<font face="mangal" size="3">1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമത്തിന്റെ (സഹകരണ & - ആർബിഐ - Reserve Bank of India
1949 ലെ ബാങ്കിംഗ് റഗുലേഷന് നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്ക്ക് ബാധകമായത്) 35A പ്രകാരമുള്ള ഡയറക്ഷൻ - CKP കോ - ഓപ്പറേറ്റീവ് ബാങ്ക് Ltd, മുംബൈ, മഹാരാഷ്ട്ര
ഒക്ടോബർ 31, 2019 1949 ലെ ബാങ്കിംഗ് റഗുലേഷന് നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്ക്ക് ഏപ്രിൽ 30, 2014 ലെ ഡയറക്റ്റീവ് യുബിഡി.സിഓ.ബിഎസ്ഡി .I.No.ഡി-34/12.22.035/2013-14 പ്രകാരം CKP കോ-ഓപ്പറേറ്റീവ് ബാങ്കിന് മേൽ മെയ് 2, 2014. ലെ ഇടപാടുകൾ അവസാനിക്കുന്ന സമയം മുതൽ ഡയറക്ഷൻ പുറപ്പെടുവിച്ചിരുന്നു. തുടർന്നുള്ള ഡയറക്റ്റീവ്സിൽ കൂടി കാലാകാലങ്ങളിൽ ഡയറക്ഷന്റെ കാലാവധി ദീർഘിപ്പിക്കുകയും അവസാനമായി സെപ്റ്റംബർ 25, 2019 ലെ ഡിസിബിആർ.സിഓ. എഐഡി/No.ഡി-19/12.22.035/2019-20 ഡയറക്റ്റീവ് പ്രകാരം പുനരവലോകനത്തിനു വിധേയമായി ഒക്ടോബർ 31, 2019 വരെ ദീർഘിപ്പിച്ചിരുന്നു. 1949 ലെ ബാങ്കിംഗ് റഗുലേഷന് നിയമത്തിന്റെ (സഹകരണ സ്ഥാപനങ്ങള്ക്ക് ബാധകമായത്) 35A (1), 56 എന്നീ വകുപ്പുകൾ പ്രകാരം ഭാരതീയ റിസര്വ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് മുകളിൽ പറഞ്ഞ ബാങ്കിന് വേണ്ടി പുറപ്പെടുവിച്ച ഏപ്രിൽ 30, 2014 ലെ ഡയറക്റ്റീവ് യുബിഡി.സിഓ.ബിഎസ്ഡി.I.No.ഡി-34/12.22.035/2013-14, കാലാകാലങ്ങളിൽ ദീർഘിപ്പിച്ചത്, അവസാനമായി ഒക്ടോബർ 31, 2019 വരെ ദീർഘിപ്പിച്ചത്, ഒക്ടോബർ 25, 2019 ലെ ഡയറക്റ്റീവ് ഡിസിബിആർ.സിഓ.എഐഡി/No.ഡി-33/12.22.035/2019-20 പ്രകാരം ഡയറക്ഷന്റെ കാലാവധി നവംബർ 01, 2019 മുതല് ജനുവരി 31, 2020 വരെയുള്ള മൂന്നു മാസ കാലയളവിലേക്ക് കൂടി പുനരവലോകനത്തിനു വിധേയമായി ഭാരതീയ റിസര്വ് ബാങ്ക് ദീര്ഘിപ്പിച്ചിരിക്കുന്നു. കാലാവധി ദീർഘിപ്പിച്ചു കൊണ്ടുള്ള ഒക്ടോബർ 25, 2019 ലെ ഡയറക്റ്റീവിന്റെ (ഡിസിബിആർ.സിഓ.എഐഡി/No.ഡി-33/12.22.035/2019-20) ഒരു പകർപ്പ് പൊതുജനങ്ങളുടെ അറിവിലേക്കായി ബാങ്കിന്റെ പരിസരത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. ഭാരതീയ റിസര്വ് ബാങ്ക് പുറപ്പെടുവിച്ച ഡയറക്ഷനില് മാറ്റം വരുത്തിയത് ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയുടെ കാര്യമായ മെച്ചപ്പെടലായി റിസര്വ് ബാങ്ക് കരുതുന്നു എന്ന് വ്യാഖ്യാനിക്കപ്പെടേണ്ടതില്ല (യോഗേഷ് ദയാൽ) പത്രപ്രസ്താവന: 2019-2020/1064 |