<font face="mangal" size="3">1949 ലെ ബാങ്കിംഗ് റഗുലേഷൻ നിയമം 35 എ (എഎസിഎസ്) അനുസര& - ആർബിഐ - Reserve Bank of India
1949 ലെ ബാങ്കിംഗ് റഗുലേഷൻ നിയമം 35 എ (എഎസിഎസ്) അനുസരിച്ചുള്ള മാർഗ്ഗ നിർദ്ദേശം - മഹാരാഷ്ട്ര കൊൽഹാപൂർ ജില്ലയിലെ ഇച്ചാൽകരഞ്ചി ശിവം സഹകാരി ബാങ്ക് ലിമിറ്റഡ്
2020 ആഗസ്റ്റ് 1 1949 ലെ ബാങ്കിംഗ് റഗുലേഷൻ നിയമം 35 എ (എഎസിഎസ്) അനുസരിച്ചുള്ള മാർഗ്ഗ നിർദ്ദേശം - മഹാരാഷ്ട്ര കൊൽഹാപൂർ ജില്ലയിലെ ഇച്ചാൽകരഞ്ചി ശിവം സഹകാരി ബാങ്ക് ലിമിറ്റഡ് ഭാരതീയ റിസർവ് ബാങ്ക് 2018 മേയ് 18 ലെ ഡിസിബിഎസ്. സിഒ. ബിഎസ്.ഡി-ഐ/ഡി - 6/12.22.351/2017-18 ഉത്തരവുപ്രകാരം മഹാരാഷ്ട്ര കൊൽഹാപൂർ ജില്ലയിലെ ഇച്ചാൽകരഞ്ചി ശിവം സഹകാരി ബാങ്ക് ലിമിറ്റഡിനെ 2018 മേയ് 19 ലെ പ്രവർത്തനം അവസാനിച്ചതുമുതൽ പ്രത്യേക മാർഗനിർദ്ദേശത്തിൻ കീഴിൽ ആക്കിയിരുന്നു. ഈ മാർഗനിർദ്ദേശത്തിന്റെ കാലാവധി കാലാകാലങ്ങളിൽ നീട്ടി നൽകുകയും ഒടുവിൽ 2020 മേയ് 21 ലെ മാർഗനിർദ്ദേശം ഡിഒആർ.സി ഒ.എ ഐ ഡി / ഡി - 81/12.22.351/2019 - 20 പ്രകാരം 2020 ജൂലൈ 31 വരെ കാലാവധി നീട്ടി നൽകുകയും ചെയ്തിട്ടുണ്ട്. 2. ഈ നോട്ടിഫിക്കേഷനിലൂടെ പൊതുജനങ്ങളെ അറിയിക്കുന്ന തെന്തെന്നാൽ 2018 മേയ് 18 ലെ ഡിസിബിഎസ്.സിഒ.ബി എസ്ഡി - ഐ/ ഡി-6/12.22.351/2017-18 മാർഗനിർദ്ദേശഉത്തരവു പ്രകാരം, ഭാരതീയ റിസർവ് ബാങ്കിന് 1949 ലെ ബാങ്കിംഗ് റഗുലേഷൻ നിയമം സെക്ഷൻ 35 എ , സബ് സെക്ഷൻ (1) പ്രകാരവും , അതിനോടൊപ്പം സെക്ഷൻ 56 പ്രകാരവും ലഭിച്ചിട്ടുള്ള അധികാരമനുസരിച്ച് മേൽസൂചിപ്പിച്ച മാർഗനിർദ്ദേശത്തിന്റെ കാലാവധി കാലാകാലങ്ങളിൽ നീട്ടിനൽകിയിട്ടുള്ളതും, ഒടുവിൽ 2020 ജൂലൈ 1 വരെ നീട്ടിനൽകിയിട്ടുള്ളതുമായ മാർഗനിർദ്ദേശം, 2020 ജൂലൈ 24 ലെ ഉത്തരവ് നമ്പർ ഡിഒആർ.സിഒ. എഐഡി/ഡി-5/12.22.351/2020-21 പ്രകാരം 3 2020 ആഗസ്റ്റ് 1 മുതൽ 2020 ഒക്ടോബർ 31 വരെ 3 മാസത്തേയ്ക്കു കൂടി പുന:പരിശോധനയ്ക്കുവിധേയമായി നീട്ടിയിരിക്കുന്നു. 3. മേൽ സൂചിപ്പിച്ച മാർഗനിർദ്ദേശത്തിലെ മറ്റു നിബന്ധനകൾ മാറ്റമില്ലാതെ തുടരുന്നതായിരിക്കും. കാലാവധി നീട്ടിനൽകിയ 2020 ജൂലൈ 24 ലെ ഡിഒആർ.സിഒ.എഐഡി/ഡി-5/12.22.351/2020-21 മാർഗ നിർദ്ദേശത്തിന്റെ പകർപ്പ് പൊതുജനങ്ങളുടെ അറിവിലേയ്ക്കായി ബാങ്ക് പരിസരത്ത് പതിച്ചിട്ടുണ്ട്. 4. മേൽ സൂചിപ്പിച്ച കാലാവധി നീട്ടിനൽകൽ / പുതുക്കൽ നിർദേശം നൽകിയെന്നു കരുതി ഭാരതീയ റിസർവ് ബാങ്ക് പ്രസ്തുത ബാങ്കിന്റെ ധനസ്ഥിതിയിൽ കാര്യമായ പുരോഗതിയുണ്ടെന്ന നിലയിൽ സംതൃപ്തരായി എന്ന് കരുതാൻ പാടുള്ളതല്ല. (യോഗേഷ് ദയാൽ) പത്ര പ്രസ്താവന: 2020-2021/130 |