<font face="mangal" size="3">1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ - ആർബിഐ - Reserve Bank of India
1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 35എ പ്രകാരം, മഹാരാഷ്ട്ര പൂനെയിൽ ശിവാജിറാവു ഭോസലേ സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ചിരുന്ന, നിയന്ത്രണ നിർദ്ദേശങ്ങളുടെ കാലാവധി ദീഘിപ്പിക്കൽ
ഡിസംബർ 04, 2020 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് (എഎസിഎസ്) സെക്ഷൻ 2019 മേയ് 03-ലെ DCBS.CO.BSD-1/D-14/12.22.254/2018-2019 നമ്പർ ഉത്തരവിൻ പ്രകാരം, മഹാരാഷ്ട്ര, പൂനെയിലെ ശിവാജിറാവു ഭോസലേ സഹകാരി ബാങ്ക് ലിമിറ്റഡിനെ 2019 മേയ് 04-ന് ബിസിനസ്സ് അവസാനിച്ച സമയം മുതൽ ആറു മാസക്കാലത്തേക്ക് നിയന്ത്രണ നിർദ്ദേശങ്ങൾക്ക് വിധേയമാക്കിയിരുന്നു. ഞങ്ങളുടെ 2020 സെപ്തംബർ 30-ലെ DOR.Co.AD/No.D-24/12.22.254/2020-2021 നമ്പർ ഉത്തരവിൻ പ്രകാരം, ഈ നിയന്ത്രണങ്ങളുടെ സാധുത ഏറ്റവും ഒടുവിൽ 2020 ഡിസംബർ 04 വരെ ദീർഘിപ്പിച്ചിരുന്നു. 2. 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35എ, സബ് സെക്ഷൻ (1), ഒപ്പം സെക്ഷൻ 56, (സഹകരണ സംഘങ്ങൾക്കുബാധകമാം വിധം) എന്നിവപ്രകാരം പൊതുജനങ്ങളുടെ അറിവിലേക്കായി പ്രഖ്യാപിക്കു ന്നത് എന്തെന്നാൽ മഹാരാഷ്ട്ര, പൂനെയിലെ ശിവാജിറാവു ഭോസലേ സഹകാരി ബാങ്ക് ലിമിറ്റഡിനെതിരെ പുറപ്പെടുവിച്ച 2019 മേയ് 03-ലെ DCBS.CO.BSD-1/D-14/12.22.254/2018-19 നമ്പറിലുള്ളതും, സമയാസമയം ഭേദഗതി ചെയ്തതും ഏറ്റവും ഒടുവിൽ 2020 ഡിസംബർ 04 വരെ സാധുത ദീർഘിപ്പിച്ചതുമായ ഉത്തരവ് 2020 ഡിസംബർ 05 മുതൽ 2021 മാർച്ച് 04 വരെ മൂന്നുമാസത്തേക്കുകൂടി, പുനരവലോകനത്തിനു വിധേയമായി, 2020 ഡിസംബർ 02-ലെ DOR.CO.AID.No.D-37/12.22.254/2020-21 നമ്പർ ഉത്തരവിൻ പ്രകാരം ബാങ്കിന് ബാധകമായിരിക്കും എന്നാണ്. 3. പരാമർശിതമായ ഉത്തരവിലെ മറ്റു ചട്ടങ്ങളും, നിബന്ധനകളും മാറ്റമില്ലാതെ തുടരും. മുകളിൽ പറഞ്ഞിരിക്കുന്ന ദീർഘിപ്പിക്കൽ പ്രഖ്യാപിക്കുന്ന 2020 ഡിസംബർ 02-ലെ ഉത്തരവിന്‍റെ ഒരു കോപ്പി പൊതുജനങ്ങൾ വായിച്ചറിയുവാനായി, ബാങ്ക് മന്ദിരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 4. റിസർവ് ബാങ്ക് വരുത്തിയ ഈ ദീർഘിപ്പിക്കൽ അഥവാ ഭേദഗതിയെ സഹകരണ ബാങ്കിന്‍റെ സാമ്പത്തിക നില തൃപ്തികരമായതിനാലാവാമെന്ന് റിസർവ് ബാങ്ക് കരുതുന്നതായി അർത്ഥമാക്കേണ്ടതില്ല. (യോഗേഷ് ദയാൽ) പ്രസ്സ് റിലീസ്: 2020-2021/728 |