RbiSearchHeader

Press escape key to go back

Past Searches

Page
Official Website of Reserve Bank of India

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78513388

1949 ലെ ബാങ്കിംഗ് റഗുലേഷൻ നിയമം (എഎസിഎസ്) വകുപ്പ് 35 എ അനുസരിച്ചുള്ള മാർഗ്ഗ നിർദ്ദേശം – റുപ്പി സഹകരണ ബാങ്ക് ലിമിറ്റഡ്, പൂന, മഹാരാഷ്ട്ര

2020 ഫെബ്രുവരി 28

1949 ലെ ബാങ്കിംഗ് റഗുലേഷൻ നിയമം (എഎസിഎസ്) വകുപ്പ് 35 എ അനുസരിച്ചുള്ള മാർഗ്ഗ നിർദ്ദേശം – റുപ്പി സഹകരണ ബാങ്ക് ലിമിറ്റഡ്, പൂന, മഹാരാഷ്ട്ര

2013 ഫെബ്രുവരി 21 ലെ യുബിഡി.സിഒ.ബി.എസ്.ഡി-I/ ഡി-28/12.22.218/2012-13 ഉത്തരവുപ്രകാരം മഹാരാഷ്ട്ര പൂനയിലെ റുപ്പി സഹകരണ ബാങ്ക് ലിമിറ്റഡിനെ 2013 ഫെബ്രുവരി 22 ലെ പ്രവർത്തനം അവസാനിച്ചതുമുതൽ പ്രത്യേകനിയന്ത്രണത്തിൻ കീഴിൽ ആക്കിയിരുന്നു. ഈ മാർഗനിർദ്ദേശത്തിന്റെ കാലാവധി കാലാ കാലങ്ങളിൽ നീട്ടി നൽകുകയും ഒടുവിൽ 2019 നവംബർ 20 ലെ ഉത്തരവ് ഡി.ഒ.ആർ.എ ഐ ഡി/ഡി-40/12.22.218/2019-20 പ്രകാരം 2020 ഫെബ്രുവരി 29 വരെ പുന:പരിശോധനയ്ക്കുവിധേയമായി കാലാവധി നീട്ടി നൽകുകയും ചെയ്തിട്ടുണ്ട്.

2. ഈ നോട്ടിഫിക്കേഷനിലൂടെ പൊതുജനങ്ങളെ അറിയിക്കുന്നതെ ന്തെന്നാൽ 2013 ഫെബ്രുവരി 21 ലെ യുബിഡി. സിഒ.ബി.എസ്.ഡി - ഐ / ഡി-28/12.22.218/2012-13 ഉത്തരവുപ്രകാരം പ്രകാരം, ഭാരതീയ റിസർവ് ബാങ്കിന് 1949 ലെ ബാങ്കിംഗ് റഗുലേഷൻ നിയമം (സഹകരണ സംഘങ്ങൾക്കു ബാധമായത്) സെക്ഷൻ 35 എ, സബ് സെക്ഷൻ (1) പ്രകാരവും, അതിനോടൊപ്പം സെക്ഷൻ 56 പ്രകാരവും ലഭിച്ചിട്ടുള്ള അധികാരമനുസരിച്ച് മേൽസൂചിപ്പിച്ച മാർഗനിർദ്ദേശത്തിന്റെ കാലാവധി കാലാകാലങ്ങളിൽ നീട്ടിനൽകിയിട്ടുള്ളതും, ഒടുവിൽ 2020 ഫെബ്രുവരി 29 വരെ നീട്ടിനൽകിയിട്ടുള്ളതുമായ മാർഗനിർദ്ദേശം, 2020 ഫെബ്രുവരി 26 ലെ ഉത്തരവ് നമ്പർ ഡി.ഒ.ആർ.എ ഐ ഡി/ഡി-57/12.22.218/2019-20 പ്രകാരം 3 2020 മാർച്ച് 1 മുതൽ 2020 മേയ് 31 വരെ 3 മാസത്തേയ്ക്കു കൂടി പുന:പരിശോധനയ്ക്കുവിധേയമായി നീട്ടി യിരിക്കുന്നു. മേൽ സൂചിപ്പിച്ച മാർഗനിർദ്ദേശത്തിലെ മറ്റു നിബന്ധനകൾ മാറ്റമില്ലാതെ തുടരുന്നതായിരിക്കും.

3. കാലാവധി നീട്ടിനൽകിയ 2020 ഫെബ്രുവരി 26 ലെ മാർഗ നിർദ്ദേശത്തിന്റെ പകർപ്പ് പൊതുജനങ്ങളുടെ അറിവിലേയ്ക്കാ യി ബാങ്ക് പരിസരത്ത് പതിച്ചിട്ടുണ്ട്.

4. മേൽ സൂചിപ്പിച്ച കാലാവധി നീട്ടിനൽകൽ / പുതുക്കൽ നിർദേശം നൽകിയെന്നു കരുതി ഭാരതീയ റിസർവ് ബാങ്ക് പ്രസ്തുത ബാങ്കിന്റെ ധനസ്ഥിതിയിൽ കാര്യമായ പുരോഗതിയുണ്ടെന്ന നിലയിൽ സംതൃപ്തരായി എന്ന് കരുതാൻ പാടുള്ളതല്ല.

(യോഗേഷ് ദയാൽ) 
ചീഫ് ജനറൽ മാനേജർ

പത്ര പ്രസ്താവന: 2019-2020/2003

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?