<font face="mangal" size="3">ശ്രീ ആനന്ദ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ - ആർബിഐ - Reserve Bank of India
ശ്രീ ആനന്ദ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ചിഞ്ചവാദ്, പൂനെ, മഹാരാഷ്ട്ര-യ്ക്ക് ബാങ്കിങ് റഗുലേഷന് ആക്ട്, 1949 (എഎസിഎസ്) - ലെ സെക്ഷന്‍ 35 എ പ്രകാരം നല്കുന്ന ആജ്ഞാപനങ്ങള്‍
ഡിസംബര്‍ 24, 2019 ശ്രീ ആനന്ദ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ചിഞ്ചവാദ്, പൂനെ, 2019 ജൂണ്‍ 21-ന് പുറപ്പെടുവിച്ചിരുന്ന ആജ്ഞാപനം നമ്പര്‍ ഡിസിബിഎസ്.സിഒ.ബിഎസ്ഡി.1./ഡി - 16/12.22.474/2018-19 പ്രകാരം ശ്രീ ആനന്ദ് കോ -ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ചിഞ്ചവാദ്, പൂനെ, മഹാരാഷ്ട്ര-യെ 2019 - ജൂണ്‍ 25-ന് ബാങ്കിന് ഇടപാടുകള്‍ അവസാനിച്ച സമയം മുതല്‍ക്ക് ആറ് മാസക്കാലത്തേക്ക് ഭാരതീയ റിസര്‍വ് ബാങ്കിന്റെ ആജ്ഞാപനത്തില്‍ കീഴിലാക്കിയിരിക്കുന്നു. 2. ബാങ്കിങ് റഗുലേഷന് ആക്ട്, 1949 - ലെ സെക്ഷന്‍ 56-നോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട സെക്ഷന്‍ 35 എ യുടെ സബ്സെക്ഷന്‍ (1) പ്രകാരം തന്നില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ വിനിയോഗിച്ചുകൊണ്ട് ഭാരതീയ റിസര്‍വ് ബാങ്ക് 2019 ജൂണ്‍ 21-ന് മേല്‍പ്പറഞ്ഞ ബാങ്കിനായി പുറപ്പെടുവിച്ച പൊതുമാര്‍ഗനിര്‍ദേശം ഡിസിബിഎസ്.സിഒ.ബിഎസ്ഡി.1./ഡി-16/12.22.474/2018-19-ന് 2014 ഡിസംബര്‍ 24 വരേയ്ക്കും കാലാവധിയുണ്ടായിരുന്നുവെന്നും, പുനരവലോകനത്തിന് വിധേയമായി, 2018 ഡിസംബര്‍ 23 ന് പുറപ്പെടുവിച്ച ആജ്ഞാപനം 2019 ഡിസംബര്‍ 25 മുതല്‍ക്ക് 2020 മാര്‍ച്ച് 24 വരെയുള്ള മൂന്ന് മാസക്കാലത്തേക്ക് കൂടി അത് മേല്‍പ്പറഞ്ഞ ബാങ്കിന് തുടര്‍ന്നും ബാധകമായിരിക്കുമെന്നവിവരം പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാല്‍ പരസ്യപ്പെടുത്തുന്നു. 3. മുകളില്‍ പരാമര്‍ശിച്ച ആജ്ഞാപനത്തിന്റെ മറ്റ് വ്യവസ്ഥകളും നിബന്ധനകളും മാറ്റമില്ലാതെ തുടരുന്നതായിരിക്കും. മേല്‍പ്പറഞ്ഞ വിധം കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ആജ്ഞാപനത്തിന്റെ ഒരു പകര്‍പ്പ് പൊതുജനങ്ങളുടെ പരിശോധനയ്ക്കായി ബാങ്ക് കെട്ടിടത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 4. മേല്‍പ്പറഞ്ഞവിധം ആജ്ഞാപനങ്ങളുടെ കാലാവധി ദീര്‍ഘിപ്പിക്കുകയോ / ഭേദഗതി ചെയ്യുകയോ ചെയ്ത നടപടിയെ, മുകളില്‍ പരാമര്‍ശിച്ച ബാങ്കിന്റെ ധനകാര്യസ്ഥിതിയുടെ പുരോഗതിയെക്കുറിച്ച് ഭാരതീയ റിസര്‍വ് ബാങ്ക് തൃപ്തരാണെന്നതിന്റെ സൂചനയായി പ്രകൃത്യാ വ്യാഖ്യാനിക്കാന്‍ പാടുള്ളതല്ല. (യോഗേഷ് ദയാല്‍) പ്രസ് റിലീസ് : 2019-2020/1507 |