<font face="mangal" size="3">ബാങ്കിംഗ് റഗുലേഷൻ നിയമം 1949 35 എ, വകുപ്പുപ്രകാരം ! - ആർബിഐ - Reserve Bank of India
ബാങ്കിംഗ് റഗുലേഷൻ നിയമം 1949 35 എ, വകുപ്പുപ്രകാരം യൂത്ത് ഡവലപ്മെൻറ് സഹകരണ ബാങ്ക് ലിമിറ്റഡ്, കൊൽഹാപൂർ, മഹാരാഷ്ട്രയ്ക്കു നൽകുന്ന മാർഗനിർദ്ദേശം
2020 ജൂലൈ, 1 ബാങ്കിംഗ് റഗുലേഷൻ നിയമം 1949 35 എ, വകുപ്പുപ്രകാരം യൂത്ത് ഡവലപ്മെൻറ് സഹകരണ ബാങ്ക് ലിമിറ്റഡ്, കൊൽഹാപൂർ, മഹാരാഷ്ട്രയ്ക്കു നൽകുന്ന മാർഗനിർദ്ദേശം യൂത്ത് ഡവലപ്മെൻറ് സഹകരണ ബാങ്ക് ലിമിററഡ് 2019 ജനുവരി 04 ലെ ഡിസിബിഎസ്.സിഒ.ബിഎസ്.ഡി-ഐ/ഡി–06/12.22.311/2018-19 പ്രകാരം 2019 ജനുവരി 05 ലെ പ്രവർത്തനസമയത്തിനു ശേഷം ഭാരതീയ റിസർവ് ബാങ്കിന്റെ പ്രത്യേക മാർഗനിർദ്ദേശത്തിൻ കീഴിലാക്കിയിരുന്നു. മേൽ സൂചിപ്പിച്ച മാർഗനിർദ്ദേശത്തിന്റെ കാലാവധി കാലാകാലങ്ങളിൽ നീട്ടി നൽകിയിരുന്നു. ഒടുവിലത്തേത് 2020 ജനുവരി 1 ലെ ഉത്തരവ് നമ്പർ ഡിഒആർ. സിഒ.എഐഡി നം.ഡി.-46/12.22.311/2019-20 ൻറെ കാലാവധി 2020 ജൂലൈ 5 വരെയായിരുന്നു. 2. ഈ നോട്ടിഫിക്കേഷനിലൂടെ പൊതുജനങ്ങളെ അറിയിക്കുന്ന തെന്തെന്നാൽ ഭാരതീയറിസർവ് ബാങ്കിന് 1949 ലെ ബാങ്കിംഗ് റഗുലേഷൻ നിയമം (സഹകരണ സംഘങ്ങൾക്കു ബാധകമായത്) സെക്ഷൻ 35 എ, സബ് സെക്ഷൻ (1) പ്രകാരവും, അതിനോടൊപ്പം സെക്ഷൻ 56 പ്രകാരവും ലഭിച്ചിട്ടുള്ള അധികാരമനുസരിച്ച് 2019 ജനുവരി 04 ലെ ഉത്തരവ് നമ്പർ ഡിസിബിഎസ്.സിഒ.ബിഎസ്.ഡി-ഐ/ഡി–6/12.22.311/2018-19 പ്രകാരം യൂത്ത് ഡവലപ്മെൻറ് സഹകരണ ബാങ്ക്, മുംബയ്ക്ക് നൽകിയിട്ടു ള്ളതും, കാലാകാലങ്ങളിൽ കാലാവധി നീട്ടിനൽകിയിട്ടുള്ളതും, ഒടുവിൽ 2020 ജൂലൈ 5 വരെ കാലാവധി നീട്ടിയതുമായ മാർഗനിർദ്ദേശത്തിന്റെ കാലാവധി 2020 ജൂൺ 29 ലെ ഡിഒആർ.സിഒ.എഐഡി നം.ഡി.-93/12.22.311/2019-20 ഉത്തരവു പ്രകാരം, പുന: പരിശോധനയ്ക്കുവിധേയമായി 2020 ജൂലൈ 6 മുതൽ 2021 ജനുവരി 5 വരെ 6 മാസത്തേയ്ക്കു കൂടി നീട്ടിയിരിക്കുന്നു. മേൽ സൂചിപ്പിച്ച മാർഗനിർദ്ദേശത്തിലെ മറ്റു നിബന്ധന കൾ മാറ്റമില്ലാതെ തുടരും. 3. കാലാവധി നീട്ടിനൽകിയ 2020 ജൂൺ 29 ലെ മാർഗനിർദ്ദേശത്തിന്റെ പകർപ്പ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ബാങ്ക് പരിസരത്ത് പതിച്ചിട്ടുണ്ട്. 4. മേൽ സൂചിപ്പിച്ച കാലാവധി നീട്ടിനൽകൽ / പുതുക്കൽ നിർദേശം നൽകിയെന്നു കരുതി ഭാരതീയ റിസർവ് ബാങ്ക് പ്രസ്തുത ബാങ്കിന്റെ ധനസ്ഥിതിയിൽ സംതൃപ്തരാണെന്ന് കരുതാൻ പാടുള്ളതല്ല. (യോഗേഷ് ദയാൽ) പത്ര പ്രസ്താവന: 2020-2021/4 |