പ്രദേശ്) ലെ ഗോമതി നാഗരിയ സഹകാരി ബാങ്ക് ലിമിറ്റഡിനുമേല് ചുമത്തിയിരുന്ന നിയന്ത്രണ നിര്ദ്ദേശങ്ങള്, പുനരവലോകനത്തിനുവിധേയമായി, 2018 നവംബര് 11 മുതല് 2019 മെയ് 10 വരെ ആറുമാസക്കാലത്തേക്കുകൂടി ദീര്ഘിപ്പിച്ചിരിക്കുന്നു. 1949-ലെ ബാങ്കിംഗ് റഗുലേഷന് ആക്ട്, സെക്ഷന് 35എ (എഎസിഎസ്) പ്രകാരം, 2017 ജൂലൈ 03-ലെ ഉത്തരവനുസരിച്ച്, ബാങ്ക് 2017 ജൂലൈ 10-ന് ബിസിനസ് അവസാ നിപ്പിച്ച സമയം മുതല് നിയന്ത്രണ നിര്ദ്ദേശങ്ങള്ക്ക് വിധേയമായിരുന്നു. 2018 ഒക്ടോബര് 30-ന് ആര്.ബി.ഐ. പുറപ്പെടുവിച്ച ഉത്തരവിന്പ്രകാരം, മുകളില് പറഞ്ഞിട്ടുള്ള നിയന്ത്രണ നിര്ദ്ദേശങ്ങള് ഭേദഗതിചെയ്യുകയോ, അതിന്റെ കാലാവധി ദീര്ഘിപ്പിക്കുകയോ, ചെയ്തിട്ടുണ്ട്. 2018 ഒക്ടോബര് 30-ന് പുറപ്പെടുവിച്ച ഉത്തരവിന്പ്രകാരം, ഏറ്റവും ഒടുവില് 2018 നവംബര് 10 വരെ ദീര്ഘിപ്പിച്ചിരുന്ന നിര്ദ്ദേശങ്ങളുടെ കാലാവധി, 2018 നവംബര് 11 മുതല് 2019 മെയ് 10 വരെ, പുനരവലോകനത്തിനു വിധേയമായി. ആറുമാസത്തേക്കുകൂടി ദീര്ഘിപ്പിച്ചു. പൊതുജനങ്ങള് വായിച്ചറിയുവാന്വേണ്ടി, 2018 ഒക്ടോബര് 30-ലെ ഉത്തരവിന്റെ ഒരു കോപ്പി ബാങ്കിന്റെ മന്ദിരത്തില് പ്രദര്ശിപ്പിച്ചിട്ടുണ്ട്. റിസര്വ്ബാങ്ക് നിയന്ത്രണ നിര്ദ്ദേശങ്ങളുടെ കാലാവധി ദീര്ഘിപ്പിച്ചു നല്കി എന്നതിനാല് ബാങ്കിന്റെ സാമ്പത്തികനിലയില് എന്തെങ്കിലും പുരോഗതിയോ ക്ഷയമോ ഉണ്ടായിട്ടുണ്ടെന്നു കരുതേണ്ടതില്ല. സാഹചര്യങ്ങളനുസരിച്ച് റിസര്വ്ബാ ങ്ക് നിയന്ത്രണ നിര്ദ്ദേശങ്ങളില് ഭേദഗതി വരുത്തുന്നത് പരിഗണിക്കുന്നതായിരിക്കും. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/1050 |