RbiSearchHeader

Press escape key to go back

Past Searches

Theme
Theme
Text Size
Text Size
S2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78519801

1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A, 56 എന്നീ വകുപ്പുകൾ പ്രകാരമുള്ള ഡയറക്ഷൻ - സികർ അർബൻ കോ -ഓപ്പറേറ്റീവ് ബാങ്ക് Ltd, സികർ, രാജസ്ഥാൻ

നവംബർ 08, 2019

1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക്
ബാധകമായത്) 35A, 56 എന്നീ വകുപ്പുകൾ പ്രകാരമുള്ള ഡയറക്ഷൻ - സികർ
അർബൻ കോ -ഓപ്പറേറ്റീവ് ബാങ്ക് Ltd, സികർ, രാജസ്ഥാൻ

ഒക്ടോബർ 26, 2018 ലെ ഡയറക്റ്റീവ് പ്രകാരം സികർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന് മേൽ നവംബർ 09, 2018. ലെ ഇടപാടുകൾ അവസാനിക്കുന്ന സമയം മുതൽ പുനരവലോകനത്തിനു വിധേയമായി ഡയറക്ഷൻ പുറപ്പെടുവിച്ചിരുന്നു. ഡയറക്റ്റീവ്‌സിൽ കൂടി കാലാകാലങ്ങളിൽ ഡയറക്ഷന്റെ കാലാവധി ദീർഘിപ്പിക്കുകയും അവസാനമായി മെയ് 2, 2019 ലെ ഡയറക്റ്റീവ് പ്രകാരം പുനരവലോകനത്തിനു വിധേയമായി നവംബർ 9, 2019 വരെയുള്ള ആറു മാസ കാലയളവിലേക്ക് കൂടി ഡയറക്ഷന്റെ കാലാവധി ദീർഘിപ്പിച്ചിരുന്നു.

1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമായത്) 35A (1), 56 എന്നീ വകുപ്പുകൾ പ്രകാരം ഭാരതീയ റിസര്‍വ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് മുകളിൽ പറഞ്ഞ ബാങ്കിന് വേണ്ടി പുറപ്പെടുവിച്ച ഒക്ടോബർ 26, 2018 ലെ ഡയറക്റ്റീവ്ന്റെ കാലാവധി നവംബർ 09, 2019, വരെ ദീർഘിപ്പിച്ചത് ഒക്ടോബർ 30, 2019 ലെ ഡയറക്റ്റീവ് പ്രകാരം ഡയറക്ഷന്റെ കാലാവധി നവംബർ 10, 2019 മുതല്‍ മെയ് 9, 2020 വരെയുള്ള ആറ്‌ മാസ കാലയളവിലേക്ക് കൂടി പുനരവലോകനത്തിനു വിധേയമായി ഭാരതീയ റിസര്‍വ് ബാങ്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നു.

ഡയറക്ഷനിലെ മറ്റെല്ലാ നിബന്ധനകളും യാതൊരു മാറ്റവുമില്ലാതെ തുടരുന്നതാണ്. കാലാവധി ദീർഘിപ്പിച്ചു കൊണ്ടുള്ള ഒക്ടോബർ 30, 2019 ലെ ഡയറക്ഷന്റെ ഒരു പകർപ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്കിന്റെ പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. ഭാരതീയ റിസര്‍വ് ബാങ്ക്, ബാങ്കിനെ ഡയറക്ഷന് കീഴിൽ കൊണ്ട് വന്ന ഈ നടപടി കാരണം ബാങ്കിന്റെ ലൈസൻസ് റദ്ദു ചെയ്തു എന്ന് കരുതരുത്.

ബാങ്കിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നത് വരെ നിയന്ത്രണങ്ങൾക്ക് വിധേയമായി ബാങ്ക് ഇടപാടുകൾ തുടർന്നും നടത്തുന്നതാണ്. സാഹചര്യങ്ങൾക്കനുസരിച്ചു നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്ന കാര്യം റിസർവ് ബാങ്ക് പരിഗണിക്കുന്നതായിരിക്കും.

(യോഗേഷ് ദയാൽ)
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2019-2020/1146

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

ഈ പേജ് സഹായകരമായിരുന്നോ?